Image

നാരേവാറന്‍ - ക്രാന്‍ബണ്‍ ഓണാഘോഷം ശ്രദ്ധേയമായി

ജോസ് എം. ജോര്‍ജ് Published on 01 September, 2012
നാരേവാറന്‍ - ക്രാന്‍ബണ്‍ ഓണാഘോഷം ശ്രദ്ധേയമായി
മെല്‍ബണ്‍: നാരേവാറന്‍ - ക്രാന്‍ബണ്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ ക്രാന്‍ബണ്‍ സെന്റ് അഗത്യാസ് ഹാളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. രാവിലെ 10ന് അത്തപ്പൂക്കളത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ മത്സരങ്ങള്‍ നടന്നു. 

കസേരകളി, സുന്ദരിക്ക് പൊട്ടുതൊടല്‍, സ്പൂണ്‍ റേയ്‌സ്, സൂചിയും നൂലും കോര്‍ക്കല്‍, ബാസ്‌ക്കറ്റ് ബോള്‍ തുടങ്ങിയ മത്സരങ്ങളും നടന്നു. 

ഒഐസിസി ഓസ്‌ട്രേലിയ സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിക്കുവേണ്ടിയുള്ള വടംവലി മത്സരത്തില്‍ സ്ത്രീകളും പുരുഷന്മാരും പങ്കെടുത്തു. ചടങ്ങില്‍ നടത്തിയ റാഫിള്‍ ടിക്കറ്റിന് ഒരു കുടുംബത്തിനുള്ള ഡിന്നര്‍ നെറ്റ് വിജയിക്ക് ഒഐസിസി സ്‌പോണ്‍സര്‍ ചെയ്ത സമ്മാനം ജനറല്‍ സെക്രട്ടറി ജോര്‍ജ് തോമസ് സമ്മാനിച്ചു. ചടങ്ങുകള്‍ക്ക് സജി തൈപ്പറമ്പില്‍, ബെന്നി കോടാമുള്ളില്‍, റോയി തോമസ്, എന്നിവര്‍ നേതൃത്വം നല്‍കി.




നാരേവാറന്‍ - ക്രാന്‍ബണ്‍ ഓണാഘോഷം ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക