Image

ഏലിയനു  പകരം ഇനി നോൺ-സിറ്റിസൺ;  സ്ത്രീകൾ പർപ്പിൾ അണിഞ്ഞതിനു പിന്നിൽ 

Published on 21 January, 2021
ഏലിയനു  പകരം ഇനി നോൺ-സിറ്റിസൺ;  സ്ത്രീകൾ പർപ്പിൾ അണിഞ്ഞതിനു പിന്നിൽ 

വാഷിംഗ്ടൺ, ഡി.സി: അമേരിക്കൻ പൗരന്മാർ അല്ലാത്തവരെ വിളിക്കുന്ന 'ഏലിയൻ' (alien) എന്ന പദം  ഒഴിവാക്കാൻ ബൈഡൻ ഭരണകൂടം തീരുമാനിച്ചു. പകരം നോൺ-സിറ്റിസൺ എനന്നായിരിക്കും ഉപയോഗിക്കുക. ഇതിനായി നിയമത്തിൽ മാറ്റം വരുത്തും.

ഏലിയൻ എന്ന വാക്ക് ആക്ഷേപകരവും മാനുഷികതയില്ലാത്തതുമാണെന്ന് ഏറെക്കാലമായി ചുണ്ടിക്കാണിക്കപ്പെട്ടതാണ്. ട്രംപ് ഭരണത്തിൽ ഇല്ലിഗൽ  ഏലിയൻ എന്നത് ഒരു ജനവിഭാഗത്തെ ആക്ഷേപിക്കാനുള്ള എളുപ്പവഴിയായിരുന്നു.
ന്യു യോർക്ക് സിറ്റി അടക്കം പല സ്ഥലങ്ങളിലും ഏലിയൻ വിശേഷണം  പദം  നിയമവിരുദ്ധമാക്കിയിട്ടുണ്ട്.

 ഉദ്ഘാടനദിനത്തിൽ കണ്ണുകൾ ഉടക്കിയത് കമലയുടെ മാനസപുത്രി എല്ല എംഹോഫിൽ  

പ്രസിഡൻഷ്യൽ  ഉദ്ഘാടനദിനത്തിൽ ക്യാപിറ്റോളിന്റെ ബാൽക്കണിയിൽ എല്ല എംഹോഫ് കാലെടുത്തുവച്ചതും ക്യാമറക്കണ്ണുകൾ ആ ഇരുപത്തിരണ്ടുകാരിയിലേക്ക് തിരിഞ്ഞു. കമലയുടെ ജീവിതപങ്കാളി ഡഗ്ഗ് എംഹോഫിന്റെ മകളായ എല്ല, പാഴ്‌സൺസ് സ്‌കൂൾ ഓഫ് ഡിസൈനിലെ  വിദ്യാര്‍ത്ഥിനി കൂടിയാണ്. 

അത്യാകർഷകമായ വേഷവിധാനത്തിൽ എത്തിയ എല്ലയെ 'ബുഷ്‌വിക്കിന്റെ പ്രഥമ മകൾ' എന്ന് കമന്റേറ്റർ വിശേഷിപ്പിച്ചു. ബാറ്റ്ഷെവ ബ്രാൻഡിന്റെ പർപ്പിൾ നിറത്തിലെ ഉടുപ്പിന് മുകളിൽ മഞ്ഞ ക്രിസ്റ്റൽ മുത്തുകൾ പതിപ്പിച്ച വെള്ള ലെയ്സ് കോളറുള്ള  മിയു മിയു കോട്ടും ആയിരുന്നു ധരിച്ചിരുന്നത്.  കൂടാതെ, കറുത്ത നിറത്തിലുള്ള ഹെഡ്ബാൻഡും മാസ്കും അണിഞ്ഞിരുന്നു. പരമ്പരാഗത രീതിയിൽ നീല നിറത്തിലെ സ്യുട്ടും ടൈയും കമ്പിളിയുടെ നീളൻ കോട്ടുമായിരുന്നു സഹോദരൻ കോൾ (26) ധരിച്ചിരുന്നത്.

കമലയുടെ സഹോദരി മായയുടെ മകൾ  മീന പച്ചനിറത്തിൽ ഉടുപ്പും വെള്ളി നിറത്തിലുള്ള  ഹീൽഡ് ബൂട്സുമാണ് അണിഞ്ഞിരുന്നത്. 

ബൈഡന്റെ ഉദ്ഘാടനസമയത്ത് 'നോട് മൈ പ്രസിഡന്റ്' ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായി 

ഉദ്ഘാടനച്ചടങ്ങിന് ബൈഡൻ വേദിയിലെത്തുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ്  'നോട് മൈ പ്രസിഡന്റ്( ഇത് എന്റെ പ്രസിഡന്റ് അല്ല ) ' ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായത്. 2016 ൽ ട്രംപ് വിസ്മയകരമായ വിജയം നേടിയപ്പോൾ ഇതേ മുറവിളി സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധമന്ത്രമായി ഉയർന്നിരുന്നു. 
ബുധനാഴ്‌ച രാവിലെ 11.18 നാണ്  ബൈഡൻ വേദിയിലേക്ക് ചുവടുവച്ചത്. 11.30 ആയപ്പോൾ (12 മിനിറ്റുകൾ കൊണ്ട്) ബൈഡനെക്കുറിച്ചുള്ള ഹാഷ്ടാഗ് ഉൾപ്പെടുന്ന 21,000 ട്വീറ്റുകൾ ഉണ്ടായിരുന്നു. 

സ്ത്രീകൾ പർപ്പിൾ നിറത്തിലെ വസ്ത്രം തിരഞ്ഞെടുത്തതിന് പിന്നിൽ?

അമേരിക്കൻ രാഷ്‌ട്രീയത്തിൽ പൊതുവായി നീല, ചുവപ്പ്, വെള്ള എന്നീ നിറങ്ങൾക്കാണ് പ്രാധാന്യം. എന്നാൽ, ബുധനാഴ്ച ബൈഡന്റെ ഉദ്ഘാടനച്ചടങ്ങിൽ പർപ്പിൾ നിറത്തിലുള്ള വേഷം സ്ത്രീകൾ തിരഞ്ഞെടുത്തത് ശ്രദ്ധപിടിച്ചുപറ്റി. ഇതിനു പിന്നിൽ എന്തെങ്കിലും കാരണം ഉണ്ടോ എന്ന ചർച്ചകളും നടക്കുന്നു. 

വൈസ് പ്രസിഡന്റ് കമല ഹാരിസ്, മുൻ പ്രഥമ വനിത മിഷേൽ ഒബാമ, 2016 ലെ ഡെമോക്രാറ്റിക്‌ പ്രസിഡൻഷ്യൽ സ്ഥാനാർഥി ഹിലരി ക്ലിന്റൺ എന്നീ സ്ത്രീ രത്നങ്ങളാണ് പർപ്പിളിൽ തിളങ്ങിയത്. ഇവർ ആകസ്മികമായി ഒരേ നിറം അണിഞ്ഞതല്ല. പർപ്പിൾ നിറം പല കാര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നുണ്ട്. ഇത്തവണത്തെ ഭരണകൂടത്തിന്റെ പ്രധാനലഷ്യങ്ങളിൽ ഒന്നായ  ഐക്യം ഇതിൽപ്പെടും. റിപ്പബ്ലിക്കന്മാരുടെ ചുവപ്പിന്റെയും  ഡെമോക്രറ്റുകളുടെ നീലയുടെയും സമന്വയമാണ് പർപ്പിൾ നിറം. രണ്ടും ഒരേ അനുപാതത്തിൽ ചേരുമ്പോൾ ഉണ്ടാകുന്ന സുന്ദരമായ വർണ്ണം.  . 

ചരിത്രപരമായി പർപ്പിൾ നിറം കുലീനതയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നതായി വാനിറ്റി ഫെയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

' എല്ലാ വോട്ടർമാരുടെയും സിരകളിൽ ഒഴുകുന്ന രാജകീയ രക്തം, സ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും പ്രതീകം' - ഇതാണ് പർപ്പിൾ നിറം പ്രിയങ്കരമാകാനുള്ള കാരണമായി 1908 ൽ സ്ത്രീകൾക്ക് വോട്ടവകാശം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ച സഫ്രജെറ്റുകൾ അഭിപ്രായപ്പെട്ടിരുന്നത്. 

അൻപത്തിയാറുകാരിയായ കമല ഹാരിസ് തന്റെ വസ്ത്രം രൂപകൽപന ചെയ്യാൻ ചുമതലപ്പെടുത്തിയത് ലൂസിയാനയിൽ നിന്നുള്ള ബ്ലാക്ക് ഡിസൈനറായ ക്രിസ്റ്റഫർ ജോൺ റോഗേഴ്സിനെയാണ്. 

സ്റ്റുഡന്റ് ലോൺ തിരിച്ചടവ് സെപറ്റംബർ 30 -നു ശേഷം മതി

ബൈഡന്റെ തീരുമാനങ്ങൾ, പ്രതീക്ഷകൾ

ബൈഡന്റ്റെ നല്ലകാലം, രാജ്യത്തിന്റ്റെ ഗതി കാത്തിരുന്നു കാണാം. (ബി ജോണ്കുന്തറ)

അമേരിക്കയില്ആദ്യം കാല്കുത്തിയതും ഒരു മദ്രാസുകാരന്‍; ഇന്ത്യാക്കാരുടെ കിതപ്പും ഒടുവില്കുതിപ്പും

ഡൊണാൾഡ് ട്രംപ് പടിയിറങ്ങുമ്പോൾ; നേട്ടങ്ങളും കോട്ടങ്ങളും; ഇനിയൊരു വരവുണ്ടാകുമോ

കമല ഹാരിസ്- ആകസ്മിതകളുടെ സൗരഭ്യം: ജോൺ ബ്രിട്ടാസ്

ഇംപീച്ച് ചെയ്യപ്പെട്ടാല്ആര്ക്കെന്തു ഗുണം? (ജോര്ജ് തുമ്പയില്‍)

ആരാണ്  ജോസഫ് റോബിനറ്റ് ബൈഡന്ജൂനിയർ? അറിയേണ്ടത് 

തല ഉയർത്തിപ്പിടിക്കൂ.. നിങ്ങൾ അത്രമേൽ സുന്ദരിയാണ്.. കാതോർക്കുന്ന  ഈരടികൾ

കമല ഹാരിസിന്റെ പുതിയ വസതി; ഗുഡ്ബൈക്കു പകരം സെനറ്റിനോട് 'ഹലോ'

കമല ഹാരിസ് നാളെ വൈസ് പ്രസിഡന്റ്: അമേരിക്കക്കു ചരിത്ര നിമിഷം. ഇന്ത്യന്വംശജര്ക്കു അഭിമാന മുഹൂര്ത്തം

തമിഴ്നാട്ടിൽ നിന്ന് ആരംഭിച്ച യാത്ര - നാഴികക്കല്ലുകൾ

സെക്കൻഡ് ജെന്റിൽമാൻ- ഡഗ്ഗ് എംഹോഫ്, കമലയുടെ ഭർത്താവ്

ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകളില്പലതും ബൈഡന്അസാധുവാക്കി.

കൈയില്ജപമാല, ഐക്യത്തിന് ആഹ്വാനം, പുതിയ പ്രതീക്ഷ ഉയര്ത്തി ബൈഡന്‍.(ഷോളി കുമ്പിളുവേലി)

ഐക്യമില്ലെങ്കിൽ കയ്പ്പും ക്രോധവുമേ കാണൂ; എല്ലാവരുടെയും പ്രസിഡന്റെന്ന്  ബൈഡൻ 

 ഹൃദയം കഠിനമാക്കുന്നതിന് പകരം മനസ്സ് തുറന്നു കൊടുക്കാം: പ്രസിഡന്റ് ജോ ബൈഡൻ

പ്രസിഡന്റായി ജോ ബൈഡൻ; വൈസ് പ്രസിഡന്റായി കമലാ ഹാരിസ്

വി. കുർബാനയിൽ പങ്കു ചേർന്ന് ബൈഡന്റെ തുടക്കം

കമലക്ക് കുട്ടികളുടെ കത്തുകൾ; ഏഷ്യക്കാർക്ക് ആഘോഷം

ട്രംപ് ഫ്ളോറിഡയില്‍; നോട്ട് ലോങ് ടേം ഗുഡ്ബൈ, വീ വില്ബി ബാക്ക്: വിടവാങ്ങല്പ്രസംഗത്തില്ട്രംപ്

സത്യപ്രതിജ്ഞ പരിപാടി: താരശോഭ, ആൾക്കൂട്ടങ്ങളും ആരവവുമില്ലാതെ ഇതാദ്യം

കോവിഡ് മരണം: ദേശീയ വിലാപം, പ്രാർത്ഥന, നയിച്ച് ബൈഡന്റെ സ്ഥാനാരോഹണ തുടക്കം

ബൈഡന്ഭരണകൂടത്തിന്റെ വിജയത്തിനായി പ്രാര്ത്ഥിക്കുക; ആശംസകള്നേര്ന്ന് ഇവാന്

കമലയുടെ കയ്യിൽ രണ്ട് ബൈബിൾ; ജസ്റ്റീസ് സോട്ടോമെയർ സത്യവാചകം ചൊല്ലിക്കൊടുക്കും 

യാത്ര പറഞ്ഞ് മെലാനിയ; വിദ്വേഷവും ഭിന്നതയും വേണ്ട; ഹൃദയഹാരിയായ സന്ദേശം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക