Image

കോവിഡിൻ്റെ നേർക്കാഴ്ചയുമായി കേരള യാത്ര....

Published on 23 January, 2021
കോവിഡിൻ്റെ നേർക്കാഴ്ചയുമായി കേരള യാത്ര....

അറ്റ്ലാൻറ്റാ: കോവിഡ് കാലത്തിൽ ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൻ്റെ നന്മകളും നൊമ്പരങ്ങളും തൊട്ട് അറിയാനുള്ള സോഷ്യൽ മീഡിയാ ചാനലായ യാത്ര ടെക്ക് ടിവിയുടെ ചരിത്ര യാത്ര ജനുവരി 16 ന് കൊല്ലത്തു നിന്നു ആരംഭിച്ചു .

അറ്റ്ലാൻ്റായിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സേവന സംഘടന മെട്രൊ അറ്റ്ലാൻറ്റാ കേരള അസോസിയേഷനാണ്  യാത്ര  സ്പോൺസർ ചെയ്യുന്നത് .

കേരളത്തിലെ 14 ജില്ലകളിൽ ബൈക്കിൽ യാത്ര ചെയ്താണ് മാധ്യമ പ്രവർത്തകനായ സാൻറി സ്റ്റീഫൻ  ദൃശ്യ അനുഭവങ്ങൾ പകർത്തുന്നത്. മലയാളികളുടെ സാമൂഹിക സാംസ്കാരിക തൊഴിൽ മേഖലയിൽ ഈ നാളുകൾ വരുത്തിയ മാറ്റങ്ങളുടെ അനുഭവങ്ങളാണ് അനേഷിക്കുന്നത് . ഈ ദേശത്തിൻ്റെ മനോഹരമായ ടൂറിസ്റ്റ് പൈതൃക കേന്ദ്രങ്ങളും ഗ്രാമ നഗര സംസ്കാരത്തിൻ്റെ നേർകാഴ്ചയും ഈ യാത്രയിൽ കാണാം . 

കൊല്ലം ശക്തികുളങ്ങര ഹാർബറിൽ നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ടിൽ 4 ദിവസം അറബിക്കടലിൽ തൊഴിലാളികളോടൊപ്പം ചിലവഴിച്ച് അവരുടെ അനുഭവങ്ങൾ തൊട്ടറിഞ്ഞു .

തുടരെ വർദ്ധിക്കുന്ന ഡീസൽ വിലയും ചില സീസണുകളിൽ മൽസ്യങ്ങളുടെ ലഭ്യത കുറവും ട്രോളിങ്ങ് നാളുകളിലെ തൊഴിൽ നഷ്ടവുമാണ് തങ്ങൾ നേരിടുന്ന വലിയ പ്രതിസന്ധിയെന്ന് ചിത്തര ദേവി ബോട്ട് ക്യാപ്റ്റനായ രവികുമാർ പറഞ്ഞു .

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഡീസലിനു സബ്സിഡി നൽകിയില്ലെങ്കിൽ ഈ തൊഴിൽ മേഖല വൻ പ്രതിസന്ധിയിലാകും . കോവിഡ് കാലത്ത് സർക്കാർ നൽകിയ സൗജ്യന ഭക്ഷ്യ കിറ്റുകളാണ് പട്ടിണി കൂടാതെ ഒരു വിധം കഴിയാൻ മത്സ്യതൊഴിലാളികൾക്ക് തുണയായത്. എന്നാൽ കാലത്തിന് അനുസരിച്ചുള്ള ആരോഗ്യ ക്ഷേമ പദ്ധതികൾക്ക്  സർക്കാർ ഊന്നൽ  നൽകിയില്ലെങ്കിൽ തങ്ങളുടെ ഭാവി ഇരുൾ അടഞ്ഞതായി മാറുമെന്ന് രവികുമാറും സഹപ്രവർത്തകരും പറഞ്ഞു .

ഈ ചരിത്ര യാത്രയ്ക്ക്  പിന്തുണ നൽകുന്ന മെട്രൊ അറ്റ്ലാൻറ്റാ ഓൾ കേരള അസോസിയേഷനെപറ്റി കൂടുതൽ അറിയുവാനും ഈ സംഘടനയിൽ ചേർന്നു പ്രവർത്തിക്കുവാനോ സപ്പോർട്ട് ചെയ്യുവാനോ തൽപര്യമുള്ളവർ makachoice.org എന്ന വെബ്സെറ്റുമായി ബന്ധപ്പെടാവുന്നതാണ്. തോമസ് എം.ജോർജ് ആണ് സ്ഥാപകൻ.

'യാത്ര ഒരു യാത്ര' എന്ന തീം സോങ്ങ് കേരള യാത്രയ്ക്കായി മനോഹരമായ ദൃശ്യങ്ങളോടെ യാത്ര ടെക്ക് ടി വി ഇറക്കിയിട്ടുണ്ട് . ഇത് യാത്ര ടെക് ടിവി എന്ന യൂടൂബ് ചാനലിൽ കാണാം .

യാത്ര ടെക്ക് ടിവി ചാനലിൻ്റെ ഈ ചരിത്ര യാത്രയെക്കുറിച്ച് കൂടുതൽ അറിയാനും പങ്കാളിയാകാനും സപ്പോർട്ട് ചെയ്യാനും താൽപര്യമുള്ള സംഘടനയ്ക്കും വ്യക്തികൾക്കും ചാനലുമായി ബന്ധപ്പെടാവുന്നതാണ്.
Yatratechtv Website : yatratechtv.com
Email : yatratechtv@gmail.com
WhatsApp : +91 9847203280 .

 

read also

ഇന്ത്യയിലെ അടുക്കള, ദുരിതപൂർണം, പഴഞ്ചൻ (വെള്ളാശേരി ജോസഫ്)

നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)

ഷിക്കാഗോയിൽ നിന്ന് ഹൈദരാബാദിലേക്ക് നോൺ-സ്റ്റോപ്പ് വിമാനം

കാലിഫോർണിയ ദുരന്തഭൂമി; പുകവലിക്കാർക്ക് വാക്സിൻ; മോഡർനയുടെ പാർശ്വഫലം; ജോൺസൻ ആൻഡ് ജോൺസൻ പ്രതീക്ഷ 

വാക്സിനുകൾ ഇടകലർത്തി ഉപയോഗിക്കാമോ?

കായിക മത്സരങ്ങളിൽ സ്ത്രീകൾക്കൊപ്പം ട്രാൻസും: ബൈഡന്റെ ഉത്തരവിൽ  പ്രതിഷേധം

കോവിഡിൻ്റെ നേർക്കാഴ്ചയുമായി കേരള യാത്ര....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക