Image

ജേക്കബ് തരകന്‍ വടക്കേടത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തു

Published on 27 June, 2012
ജേക്കബ് തരകന്‍ വടക്കേടത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്തു
കാന്‍ബറ: ഒക്‌ടോബര്‍ 20ന് നടക്കുന്ന കാന്‍ബറ ലെജിസ്‌ലേറ്റീവ് അസംബ്ലി തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന മലയാളിയായ ജേക്കബ് തരകന്‍ വടക്കേടത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം കാന്‍ബറ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവ് സേത് സെല്‍സാ ഉദ്ഘാടനം ചെയ്തു. ലിബറല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും അതുപോലെ ജേക്കബ് തരകന്‍ വടക്കേടത്തിന്റെ വിജയസാധ്യത കണക്കിലെടുത്ത് മലയാളി സംഘടനകള്‍ ജേക്കബിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

ഇന്ത്യന്‍ അസോസിയേഷന്‍ വളരെ ശക്തമായി മുന്നോട്ടു പോകുന്നു. വരും നാളുകളില്‍ ഓസ്‌ട്രേലിയയിലെ വിവിധ മലയാളി സംഘടനാ ഭാരവാഹികള്‍ കാന്‍ബറയില്‍ ഒത്തുകൂടുകയും ജേക്കബ് തരകന്റെ വിജയത്തിനുവേണ്ടി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും ലിബറല്‍ പാര്‍ട്ടി വളരെ പ്രതീക്ഷയോടു കൂടിയാണ് ജേക്കബ് തരകന്‍ വടക്കേടത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ നോക്കിക്കാണുന്നത്.

ഇന്ത്യന്‍ കമ്യൂണിറ്റിയുടെ നേതാക്കന്മാരും പങ്കെടുത്ത വര്‍ണശബളമായ ചടങ്ങില്‍ ജേക്കബ് തരകന്‍ വടക്കേടത്തിന്റെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും സേത് സെല്‍സാ നിര്‍വഹിച്ചു. തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി കാന്‍ബറയില്‍ അധികാരത്തില്‍ വരികയും ജേക്കബ് തരകന്‍ ചരിത്രവിജയം നേടിയാല്‍ കാന്‍ബറ സ്‌കൂളുകളില്‍ ഹിന്ദി ഭാഷ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുമെന്നും സിംഗപ്പൂരില്‍ നിന്നും നേരിട്ട് കാന്‍ബറയ്ക്ക് ഇന്റര്‍നാഷനല്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്നും കാന്‍ബറയെ ഓസ്‌ട്രേലിയയിലെ മെച്ചപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റുമെന്നും മറുപടി പ്രസംഗത്തില്‍ ജേക്കബ് തരകന്‍ വടക്കേടത്ത് പ്രഖ്യാപിച്ചു. 

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക