Image

ശ്രീകൃഷ്ണനാകാന്‍ ആമിര്‍ ഖാനില്ല; രാജമൗലിയുടെ മഹാഭാരതം ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്

Published on 02 March, 2021
ശ്രീകൃഷ്ണനാകാന്‍ ആമിര്‍ ഖാനില്ല; രാജമൗലിയുടെ മഹാഭാരതം ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: മഹാഭാരതം സിനിമയാകുന്നതില്‍ വീണ്ടും അനിശ്ചിതത്വം. നടന്‍ ആമിര്‍ ഖാന്‍ പ്രൊജക്ടില്‍ നിന്നും പിന്മാറിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സിനിമയില്‍ അഭിനയിച്ചാലുണ്ടായേക്കാവുന്ന വിവാദങ്ങള്‍ ഭയന്നാണ് ആമിര്‍ പിന്മാറിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മഹാഭാരതം സിനിമയാക്കാനുള്ള പദ്ധതിയുണ്ടായിരുന്നെങ്കിലും പിന്നീട് അത് ഒരു വെബ് സീരീസായി പുറത്തിറക്കാനായിരുന്നു തീരുമാനം. എന്നാല്‍ ആമിര്‍ ഖാന്‍ പിന്മാറിയതിലൂടെ വെബ് സീരീസും ഉപേക്ഷിച്ചതായാണ് സൂചന. മഹാഭാരതത്തിനായി അഞ്ച് വര്‍ഷം മാറ്റിവെക്കേണ്ടിവരുമെന്നും ഇക്കാലയളവില്‍ മൂന്ന് സിനിമകള്‍ ചെയ്യാമെന്നുമാണ് ആമിറുമായി അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിശദീകരണം.

വെബ് സീരീസാണെങ്കില്‍ ഇതിനായി ആമിര്‍ രണ്ട് വര്‍ഷമെങ്കിലും ചെലവഴിക്കേണ്ടതായി വന്നേക്കാം. ഇതും ആമിറിന് വെല്ലുവിളിയാണ് എന്ന തരത്തിലുള്ള പ്രതികരണങ്ങളും ബോളീവുഡില്‍ നിന്നും പുറത്തുവരുന്നുണ്ട്. രാജമൗലി ചിത്രമായ മഹാഭാരതത്തില്‍ ശ്രീകൃഷ്ണന്റെ വേഷമാണ് ആമിര്‍ ഖാനു വേണ്ടി നിശ്ചയിച്ചിരുന്നത്. എന്നാല്‍, അത്തരമൊരു കഥാപാത്രം ചെയ്താലുണ്ടായേക്കാവുന്ന വിവാദങ്ങളും ജനങ്ങള്‍ സ്വീകരിക്കുമോയെന്ന ഭയവുമാണ് ആമിറിന്റെ പിന്മാറ്റത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക