മെല്‍ബണ്‍: ഓസ്ട്രേലിയയിലെ പ്രഥമ സിഎസ്ഐ വികാരിയായ ഫാ. ജോബി ജോണിനും കുടുബത്തിനും മെല്‍ബണ്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്കി. മെല്‍ബണ്‍ സിഎസ്ഐ ഇടവകയുടെ നിയുക്ത വികാരിയായ ഫാ. ജോബി ജോണ്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് ഇവിടെ സഭയ്ക്ക് നേതൃത്വം നല്‍കും. ഭാര്യ ഹാലിഷ് ജോബി. മക്കള്‍: ആതിര ജോണ്‍, ആന്‍ ജോണ്‍.
മിച്ചം ആംഗ്ലിക്കന്‍ ദേവാലയത്തില്‍ നടന്ന സ്വീകരണ സമ്മേളനം ഇമ്മാനുവല്‍ മാര്‍ത്തോമ്മ വികാരി ഫാ. ആന്സന് തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആനന്ദ് വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അനീഷ് ജോണ്‍ (ചര്‍ച്ച് വാര്ഡന്), അശോക് വര്‍ക്കി (സെക്രട്ടറി), ജസ്റ്റിന് ഇസ്രായേല്‍ (ട്രഷറര്‍), മെര്‍സണ്‍ കോര (ക്വയര്‍ മാസ്റ്റര്‍) എന്നിവര്‍ പ്രസംഗിച്ചു.
ഫാ. ജോബി ജോണ്‍ മറുപടി പ്രസംഗം നടത്തി. മനോജ് ഡേവിഡ്, വര്‍ഗീസ് ഏബ്രഹാം, ജോസഫ് ജോസഫ്, ടീന വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.