Image

സാമുവേല്‍ വില്‍സണ്‍ ബ്രിസ്‌ബേനില്‍

തോമസ് ടി. ഓണാട്ട്‌ Published on 06 August, 2012
സാമുവേല്‍ വില്‍സണ്‍ ബ്രിസ്‌ബേനില്‍
ബ്രിസ്‌ബെന്‍: പ്രസിദ്ധ ക്രിസ്തീയ ഗാനരചയിതാവും സംഗീതജ്ഞനുമായ ബ്ര. സാമുവേല്‍ വില്‍സണ്‍ നയിക്കുന്ന ഗ്ലോറിയസ് മ്യൂസിക് ഫെസ്റ്റ് ഓഗസ്റ്റ് 10 മുതല്‍ 12 വരെ നടക്കും. ബ്രിസ്‌ബെന്‍ വര്‍ഷിപ് സെന്റര്‍ നേതൃത്വം നല്കുന്ന പരിപാടി തുടങ്ങുന്നത് ഇനാലയിലാണ്. ഇനാല ന്യൂലൈഫ് ചര്‍ച്ചില്‍ വൈകുന്നേരം ആറിന് സംഗീതവിരുന്ന് ആരംഭിക്കും. 

രാവിലെ പതിനൊന്നിന് ടൂംബ മള്‍ട്ടിഫെയ്ത്ത് സെന്ററിലും 12-ന് ബ്രിസ്‌ബെന്‍ വൂളന്‍ഗാബ വര്‍ഷിപ്പ് സെന്ററിലും വൈകുന്നേരം ആറുമുതല്‍ പരിപാടി നടക്കുമെന്ന് ബ്രദര്‍ ജസ്‌വിന്‍ മാത്യൂസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0451 6654 31, 073162 6707.



സാമുവേല്‍ വില്‍സണ്‍ ബ്രിസ്‌ബേനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക