Image

സെന്റ് തോമസ് സീറോ മലബാര്‍ സഭ സൗത്ത് ഈസ്റ്റ് റീജിയണ്‍ ഭാരവാഹികള്‍ ചുമതലയേറ്റു

റെജി പാറയ്ക്കല്‍ Published on 21 August, 2012
സെന്റ് തോമസ് സീറോ മലബാര്‍ സഭ സൗത്ത് ഈസ്റ്റ് റീജിയണ്‍ ഭാരവാഹികള്‍ ചുമതലയേറ്റു
മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ സഭ സൗത്ത് ഈസ്റ്റ് റീജിയണിന്റെ പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സെവട്ടണ്‍ ഹോളി ഫാമിലി പള്ളിയില്‍ സീറോ മലബാര്‍ സഭ മെല്‍ബണ്‍ ചാപ്ലെയിന്‍ ഫാ. പീറ്റര്‍ കാവുംപുറത്തിന്റെ അധ്യക്ഷതയില്‍ പഴയ പാരിഷ് കൗണ്‍സില്‍ മെംബര്‍മാരും പുതിയ പാരിഷ് കൗണ്‍സില്‍ മെംബര്‍മാരും കൂടി തോമസ് വാതപ്പള്ളി, സെബാസ്റ്റ്യന്‍ ജേക്കബ്, വര്‍ഗീസ് പൈനാടത്ത് എന്നിവരെ സൗത്ത് ഈസ്റ്റ് റീജിയണിന്റെ ട്രസ്റ്റിമാരായി തെരഞ്ഞെടുത്തു.

പാരിഷ് കൗണ്‍സില്‍ സെക്രട്ടറിയായി സന്തോഷ് ജോസിനേയും എക്യൂമെനിക്കല്‍ മീറ്റിംഗ് പ്രതിനിധിയായി വര്‍ഗീസ് പൈനാടത്തിനേയും ധ്യാനം, യുവജനങ്ങളുടെ ആത്മീയ വളര്‍ച്ച എന്നിവയ്ക്ക് നേതൃത്വം നല്‍കാന്‍ മാത്യു തൂമ്പുങ്കലിനേയും ആഷ്‌ലി തോമസിനേയും തെരഞ്ഞെടുത്തു. ട്രസ്റ്റിമാര്‍ക്ക് കാലാവധി ഒരു വര്‍ഷവും പാരിഷ് കൗണ്‍സില്‍ മെംബര്‍മാര്‍ക്ക് രണ്ടുവര്‍ഷവുമാണ് കാലാവധി.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഫാ. പീറ്റര്‍ കാവുംപുറം പുതിയ ഭാരവാഹികള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുള്ള പരിപാടികള്‍ക്ക് രൂപം നല്‍കി.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക