Image

മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു

Published on 05 February, 2021
മലയാളി യുവാവ് കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു


കുവൈറ്റ് സിറ്റി: എറണാകുളം സ്വദേശി കുവൈത്തില്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്ന് വീണ് മരിച്ചു. എറണാകുളം തുരുത്തിശേരി മേക്കാട് ചെട്ടിക്കാട്ട് വീട്ടില്‍ വിനോദ് (37) ആണ് മരിച്ചത്.

മംഗഫ് ബ്ലോക്ക് നാലില്‍ യൂറോപ്യന്‍ ടെലിഫോണ്‍ സെന്ററിന് സമീപത്തെ ഫ്‌ലാറ്റിലാണ് സംഭവം. അഹ്മദി ഗ്ലോബല്‍ ഇന്റര്‍നാഷനല്‍ കമ്പനിയില്‍ സെയില്‍സ് അസിസ്റ്റന്റായിരുന്നു. ഭാര്യ: ജ്യോതി (നഴ്‌സ്, കുവൈത്ത്). രണ്ട് മക്കളുണ്ട്. പിതാവ്: മുരളീധരന്‍ നായര്‍. മാതാവ്: സതി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക