Image

'പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് സൗജന്യമാക്കിയ കേരള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം'; ഐസിഎഫ് നാഷണല്‍ കമ്മിറ്റി

Published on 26 February, 2021
'പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് സൗജന്യമാക്കിയ കേരള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം'; ഐസിഎഫ് നാഷണല്‍ കമ്മിറ്റി


ജിദ്ദ: വിദേശത്തുനിന്നും നാട്ടിലെത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ നടത്തുന്ന കോവിഡ് പരിശോധനയുടെ ചെലവ് വഹിക്കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തെ ഐസിഎഫ് നാഷണല്‍ കമ്മിറ്റി സ്വാഗതം ചെയ്തു.

72 മണിക്കൂര്‍ മുമ്പെടുക്കുന്ന കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുമായി വിമനത്താവളത്തിലെത്തുന്നവരും നിര്‍ബന്ധിത പിസിആര്‍ ടെസ്റ്റ് നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം കുടുംബത്തോടൊപ്പം നാട്ടിലെത്തുന്നവര്‍ക്കും അല്ലാത്തവര്‍ക്കും സാമ്പത്തികമായും അല്ലാതെയും വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ഈ നിര്‍ദ്ദേശത്തിനെതിനെതിരെ ഐസിഎഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

കോവിഡ് പരിശോധന സൗജന്യമാക്കി പ്രവാസികളുടെ ആശങ്കയകറ്റണമെന്ന് കേരള മുസ്ലിം ജമാഅത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാരും കേന്ദ്ര, കേരള സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്ക് പിസിആര്‍ ടെസ്റ്റ് സൗജന്യമാക്കിയതെന്നുവേണം കരുതാന്‍.

സയ്യിദ് ഹബീബ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. നിസാര്‍ കാട്ടില്‍, ബഷീര്‍ ഉള്ളണം, അഷ്റഫലി, സലിം പാലച്ചിറ, സുബൈര്‍ സഖാഫി, ഖാദര്‍ മാഷ്, സലാം വടകര എന്നിവര്‍ സംബന്ധിച്ചു. സിറാജ് കുറ്റ്യാടി സ്വാഗതവും ഉമര്‍ സഖാഫി മൂര്‍ക്കനാട് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക