Image

കെ.പി.എ മെഗാ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു.

Published on 25 January, 2021
കെ.പി.എ മെഗാ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു.
കൊല്ലം പ്രവാസി അസോസിയേഷന്‍ മനാമ ഏരിയ കമ്മറ്റിയും,  അല്‍ ഹിലാല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ സെന്റര്‍ മനാമയും ചേര്‍ന്ന് സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കല്‍ ചെക്കപ്പ് ക്യാമ്പ് സമാപിച്ചു. ഏകദേശം ഇരുനൂറ്റമ്പതില്‍ പരം പ്രവാസികള്‍ പതിനഞ്ചു ദിവസം നീണ്ടു നിന്ന ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി.  
കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലത്തിന്റെ അധ്യക്ഷതയില്‍  ഹോസ്പിറ്റലില്‍ വച്ച് കൂടിയ ക്യാമ്പിന്റെ സമാപന സമ്മേളനം  സാമൂഹ്യ പ്രവര്‍ത്തകന്‍ കെ. ടി സലീം ഉല്‍ഘാടനം ചെയ്തു. അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ പ്രതിനിധികളായ ഡോ. മുഹമ്മദ് സിദ്ധിഖ്, പ്യാരി ലാല്‍, കെ.പി.എ  മനാമ ഏരിയ സെക്രെട്ടറി  ഷഫീക്ക് സൈഫുദീന്‍ എന്നിവര്‍ സംസാരിച്ചു. മുഖ്യാതിഥികള്‍ക്കു മനാമ ഏരിയ കമ്മിറ്റിയുടെ സ്‌നേഹോപഹാരം  ചടങ്ങില്‍ വച്ച് കെ.പി.എ  ഭാരവാഹികള്‍  കൈമാറി. യോഗത്തിനു  കെ.പി.എ   ജനറല്‍ സെക്രട്ടറി  ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും,  കെ.പി.എ   മനാമ ഏരിയ പ്രസിഡന്റ്  നവാസ് കുണ്ടറ നന്ദിയും അറിയിച്ചു.

മനാമ ഏരിയ കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ മനോജ് ജമാല്‍,  ഏരിയ ഭാരവാഹികള്‍ ആയ ഗീവര്‍ഗീസ്, സന്തോഷ് എന്നിവര്‍ ആണ് ക്യാമ്പ് നിയന്ത്രിച്ചത്.

കെ.പി.എ മെഗാ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു.കെ.പി.എ മെഗാ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു.കെ.പി.എ മെഗാ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു.കെ.പി.എ മെഗാ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക