Image

ആദ്യമാസത്തില്‍ തന്നെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണമാണ് ബൈഡന്റേതെന്ന് ട്രമ്പ്

പി.പി.ചെറിയാന്‍ Published on 01 March, 2021
ആദ്യമാസത്തില്‍ തന്നെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണമാണ് ബൈഡന്റേതെന്ന് ട്രമ്പ്
ഫ്‌ളോറിഡാ: അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഒരു മാസത്തിനുള്ളില്‍ മറഅറൊരു പ്രസിഡന്റിനു സംഭവിച്ചിട്ടില്ലാത്ത ഭരണ തകര്‍ച്ചയാണ് ബൈഡന്‍ ഭരണത്തിന് ഉണ്ടായിരുന്നതെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് വൈറ്റ് ഹൗസ് വിട്ട് ആറു ആഴ്ചക്കുശേഷം ട്രമ്പ് പരസ്യമായി രംഗത്തെത്തിയത് ഇന്നാണ്. ഫ്‌ളോറിഡാ ഒര്‍ലാന്റോയില്‍ ഇന്ന്(ഞായറാഴ്ച) നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫ്രന്‍സില്‍ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു ട്രമ്പ്. ട്രമ്പിനെ ഹര്‍ഷാരവത്തോടെയാണ് അംഗങ്ങള്‍ ആനയിച്ചത്.
നാം എല്ലാവരും അറിയുന്നതുപോലെ ബൈഡന്‍ ഭരണം വളരെ മോശമായ സ്ഥിതിയിലേക്ക് കൂപ്പുകുത്തികൊണ്ടിരിക്കുന്നു. അമേരിക്കയുടെ കിഴക്കേ അതിര്‍ത്തിയില്‍ ഉണ്ടായിരുന്ന അതി ബീകരമായ സ്ഥിതി വിശേഷം അമേരിക്കയെ മുന്നോട്ടല്ല വളരെ പുറകിലേക്കാണ് നയിക്കുന്നതെന്ന് ട്രമ്പ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ പ്രേത്സാഹിപ്പിക്കുന്ന നയം രാജ്യത്തിന് അപകടകരമാണെന്നും ട്രമ്പ് പറഞ്ഞു.
 
ബൈഡന്റെ ഇമ്മിഗ്രേഷന്‍ നയങ്ങള്‍ അടുത്ത രണ്ടു ഫെഡറല്‍ തിരഞ്ഞെടുപ്പുകളില്‍ വ്യക്തമായി പ്രതിഫലിക്കുമെന്നും ട്രമ്പ് കൂട്ടചേര്‍ത്തു.
ഒര്‍ലാന്റോ സമ്മേളനത്തില്‍ ട്രമ്പിന്റെ തിരിച്ചുവരവിനുള്ള കാഹളം മുഴങ്ങികഴിഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിട്ടു മറ്റൊരു പാര്‍ട്ടി രൂപീകരിക്കുമെന്ന പ്രചരണം തീര്‍ത്തും അസംബന്ധമാണെന്നും ട്രമ്പ് പറഞ്ഞു. ദേശസ്‌നേഹമുള്ള, കഠിനാദ്ധ്വാനികളായ അമേരിക്കക്കാര്‍ രൂപീകരിച്ച പാര്‍ട്ടിയില്‍ തന്നെ അടിയുറച്ചു നില്‍കുമെന്നും, പ്രതിബന്ധങ്ങളെ അതിജീവിച്ചു മുന്നോട്ടു തന്നെ പോകുമെന്നും ട്രമ്പ് പറഞ്ഞു. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പു അട്ടിമറിയിലൂടെ ഡമോക്രാറ്റില്‍ പാര്‍ട്ടി തട്ടിയെടുത്തുവെന്ന ആരോപണം ട്രമ്പ് ഇന്നും ആവര്‍ത്തിച്ചു. മൂന്നാമത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയെ പരാജയപ്പെടുത്തുമെന്ന് പറയുന്നതിനും ട്രമ്പ് മറന്നില്ല.
 
see also
ആദ്യമാസത്തില്‍ തന്നെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണമാണ് ബൈഡന്റേതെന്ന് ട്രമ്പ്
Join WhatsApp News
ജെ കെ ടി ഊതര 2021-03-01 13:37:15
തീർച്ചയായും ശരിയാണ്. അമേരിക്ക ഈ ഭൂഗോളത്തിൽ ഉണ്ടോ എന്ന് സംശയം ആണ്. ഡൗജോൺസും ട്വിറ്ററും എല്ലാം തകർന്നു തരിപ്പണമായി. ഐവി ലീഗി പഠിച്ച അങ്ങു, അങ്ങയുടെ രാജ്യസ്നേഹികളായ അണിയായികളും ജനുവരി 6 നു നടത്തിയ സമാധാനപരമായമാർച്ചു പോലെ ഒരു മാർച്ചും കൂടി നടത്തി ഈ രാജ്യത്തെ ലോകത്തിൻറെ മുമ്പിൽ അഭിമാനത്തോടെ നിർത്തൂ. ഒരു കള്ളത്തരവും കാണിക്കാത്ത കച്ചവടത്തിൽ വിജയിച്ച രാജ്യസ്നേഹിയായ അങ്ങു $750 Tax ‌കൊടുത്തൊള്ളൂ. അങ്ങയുടെ മാപ്പു കൊടുത്തു വിട്ട കൂട്ടുകാരും ഒരു കള്ളത്തരവും കാണിക്കാത്ത രാജ്യസ്നേഹികൾ, അവരെ വിശുദ്ധരായി പ്രെഖ്യാപിക്കണം.ഡെമോക്രറ്റും കറമ്പന്മാരും മാത്രമേ കള്ളങ്ങൾ കാണിക്കത്തൊള്ളൂ.
പൗരൻ 2021-03-01 14:48:00
ട്രംപ് ഭരണത്തിൽ നിന്നിറങ്ങിയതായി ഒരു ലോക നേതാക്കൾക്കും തോന്നുന്നില്ല, അമേരിക്ക എന്നൊരു രാജ്യത്തെ പറ്റി ആളുകൾ ചർച്ച ചെയ്യുന്നു പോലുമില്ല. ഹുസൈനിക്കയുടെ മൂന്നാം ഭരണം, ആദ്യത്തെ രണ്ട് ഭരണകാലം പോലെ വെറും ഗ്യാസ് മാത്രം. ലോക ജനതയുടെ സംസാരം ട്രംപിനെ പറ്റിയാണ്, അമേരിക്കയുടെ നഷ്ടത്തിൽ അവർ ആഘോഷിച്ച് അർമാദിക്കുന്നു.
Make America Great Again 2021-03-01 15:08:56
ട്രംപിന്റെ Tax Return കാണാൻ ചിലർക്ക് എന്തൊരു കൊതിയായിരുന്നു... കോടതി ഉത്തരവിട്ടു, Tax Return കോപ്പി കൊടുത്തു. ഇപ്പോ മിണ്ടാട്ടം മുട്ടി, ആശ തീർന്നു!! ഇതുതന്നെയാണ് എല്ലാ കാര്യത്തിലും, എൻറെ Tax Returnൽ എന്തോ ഒളിപ്പിച്ചിട്ടുണ്ട് എന്ന രീതിയിൽ ട്രംപ് അഭിനയിച്ചു, ബാക്കി എല്ലാം വിട്ട് മണ്ടന്മാർ Tax Returnൻറെ പിന്നാലെ പാഞ്ഞു. ട്രംപ് സ്വസ്ഥമായി ഭരിച്ചു.
Trump our President 2021-03-01 15:16:12
Trump is the Greatest President of all Times.
CID Mooosa 2021-03-01 16:48:44
I want to see all Bideners and supporters at this point and what a shame on the people who dont understand with their normal brain.Trump is still be a good administrator and good businessman.
CID Oosa 2021-03-01 17:04:07
ഏറ്റവും കൂടുതൽ കള്ളം പറയുന്ന നേതാവ്. നല്ല കച്ചവടക്കാരൻ ആണേൽ എങ്ങനെയാണു $ 750 tax കൊടുക്കുന്നത്. അപ്പോൾ ആരാണ് കള്ളം കാണിക്കുന്നത്. ഇതിന്റെ ലോജിക്ക് മാത്രം മനസിലാകുന്നില്ല.
കൂനൻ (Qanon) 2021-03-01 17:37:47
സത്യങ്ങൾ വിളിച്ചുപറയുന്ന ഞങ്ങളുടെ പ്രതിനിധികളെ ഇങ്ങനെ അപമാനിക്കരുത് .ഞങ്ങളുടെ കള്ളങ്ങൾ ഞങ്ങളുടെ സത്യമാണ് . ഞങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രവാചകൻ ഒരു പുതിയ അമേരിക്ക സൃഷ്ട്ടിക്കും .അവിടെ ആർക്കും ടാക്സ് കൊടുക്കേണ്ട . ഒന്നിൽ കൂടുതൽ വിവാഹം കഴിക്കാം . നൂറുകണക്കിന് മാലാഖമാരെ വെപ്പാട്ടികളാക്കാം . സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ആയിരം വർഷം അവനോടൊപ്പം ജീവിക്കാം . അവന്റെ രാജ്യം വരേണമേ .
CID Mooosa 2021-03-01 17:49:30
People do not study and read the history of America who pay the tax and who do the business all over the world but what do you get food stamp and unemployment right what else?As you dont pay the tax.
നേരറിയാൻ സി. ബി. ഐ 2021-03-01 19:13:57
ബിഗ് ആപ്പിൾ കുമ കുമയുടെ പീഡനത്തെപ്പറ്റി ഉറക്കുണ്ണിയോ ഹുസൈനിക്കയോ മിണ്ടുന്നില്ല. ഓവൽ ഓഫീസ് പണ്ട് ഓറൽ ഓഫീസ് ആക്കിയപ്പോൾ മിണ്ടിയിട്ടില്ല, പിന്നെയാണോ ഇപ്പോൾ? കുമ കുമായുടെ കർട്ടന് പിന്നിലെ കളിയിൽ, ചൈഡനോ ഹുസൈനിക്കക്കോ പങ്ക് ഉണ്ടോ എന്നും അന്വേഷിക്കണം. അവരുടെ മൗനം എന്തോ മറയ്ക്കുന്ന ലക്ഷണമാണ്... സേതുരാമയ്യർ തന്നെ വരേണ്ടിവരും.
രാജ്യസ്നേഹി 2021-03-01 20:09:04
ഞങ്ങളെ പോലത്തെ മിഡിൽ ക്ലാസ് ഫാമിലീസ് ജോലിചെയ്തു tax കൊടുക്കുന്നതുകൊണ്ടാണ് ഫുഡ് സ്റ്റാമ്പ് മറ്റു കൊടുക്കുന്നത് അല്ലാതു രാജ്യ സ്നേഹികളായ tax വെട്ടിപ്പുകാർ tax കൊടുക്കാതെ കുറ്റം പറയുന്നത്ഈ. രാജ്യത്തെ നിയമങ്ങളെ വളച്ചൊടിച്ചു ഈ രാജ്യത്തെ കുട്ടി കൊടുക്കുന്നവൻ രാജ്യസ്നേഹി. മിഡിൽ ക്ലാസിനു പണികൊടുക്കാനായി ഈ രാജ്യസ്നേഹി ഒന്നുകൂടി കൊണ്ടുവന്നു. Starting in 2018, tax reform imposed a cap on the amount of state and local taxes you can deduct, which includes property taxes. The majority of filers can now only deduct up to $10,000 in property and income or sales tax on their tax returns.
Donald 2021-03-01 22:41:39
Hay I paid only $750 as tax bro.
Ignoramus 2021-03-01 22:45:28
Only the ignoramus will say Trump paid only $750 in taxes; that's the balance tax owed with the Return. What about all the advance payments and all other taxes paid before filing the Return?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക