Image

മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ എട്ടിന്

Published on 22 July, 2012
 മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ എട്ടിന്
പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മലയാളി സംഘടനായ മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ എട്ടിന് (ശനി) നടക്കും. അല്‍കോക്ക് സ്ട്രീറ്റിലെ മാഡിംഗ്ടണ്‍ കമ്യൂണിറ്റി ഹാളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് ആഘോഷം. 

രാവിലെ 9.30ന് പൂക്കളത്തോടൊപ്പം കസേര കളി, ലെമന്‍ സ്പൂണ്‍ റൈസ്, സുന്ദരിക്ക് പൊട്ടു തൊടല്‍ തുടങ്ങിയവ ഉണ്ടായിരിക്കും. ഉച്ചയോടു കൂടി ഓസ്ട്രലിയയിലെ മലയാളികള്‍ ഉറ്റു നോക്കുന്ന വടം വലി മത്സരം തുടര്‍ന്ന് ഓണസദ്യയും നടക്കും. ഉച്ചകഴിഞ്ഞ് തിരുവാതിരയോടുകൂടി മറ്റു കലാ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഏകദേശം 600 പേര്‍ക്കുള്ള സദ്യ തയാറാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. പരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ അഞ്ചിനു മുമ്പായി പാസ് എടുക്കേണ്ടതാണ്. സമ്മാനദാനം 
Bill Johnston MLA യും ഫാ. തോമസും നിര്‍വഹിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനു ബേബി (പ്രസിഡന്റ്) 0421412192, അജിത് രാജഗോപാല്‍ (സെക്രട്ടറി) 0423653377, സുഭാഷ് മങ്ങാട്ട് (പ്രോഗ്രാം കണ്‍വീനര്‍) 0402746406, തോമസ് മാത്യു (സ്‌പോര്‍ട്‌സ് കണ്‍വീനര്‍) 0430006015.

 മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ എട്ടിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക