ഓക്ലന്‍ഡ്: ഓക്ലന്‍ഡ് സീറോ മലബാര്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു. ജൂലൈ 29 ന് (ഞായര്‍) എപ്സം കാത്തലിക് പള്ളിയിലാണ് തിരുനാള്‍ ആഘോഷിച്ചത്. വൈകിട്ട് 4.30 ന് അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപ വെഞ്ചരിച്ച് ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജോയി തോട്ടങ്കര കാര്‍മികത്വം വഹിച്ചു.
സ്വര്‍ഗത്തിലേയ്ക്കുള്ള വഴി എളുപ്പമാണെന്ന് തന്റെ സഹന ജീവിതത്തിലൂടെ അല്‍ഫോന്‍സാമ്മ തെളിയിച്ചുവെന്ന് ഫാ. ജോയി തന്റെ പ്രസംഗമധ്യേ സൂചിപ്പിച്ചു. കുര്‍ബാനയ്ക്കു ശേഷം ലദീഞ്ഞ്, തുടര്‍ന്ന് നേര്‍ച്ച ഭക്ഷണം വെഞ്ചരിച്ച് എന്നിവ നടന്നു. തുടര്‍ന്ന് തിരുനാളിന്റെ ഭാഗമായി സ്നേഹവിരുന്നും നടത്തി. ചടങ്ങുകള്‍ക്ക് പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ നേതൃത്വം നല്കി.
സീറോ മലബാര്‍ കാത്തലിക് മിഷന് സണ്‍ഡേ സ്കൂള്‍ അര്‍ധ വാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെ ഫാ. ജോയി അനുമോദിച്ചു. ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയവരെയാണ് സണ്ഡേസ്കൂള് അസംബ്ലിയില്‍ സമ്മാനങ്ങള്‍ നല്കി അനുമോദിച്ചത്.
വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള ബൈബിള്‍ ക്വിസ് ഫൈനല്‍ റൗണ്ട് ഓഗസ്റ്റ് അഞ്ചിന്് (ഞായര്‍) 3.30 ന് നടക്കും. മുഴുവന്‍ കുട്ടികളും മാതാപിതാക്കളും പങ്കെടുക്കണമെന്ന് ഫാ. ജോയി അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഉച്ചകഴിഞ്ഞ് മൂന്നിനുതന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.