Image

പ്രവാസി മലയാളികളുടെ കൃത്യമായ കണക്കെടുപ്പു നടത്തണമെന്നു നിയമസഭാ സമിതി

Published on 23 July, 2012
പ്രവാസി മലയാളികളുടെ കൃത്യമായ കണക്കെടുപ്പു നടത്തണമെന്നു നിയമസഭാ സമിതി
തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ആധികാരികമായ കണക്കെടുപ്പു നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നു പ്രവാസികളുടെ ക്ഷേമം സംബന്ധിച്ച നിയമസഭാസമിതി സര്‍ക്കാരിനോടു ശിപാര്‍ശ ചെയ്തു. 37 ലക്ഷം പ്രവാസി മലയാളികളുണെ്ടന്ന ഏകദേശ കണക്ക് മാത്രമാണുള്ളത്. മലയാളികള്‍ ചൂഷണത്തില്‍ പെടാതിരിക്കാന്‍ കൃത്യമായ വിവരം ആവശ്യമാണ്. 

സര്‍ക്കാരിന്റെ പ്രവാസിക്ഷേമ പദ്ധതികളെക്കുറിച്ച് പ്രവാസികളെ ബോധവാന്മാരാക്കാന്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ ജനസമ്പര്‍ക്ക പരിപാടികള്‍ നടപ്പാക്കണം. പ്രവാസി ക്ഷേമനിധി അംഗത്വം നേടുന്നതിനുള്ള പ്രായപരിധി 60 വയസാക്കി ഉയര്‍ത്തണം. പ്രവാസികള്‍ക്ക് പണമയയ്ക്കാന്‍ ഇ- ബാങ്കിംഗ് സൗകര്യം എല്ലാ ബാങ്കുകളിലും ഏര്‍പ്പെടുത്തണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക