ന്യൂസിലാന്‍ഡ്: സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ഓക്ലാന്ഡില് ഇന്ത്യന്‍ സ്വാതന്ത്ര്യദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ആഗസ്ത് 12 ന് എപ്സം കാത്തലിക് പള്ളിയിലാണ് ആഘോഷങ്ങള്‍ നടന്നത്. ഫാ.ജോയി തോട്ടങ്കര പതാകയുയര്‍ത്തി തുടര്‍ന്ന് ദേശീയഗാനം ആലപിച്ചതിനുശേഷം പതാകവന്ദനവും പ്രതിജ്ഞയും നടത്തി. ഫാ.പാട്രിക് വാഡ് മുഖ്യാതിഥിയായിരുന്നു.
ദേശീയപതാകയേന്തിയ സണ്‍ഡെ സ്കൂള്‍ കുട്ടികള്‍ ചടങ്ങിന് മോടികൂട്ടി. എല്ലാവര്ക്കും മധുരം നല്കി. തുടര്‍ന്ന നടന്ന ആഘോഷമായി ദിവ്യബലിക്ക് സണ്‍ഡെ സ്കൂള്‍ കുട്ടികള്‍ നേതൃത്വം നല്കി. ഫാ.ജോയി മുഖ്യകാര്‍മ്മികനായിരുന്നു. ആഗസ്ത് 15 ന് ദൈവമാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് എപ്സം പള്ളിയില്‍ വെച്ച് പാട്ടുകുര്‍ബാനയും ലദീഞ്ഞും നൊവേനയും നടന്നു.