Image

ഒഐസിസി ഓണവും സ്വാതന്ത്ര്യദിനാഘോഷവും ഓഗസ്റ്റ് 18ന്

ജോസ് എം. ജോര്‍ജ്‌ Published on 15 August, 2012
ഒഐസിസി ഓണവും സ്വാതന്ത്ര്യദിനാഘോഷവും ഓഗസ്റ്റ് 18ന്
വിക്‌ടോറിയ: ഒഐസിസി ഓസ്‌ട്രേലിയ ഒരുക്കുന്ന ഓണാഘോഷവും സ്വാതന്ത്ര്യദിനാഘോഷവും ഓഗസ്റ്റ് 18ന് (ശനി) നടക്കും. ഉച്ചയ്ക്ക് 12 ന് ഓണസദ്യയും മത്സരങ്ങളും അരങ്ങേറും. 

ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എംബസി അധികാരികള്‍, വിവിധ മത, മേലധ്യക്ഷന്മാര്‍, സാമൂഹിക, സാംസ്‌കാരിക നായകര്‍, മാധ്യമ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ സംഘടനകളുടെ കലാപരിപാടികള്‍ ചടങ്ങിന് കൊഴുപ്പേകും. 

രാവിലെ 10ന് ഒഐസിസി വിക്‌ടോറിയയുടെ തെരഞ്ഞെടുപ്പും 11ന് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. 

ഒഐസിസിയുടെ ഓണാഘോഷത്തിലും സ്വാതന്ത്ര്യദിനാഘോഷത്തിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവര്‍ ടെലിഫോണില്‍ ആശംസകള്‍ നേരും. പരിപാടിയിലേക്ക് മുഴുവന്‍ ആളുകളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക