ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി പ്രവീണ മത്സരിക്കുമോ?
FILM NEWS
24-Jan-2021
FILM NEWS
24-Jan-2021

വരുന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ നടി പ്രവീണ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. എല്ലാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പും മത്സരിക്കാന്‍ സാധ്യതയുള്ളതോ പരിഗണിക്കപ്പെട്ടതോ ആയ സിനിമാ സീരിയല്‍ താരങ്ങളുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കാറുണ്ട്.
ബി.ജെ.പി. ടിക്കറ്റില്‍ പ്രവീണ തിരുവനന്തപുരം അല്ലെങ്കില്‍ കൊല്ലം നിയോജകമണ്ഡലങ്ങളില്‍ ഏതിലെങ്കിലും സ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേക്കുറിച്ച് പാര്‍ട്ടി നേതൃത്വമോ, നടിയോ യാതൊരു വിധ പരസ്യ പ്രതികരണങ്ങളും നടത്തിയിട്ടില്ല.
സംവിധായകന്‍ രാജസേനനാണ് മറ്റൊരു സാധ്യതയായി ഉയര്‍ന്നു വരുന്നത്. കുറച്ചു വര്‍ഷങ്ങളായി സിനിമാ സംവിധാനം മാറ്റിവച്ചിരിക്കുന്ന രാജസേനന്‍ ഇവന്റ് മാനേജുമെന്റ് രംഗത്തേക്ക് ചുവടുമാറ്റിയിരുന്നു. 2014ലെ 'വൂണ്ട്' എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി രാജസേനന്‍ സംവിധാനം ചെയ്തത്.
ഏറെനാളുകളായി നടന്‍ കൃഷ്ണകുമാറിന്റെ പേര് തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്ബോള്‍ ഉയര്‍ന്നു കേള്‍ക്കാറുണ്ട്. എന്നാല്‍ താന്‍ ബി.ജെ.പി.യെ പ്രതിനിധീകരിച്ച് മത്സരിക്കും എന്ന് പറഞ്ഞിട്ടില്ല എന്ന് കൃഷ്ണകുമാര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments