സിഡ്നി: ഡോ.കെ.ജെ.യേശുദാസും കൂട്ടരും ആഗസ്ത് 18 ന് ഓസ്ട്രേലിയയില്‍ മെല്‍ബണിലും സിഡ്നിയിലും സംഗീതപരിപാടിയുമായി എത്തുന്നു. പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ എം.കെ.എസ്. ആണ് 'വന്താടും തെന്‍ഡ്രല്‍' എന്ന പ്രോഗ്രാം സ്പോണ്സര് ചെയ്തിരിക്കുന്നത്. 18 ന് മെല്‍ബണിലെ പാലസ് തിയേറ്ററിലും 19 ന് വൈകീട്ട് 5 മണിക്ക് സിഡ്നി ഓപ്പറ ഹൗസിലുമാണ് പ്രോഗ്രാം അരങ്ങേറുക. കെ.എസ്.ചിത്ര, വിജയ് യേശുദാസ്, ശ്വേത മോഹന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0432072971
വാര്‍ത്ത അയച്ചത്: ജോസ് എം. ജോര്‍ജ്