Image

ഷെയർ കാർ സവാരി:  കോവിഡിന്റെ സാധ്യത കുറക്കാൻ  ഏതു ജനൽ തുറക്കണം?

Published on 23 January, 2021
ഷെയർ കാർ സവാരി:  കോവിഡിന്റെ സാധ്യത കുറക്കാൻ  ഏതു ജനൽ തുറക്കണം?

കാറിന്റെ ജനൽ ചില്ലുകൾ താഴ്ത്തിക്കൊണ്ടുള്ള യാത്രകളാണ് വാഹനത്തിനുള്ളിൽ കോറോണവൈറസ് വ്യാപിക്കുന്നത് കുറയ്ക്കാൻ സഹായകമെന്ന് പഠനം മാത്രമല്ല കോമൺ സെൻസും പറയുന്നു.
പക്ഷെ മഴയിലും കനത്ത തണുപ്പിലും ജനാല തുറന്നിടാൻ പറ്റിയെന്നു വരില്ല. അപ്പോൾ എന്ത് ചെയ്യാനാവുമെന്ന ഡോ. വർഗീസ് മത്തായിയുടെ പഠനം ശാസ്ത്രമാസിക പ്രസിദ്ധീകരിച്ചു.

ഊബർ പോലെയോ സാധാരണ ടാക്സി പോലെയോ ഉള്ള വാഹനങ്ങൾ  യാത്രയ്ക്ക് ഉപയോഗിക്കുന്നവരെക്കുറിച്ച് ചിന്തിച്ചാണ് ഗവേഷണം നടത്തിയത്.

വാഹനം ഓടിക്കുന്നയാൾക്കൊപ്പം കാറിൽ പിന്നിൽ ഒരു യാത്രക്കാരൻ ഇരിക്കുന്നു എന്ന രീതിയിലാണ് പഠനം. കാറിന്റെ എല്ലാ വിൻഡോയും തണുപ്പുകാലത്ത് മഴയോ കാറ്റോ ഒക്കെകൊണ്ട് തുറന്നിടുക പ്രായോഗികമല്ല. യൂണിവേഴ്‌സിറ്റി ഓഫ് മസാച്യുസെറ്സിൽ  ഊർജ്ജതന്ത്രത്തിൽ അസിസ്റ്റന്റ് പ്രൊഫസറായ വർഗീസ് മത്തായി  പറഞ്ഞു.

' പകർച്ചവ്യാധി സമയത്ത് പിൻ സീറ്റിലെ യാത്രക്കാരൻ വിൻഡോകൾ തുറന്നിടുന്നത്  വാഹനങ്ങളിൽ വൈറസ് വ്യാപിക്കുന്നത് തടയാൻ സഹായിക്കും. ചെറിയ കണികയിൽ വൈറസ്  വായുവിൽ ദീർഘനേരം തുടരും. ആ സമയം വാഹനത്തിന് പുറത്തേക്ക്  വായു സഞ്ചാരമില്ലെങ്കിൽ ക്രമേണ അവ വ്യാപിച്ച് അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും,' ഡോ. വർഗീസ്  വിശദീകരിച്ചു.

സാധാരണയായി ഒരു വാഹനത്തിന്റെ ചുറ്റും ഒഴുകുന്ന വായു,   പിന്നിലേതിനെ അപേക്ഷിച്ച്  മുൻവശത്തെ ജനാലയിൽ കുറഞ്ഞ മര്ദമാണ് ഉണ്ടാക്കുന്നത്.  ഇത് മനസ്സിൽ വച്ചാണ്  പരീക്ഷണം നടത്തിയത്.

ഡ്രൈവറുടെ എതിരെയുള്ള ഫ്രണ്ട് ജനാലയും ഡ്രൈവറുടെ പുറകിലെ (ഇടതു വശം) ജനാലയും തുറന്നാൽ കാറ്റ് കടന്നു  പോകും. ബാക്ക് സീറ്റിൽ വലത്തായി  ഇരിക്കുന്ന യാത്രക്കാരനും ഡ്രൈവർക്കുമിടയിൽ കൂടി  വായു കടന്നു പോകും.

 ഇത് കാറിനുള്ളിൽ വൈറസിനെ കുറയ്ക്കാൻ സഹായിക്കുമെങ്കിലും യാത്രികർ മാസ്ക് കൂടി ധരിക്കുന്നതാണ് മെച്ചം. 'സയൻസ് അഡ്വാൻസ്ഡ്  ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഡോ വർഗീസ്  വ്യക്തമാക്കി.

ബ്രൗൺ യൂണിവേഴ്സിറ്റിയിലെ  സഹപ്രവർത്തകരായ അസിമാൻഷു ദാസ്, ജെഫ്‌റി ബെയ്ലി,കെന്നെത്ത് ബ്രൂവർ  എന്നിവർക്കൊപ്പമായിരുന്നു  ഗവേഷണം നടത്തിയത്

എറണാകുളം തൃക്കാക്കര സ്വദേശിയായ അദ്ദേഹം യൂറോപ്പിൽ ആറു  വർഷത്തെ ഗവേഷണ-പഠനങ്ങൾക്ക് ശേഷമാണ് രണ്ട് വര്ഷം മുൻപ് അമേരിക്കയിലെത്തിയത്. ഗൂഗിൾ സ്‌കോളറാണ് 

read also

ഇന്ത്യയിലെ അടുക്കള, ദുരിതപൂർണം, പഴഞ്ചൻ (വെള്ളാശേരി ജോസഫ്)

നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)

ഷിക്കാഗോയിൽ നിന്ന് ഹൈദരാബാദിലേക്ക് നോൺ-സ്റ്റോപ്പ് വിമാനം


കാലിഫോർണിയ ദുരന്തഭൂമി; പുകവലിക്കാർക്ക് വാക്സിൻ; മോഡർനയുടെ പാർശ്വഫലം; ജോൺസൻ ആൻഡ് ജോൺസൻ പ്രതീക്ഷ 

വാക്സിനുകൾ ഇടകലർത്തി ഉപയോഗിക്കാമോ?

കായിക മത്സരങ്ങളിൽ സ്ത്രീകൾക്കൊപ്പം ട്രാൻസും: ബൈഡന്റെ ഉത്തരവിൽ  പ്രതിഷേധം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക