Image

ഒഐസിസി ഓണാഘോഷം: പി.സി. വിഷ്ണുനാഥ് എംഎല്‍എ പങ്കെടുക്കും

ജോസ് എം. ജോര്‍ജ്‌ Published on 17 August, 2012
 ഒഐസിസി ഓണാഘോഷം: പി.സി. വിഷ്ണുനാഥ് എംഎല്‍എ പങ്കെടുക്കും
മെല്‍ബണ്‍: ഒഐസിസി ഓസ്‌ട്രേലിയയുടെ ഓഗസ്റ്റ് 18ന് നടത്തുന്ന സ്വാതന്ത്രേ്യദിനാഘോഷത്തിലും ഓണാഘോഷങ്ങളിലും പങ്കെടുക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎല്‍എ എത്തും. ഒഐസിസിയുടെ ഓണാഘോഷ ചടങ്ങുകള്‍ ഉച്ചയ്ക്ക് 12ന് ഓണസദ്യയോടെ ആരംഭിക്കും. 

നോബിള്‍ പാര്‍ക്കിലാണ് ചടങ്ങുകള്‍ നടക്കുക. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. കെപിസിസിയുടെ പ്രത്യേക ദൂതനായി എത്തുന്ന വിഷ്ണുനാഥ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പിന്റെ നേതൃത്വം വഹിക്കും. 

കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ചടങ്ങില്‍ പ്രഖ്യാപിക്കും. രാവിലെ 10 മുതല്‍ വിക്‌ടോറിയ ഒഐസിസിയുടെ തെരഞ്ഞെടുപ്പും നടക്കും. ഇതോടെ എല്ലാ സംസ്ഥാന കമ്മിറ്റികളുടെയും തെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാകും. അന്നുതന്നെ ഒഐസിസിയുടെ പുതിയ സെന്‍ട്രല്‍ കമ്മിറ്റി നിലവില്‍വരും. 

ഓണാഘോഷത്തിലും സ്വാതന്ത്ര്യദിനാഘോഷത്തിലും മുഴുവന്‍ പ്രവര്‍ത്തകരും പങ്കാളികളാകണമെന്ന് ഒഐസിസി പത്രകുറിപ്പില്‍ അറിയിച്ചു.



 ഒഐസിസി ഓണാഘോഷം: പി.സി. വിഷ്ണുനാഥ് എംഎല്‍എ പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക