Image

ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ അവധി മരവിപ്പിക്കുന്നു

Published on 05 February, 2021
ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ അവധി മരവിപ്പിക്കുന്നു

കുവൈറ്റ് സിറ്റി : രാജ്യത്ത് ഉടലെടുത്ത കോവിഡ് അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്ക് മൂന്ന് മാസത്തേക്ക് അവധി നല്‍കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 7 മുതല്‍ പുതിയ തീരുമാനം നിലവില്‍ വരിക. കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ആഗോള തലത്തില്‍ കൊറോണ വൈറസ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്നു കുവൈറ്റ് സര്‍ക്കാര്‍ ശക്തമായ നടപടികളാണ് കൈക്കൊള്ളുന്നത്. രാത്രി എട്ടുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ അടക്കുവാനും ഒത്തുചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

കോവിഡിനെ നേരിടാനായി ആരോഗ്യമന്ത്രാലയം വാക്സിനേഷന്‍ ക്യാമ്പയിന്‍ ഊര്ജിതമാക്കാനും, പുതിയ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങാനും പദ്ധതിയുണ്ട്, അതിന്റെ ഭാഗമായാണ് ആരോഗ്യ രംഗത്തെ ജീവനക്കാരുടെ അവധി മൂന്നുമാസത്തേക്ക് മരവിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക