ട്രംപിനെതിരേ വധഭീഷണി മുഴക്കി ഇറാന്‍ പരമോന്നതനേതാവ് ആയത്തുള്ള ഖമനേയി
AMERICA
23-Jan-2021
AMERICA
23-Jan-2021

ടെഹ്‌റാന്‍: സ്ഥാനമൊഴിഞ്ഞ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു വധഭീഷണിയുമായി ഇറാന്‍ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയി.
പോര്‍വിമാനത്തിനു കീഴില്‍ ട്രംപ് ഗോള്‍ഫ് കളിക്കുന്ന ചിത്രത്തിനൊപ്പം,''പ്രതികാരം അനിവാര്യമാണ്. സുലൈമാനിയുടെ കൊലപാതകിയും അതിന് ഉത്തരവിട്ടയാളും പ്രതികാരം നേരിട്ടേ മതിയാകൂ. അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം'' എന്നാണ് ഖമനേയി വ്യക്തമാക്കിയത്.
ഇറാന്‍ വിദേശകാര്യമേധാവി ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ച ഡ്രോണ്‍ ആക്രമണത്തിന് ട്രംപിനോടു പ്രതികാരം ചെയ്യുമെന്നാണു ഖമനേയിയുടെ ട്വിറ്റര്‍ സന്ദേശം. ഇറാന്റെ പ്രതികാരത്തില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്നും സന്ദേശത്തില്‍ പറയുന്നു.
പ്രസിഡന്റ് ജോ െബെഡന്റെ സത്യപ്രതിജ്ഞയ്ക്കു മുമ്ബ് െവെറ്റ് ഹൗസ് വിട്ട ട്രംപ്, ഫ്‌ളോറിഡയിലെ മാര്‍-അ-ലാഗോ ഗോള്‍ഫ് ക്ലബ്ബിലെ വസതിയിലേക്കാണു പോയത്. ഈമാസം ആദ്യം സുലൈമാനിയുടെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇറാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇബ്രാഹിം റെയ്‌സിയും ട്രംപിനെതിരേ ഭീഷണി മുഴക്കിയിരുന്നു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments