Image

ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കണം: കൊല്ലം കളക്ടര്‍

Published on 30 January, 2021
ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കണം: കൊല്ലം കളക്ടര്‍
ഭാരതത്തിന്റെ അഖണ്ഡതയും മതേതരത്വവും ഭരണഘടനയും കാത്തുസൂക്ഷിക്കണമന്ന് കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍  ഓണ്‍ലൈനായി സംഘടിപ്പിച്ച 72ആമത്  റിപ്പബ്ലിക് ദിന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തി കൊണ്ടു കൊല്ലം കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ കഅട പറഞ്ഞു.   കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ ഉത്ഘാടനം ചെയ്തു.  ഒരുമയോടെ മുന്നോട്ട് പോയാല്‍ ഒരു ശക്തിക്കും ഇന്ത്യയെ തകര്‍ക്കാന്‍ കഴിയില്ല. കോവിഡ് പ്രതിസന്ധി കാലത്തു നടത്തുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങളെ കുറിച്ചും, ഇപ്പോള്‍ കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങളെ കുറിച്ചും, ജനങ്ങള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ചും, വാക്‌സിനേഷനെ കുറിച്ചുള്ള വിവരങ്ങളും കലക്ടര്‍ വിശദീകരിച്ചു. കൂടാതെ  പ്രവാസികള്‍ നാടിനു നല്‍കി വരുന്ന സേവനങ്ങളും, പുനരധിവാസ ക്ഷേമ പദ്ധതികളെ കുറിച്ചും വിശദമായി അദ്ദേഹം സംസാരിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് വിനി ക്രിസ്റ്റി, സെക്രെട്ടറി കിഷോര്‍ കുമാര്‍, വനിതാ വേദി പ്രസിഡന്റ് ബിസ്മി രാജ്  എന്നിവര്‍ ആശംസകള്‍ അറിയിച്ചു.  ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തിനു ട്രെഷറര്‍ രാജ് കൃഷ്ണന്‍ നന്ദിയും അറിയിച്ചു. നേരത്തെ അംഗങ്ങള്‍ അവടകരിപ്പിച്ച ദേശഭക്തി ഗാനങ്ങള്‍ സംഗമത്തിന് കൂടുതല്‍ മികവേകി.
ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കണം: കൊല്ലം കളക്ടര്‍ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കണം: കൊല്ലം കളക്ടര്‍ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കണം: കൊല്ലം കളക്ടര്‍ഭാരതത്തിന്റെ അഖണ്ഡത കാത്തു സൂക്ഷിക്കണം: കൊല്ലം കളക്ടര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക