Image

സൗദി അറേബ്യയുടെ പര്‍വത പ്രദേശങ്ങളില്‍ കനത്ത മഞ്ഞു വീഴ്ച

Published on 19 February, 2021
 സൗദി അറേബ്യയുടെ പര്‍വത പ്രദേശങ്ങളില്‍ കനത്ത മഞ്ഞു വീഴ്ച

തബൂക്ക്: സൗദി അറേബ്യയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളായ തബൂക്ക്, ജബല്‍ അല്‍ ലോസ് ഉള്‍പ്പെടെയുള്ള പര്‍വത പ്രദേശങ്ങളില്‍ വ്യാപകമായി ഐസ് മഴ പെയ്തു. ഈ ശൈത്യകാല പ്രതിഭാസം ആസ്വദിക്കാനായി യുഎഇയില്‍ നിന്നുള്ള സഞ്ചാരികളും ഇവിടുത്തെ പ്രാദേശിക നിവാസികളും പര്‍വതപ്രദേശങ്ങളിലേക്ക് ഒഴുകിയെത്തിയതായി അല്‍ അറേബ്യ വാര്‍ത്താ റിപ്പോര്‍ട്ട് ചെയ്തു.

വ്യാഴാഴ്ച അതിരാവിലെ മഞ്ഞുമൂടിയ പാതയില്‍ ഒട്ടകങ്ങള്‍ ഇരിക്കുന്നതായി കാണാം, കാരണം കനത്ത മഞ്ഞുവീഴ്ചയും ഹിമപാതവും മൂലം ഇവയ്ക്ക് നടക്കാനായില്ല.

ബുധനാഴ്ച രാജ്യമൊട്ടാകെ നിരവധി പ്രദേശങ്ങള്‍ക്ക് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. തലസ്ഥാനമായ റിയാദ്, മക്ക, മദീന, കിഴക്കന്‍ പ്രവിശ്യ, കാസിം, തബുക്, വടക്കന്‍ അതിര്‍ത്തി പ്രവിശ്യ, അസിര്‍, അല്‍ ബഹ, ജസാന്‍, നജ്റാന്‍, ജാവ്ഫ് എന്നിവിടങ്ങളില്‍ ഇടിമിന്നലും തണുത്ത കാറ്റും വീശിയിരുന്നു.

തബുക് പ്രദേശം മഞ്ഞുവീഴ്ചയ്ക്ക് പേരുകേട്ടതാണെങ്കിലും പര്‍വത പ്രദേശത്തെ ഗ്രാനൈറ്റ് ഭൂപ്രദേശം ശൈത്യകാലത്ത് ഒരു മികച്ച വിനോദസഞ്ചാരമായാണ് അറിയപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക