Image

ടൗണ്‍സ്‌വില്ലില്‍ അല്‍ഫോന്‍സാമ്മയുടെയും തോമാശ്ലീഹായുടെയും തിരുനാള്‍ ആചരിച്ചു

സാബു ടൗണ്‍സ്‌വില്‍ Published on 28 July, 2012
 ടൗണ്‍സ്‌വില്ലില്‍ അല്‍ഫോന്‍സാമ്മയുടെയും തോമാശ്ലീഹായുടെയും തിരുനാള്‍ ആചരിച്ചു
ടൗണ്‍സ്‌വില്‍(ഓസ്‌ട്രേലിയ): ടൗണ്‍സ്‌വില്‍ ഹോളി സ്പിരിറ്റ് കാത്തലിക് പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ തോമാശ്ലീഹായുടെയും തിരുനാള്‍ ആചരിച്ചു. 

ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് സീറോ മലബാര്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി കാര്‍മികത്വം വഹിച്ചു. ടൗണ്‍സ്‌വില്‍ രൂപതാ ബിഷപ്പ് മൈക്കിള്‍ പട്‌നി തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് തിരുസ്വരൂപം എഴുള്ളിച്ച് ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും നടന്നു. 

തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജോണ്‍ കുന്നത്തുമാടപ്പള്ളില്‍ നേതൃത്വം നല്‍കി.


 ടൗണ്‍സ്‌വില്ലില്‍ അല്‍ഫോന്‍സാമ്മയുടെയും തോമാശ്ലീഹായുടെയും തിരുനാള്‍ ആചരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക