Image

മെല്‍ബണില്‍ വീണ്ടും ഭൂചലനം

Published on 20 July, 2012
മെല്‍ബണില്‍ വീണ്ടും ഭൂചലനം
മെല്‍ബണ്‍: മെല്‍ബണിലെ വിക്‌ടോറിയയില്‍ വീണ്ടു ഭൂചലനം. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 7.11 നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. വിക്‌ടോറിയയില്‍നിന്നും 50 കീലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവക കേന്ദ്രം. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

കഴിഞ്ഞ മാസം 19ന് വിക്‌ടോറിയയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് റിക്ടര്‍ സ്‌കെയിലില്‍ 2.7, 2.2 തീവ്രതയുള്ള തുടര്‍ ചലനങ്ങളും അനുഭവപ്പെട്ടു. ഭൂചലനത്തില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക