Image

കമലം പഴം 'എങ്ങനെ കൃഷി ചെയ്യാം; വീഡിയോയുമായി കൃഷ്‌ണ കുമാര്‍

Published on 22 January, 2021
 കമലം പഴം 'എങ്ങനെ കൃഷി ചെയ്യാം; വീഡിയോയുമായി കൃഷ്‌ണ കുമാര്‍

ഡ്രാഗണ്‍ ഫ്രൂട്ടിനെ കമലം പഴമാക്കിയതോടെ ട്രോളുകളില്‍ നിറയെ ഈ പഴമാണ്‌. പഴങ്ങളുടെ കൂട്ടതതില്‍ ഏറെ ഇഷ്‌ട്‌ക്കാരുള്ള ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര്‌ മാറ്റിയത്‌ ഗുജറാത്ത്‌ സര്‍ക്കാരാണ്‌. ഇപ്പോഴിതാ കമലം പഴം എങ്ങനെ എളുപ്പത്തില്‍ വീട്ടില്‍ കൃഷി ചെയ്യാമെന്ന്‌ വീഡിയോയിലൂടെ വിവരിക്കുകയാണ്‌ കൃഷ്‌ണകുമാര്‍.

യൂട്യൂബ്‌ വീഡിയോയിലൂടെയാണ്‌ ഇക്കാര്യങ്ങള്‍ കൃഷ്‌ണ കുമാര്‍ വിശദീകരിക്കുന്നത്‌. ഡ്രാഗണ്‍ ഫ്രൂട്ട്‌ എങ്ങനെ നടണമെന്നും പരിപാലിക്കണമെന്നും വ്യക്തമായി തന്നെ വിശദീകരിക്കുന്നുണ്ട്‌.

പേരിന്‌ ചൈനീസ്‌ ബന്ധമുള്ളതു കൊണ്ടാണ്‌ ഡ്രാഗണ്‍ എന്ന പേര്‌ ഒഴിവാക്കുന്നതെന്നും ഇതിന്‌ താമരയുടെ ആകൃതി ഉള്ളതു കൊണ്ടാണ്‌ കമലം എന്നു പേരിട്ടതെന്നും ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ്‌ രൂപാണി പറയുന്നു. 

കമലം എന്നത്‌ സംസ്‌കൃത പദമാണ്‌. അതു പോലെ ആ ഫലത്തിന്‌ താമരയുടെ ആകൃതിയുമുണ്ട്‌. അതുകൊണ്ടാണ്‌ ഈ ഫലത്തെ കമലം എന്നു വിളിക്കാന്‍ തീരുമാനിച്ചതെന്നും അതില്‍ ഒരു രാഷ്‌ട്രീയവുമില്ലെന്നും വിജയ്‌ രൂപാണി പറഞ്ഞു. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര്‌ മാററുന്നതിനായി പേറ്റന്റിന്‌ അപേക്ഷ നല്‍കിയിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക