Image

ഗൗതമി നായര്‍ അഭിനയ രംഗത്തേക്ക് തിരികെ എത്തുന്നു

Published on 02 March, 2021
ഗൗതമി നായര്‍ അഭിനയ രംഗത്തേക്ക് തിരികെ എത്തുന്നു


ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരികെ എത്തുകയാണ് നടി ഗൗതമി നായര്‍. പ്രജീഷ് സെന്‍ ജയസൂര്യയെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമി അഭിനയ രംഗത്തേക്ക് തിരികെ എത്തുന്നത്.

സിനിമയില്‍ സുപ്രധാനമായ വേഷമാണ് ഗൗതമിക്കും. ഗൗതമിയുടെ ഭര്‍ത്താവും സംവിധായകനുമായ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അരങ്ങേറ്റം കുറിച്ച സെക്കന്റ് ഷോയിലൂടെയാണ് ഗൗതമി നായരും സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസിലും സുപ്രധാന വേഷത്തിലെത്തി. പിന്നീട് പഠനത്തിനായി സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം പിഎച്ച്ഡി പൂര്‍ത്തിയാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക