Image

ഒ.ഐ.സി.സി സിഡ്‌നി സോണല്‍ കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ജിന്‍സന്‍ കുര്യന്‍ Published on 29 August, 2012
ഒ.ഐ.സി.സി സിഡ്‌നി സോണല്‍ കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
സിഡ്‌നി: ഭാരതത്തി ന്റെ അറുപത്തിയാറാം സ്വാതന്ത്ര്യദിന ചടങ്ങുകളും ഓണാഘോഷവും ഒ.ഐ.സി.സി സിഡ്‌നി സോണല്‍ കമ്മിറ്റി സംഘടിപ്പിച്ചു. വിപുലമായ പരിപാടികളോടെ ഓഗസ്‌റ്റ്‌ 18 ശനിയാഴ്‌ച രാവിലെ 10 മണിക്ക്‌ മൂര്‍ബാങ്കിനടുത്തുള്ള സെന്റ്‌.ജോസഫ്‌ പാരിഷ്‌ ഹാളിലായിരുന്നു ആഘോഷം. ചടങ്ങില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ പി.സി.വിഷ്‌ണുനാഥ്‌ എം എല്‍ എ ടെലിഫോണിലൂടെ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

പ്രവാസികളാണ്‌ നമ്മുടെ നാടിന്റെ കരുത്തെന്നും, വിദേശത്ത്‌ ആയിരുന്നിട്ടും ഭാരതത്തിന്റെ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നും വിഷ്‌ണുനാഥ്‌ പറഞ്ഞു. തീവ്രവാദമാണ്‌ ഇന്ന്‌ നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിനെതിരെ നമുക്കെല്ലാവര്‍ക്കും ഒറ്റക്കെട്ടായി പോരാടണം. രാജ്യം അതിവേഗം പുരോഗതിയിലേക്ക്‌ കുതിക്കുകയാണ്‌. നിക്ഷേപവികസന പ്രവര്‍ത്തനങ്ങളില്‍ പ്രവാസികള്‍ തുടര്‍ന്നും സജീവമായി പങ്കാളിയാകണമെന്നും വിഷ്‌ണുനാഥ്‌ ഓര്‍മ്മിപ്പിച്ചു. ലോകമെമ്പാടും ശാന്തിയും സമാധാനവും പരസ്‌പര സ്‌നേഹവും ഐക്യവുമുണ്ടാകാന്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.

ഒ.ഐ.സി.സി സിഡ്‌നി സോണല്‍ കമ്മിറ്റി പ്രസിഡന്റ്‌ മെല്‍ബിന്‍ സെബാസ്‌റ്റിയന്‍ അദ്ധ്യക്ഷനായിരുന്നു. ഒ.ഐ.സി.സി ദേശീയ ജനറല്‍ സെക്രട്ടറി ജിന്‍സന്‍ കുരിയന്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേരുകയും തുടര്‍ന്ന്‌ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്‌തു. ജനറല്‍ സെക്രട്ടറി സണ്ണി.കെ.മാത്യു സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌ കോശി ജേക്കബ്ബ്‌ നന്ദിയും പറഞ്ഞു.

ദേശീയ കമ്മറ്റി അംഗം ജോസ്‌ വരാപ്പുഴ സ്വാതന്ത്ര്യദിനാശംസകള്‍ നേരുകയും, വൈസ്‌ പ്രസിഡന്റ്‌ ജെറോമി ജോസഫ്‌, ജോ.സെക്രട്ടറി അഡ്വ. ജോജി ജോര്‍ജ്‌, ട്രഷറര്‍ സിബി സെബാസ്‌റ്റിയന്‍, നിര്‍വ്വാഹക സമിതി അംഗങ്ങളായ ജോയ്‌ ജേക്കബ്ബ്‌, ഏലിയാസ്‌ മത്തായി എന്നിവര്‍ ചടങ്ങുകള്‍ക്ക്‌ നേതൃത്വം നല്‍കുകയും ചെയ്‌തു. തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ മൂര്‍ബാങ്കിലെ തന്തൂരി ഗാര്‍ഡന്‍ ഇന്ത്യന്‍ റെസ്‌റ്റോറന്റ്‌ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.


ജിന്‍സന്‍ കുര്യന്‍ (ദേശീയ ജനറല്‍ സെക്രട്ടറി)
ഒ.ഐ.സി.സി സിഡ്‌നി സോണല്‍ കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക