കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്, കുവൈറ്റ് (അജ്പക് )ജാബ്രിയ ബ്ലഡ് ബാങ്കിന്റെ സഹായത്തോടെ ആധാന്‍ ഹോസ്പിറ്റലില്‍ നൂറ്റമ്പതില്‍ അധികം ആളുകളുടെ രക്തം ദാനം ചെയ്തു. അജ്പക്കിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ട് ഈ മഹാമാരിയുടെ കാലത്ത് 'രക്ത ദാനം മഹാ ദാനം' എന്ന ആപ്തവാക്യം ഉയര്‍ത്തി പിടിച്ചുകൊണ്ട് അസോസിയേഷന്റെ നൂറ്റിഅമ്പതില്‍ അധികം വരുന്ന സന്നദ്ധ ഭടന്മാര് ആണ് രക്തം നല്‍കിയത്.
അസോസിയേഷന് പ്രസിഡന്റ് രാജീവ് നടുവിലേമുറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറം പ്രസിഡന്റ് ഡോ.അമീര്‍ അഹമദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും അജപാക് കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിപാലന രംഗത്ത് എന്ത് സഹായങ്ങളും ചെയ്യുവാന്‍ അദ്ദേഹം തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.
ചടങ്ങില്‍ രക്ഷാധികാരി ബാബു പനമ്പള്ളി, ജനറല്‍ കോര്‍ഡിനേറ്റര്‍ ബിനോയ് ചന്ദ്രന്, ചാരിറ്റി കണ്‍വീനര്‍ മാത്യു ചെന്നിത്തല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ സിറില്‍ ജോണ്‍ അലക്സ് ചമ്പക്കുളം സ്വാഗതവും ട്രഷറര്‍ കുര്യന് തോമസ് നന്ദിയും രേഖപ്പെടുത്തി.
അസോസിയേഷന് ഭാരവാഹികളായ അനില്‍ വള്ളികുന്നം, ബിജി പള്ളിക്കല്‍, ജി എസ് പിള്ള, അബ്ദുല്‍ റഹ്മാന് പുഞ്ചിരി, പ്രജീഷ് മാത്യു പരിമണം മനോജ്, ലിബു പായിപ്പാടാന്‍, ശശി വലിയകുളങ്ങര , സജീവ് പുരുഷോത്തമന്,സുമേഷ് കൃഷ്ണന്,സാം ആന്റണി,ജോമോന് ജോണ്‍, സലിം പതിയാരത്തു, ജയചന്ദ്രന്,കിഷോര്‍, കീര്‍ത്തി സുമേഷ്, സുനിത കുമാരി, സിനി മോള്,ധന്യ ബിനു , നിമ്മി സോജന് എന്നിവര്‍ നേത്രത്വം നല്കി.
റിപ്പോര്‍ട്ട് : സലിം കോട്ടയില്‍