Image

വി. കുർബാനയിൽ പങ്കു ചേർന്ന് ബൈഡന്റെ തുടക്കം

Published on 20 January, 2021
വി. കുർബാനയിൽ പങ്കു  ചേർന്ന് ബൈഡന്റെ തുടക്കം
വാഷിംഗ്ടൺ, ഡി.സി: പ്രസിഡന്റ് സ്ഥാനാരോഹണത്തിനു തുടക്കം കുറിച്ച് ജോ ബൈഡനും കുടുംബവും വി. കുർബാനയിൽ പങ്കെടുത്തു. പ്രസിഡന്റാകാനുന്ന രണ്ടാമത്തെ കത്തോലിക്കാ മത വിശ്വാസിയായ  ബൈഡൻ (ആദ്യത്തേത് ജോൺ കെന്നഡി) സെന്റ് മാത്യു അപ്പോസ്തലന്റെ കത്തീഡ്രലിലാണ് കുർബാനക്കെത്തിയത്.

ബാപ്ടിസ് വിഭാഗത്തിൽ പെടുന്ന  വൈസ് പ്രസിഡണ്ട് കമലാ ഹാരിസ്, യഹൂദനായ അവരുടെ ഭർത്താവ് ഡഗ് എംഹോഫ്,  സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മിച്ച് മക്കോണെൽ, കോൺഗ്രസിലെ  റിപ്പബ്ലിക്കൻ നേതാവ് കെവിൻ മക്കാർത്തി, സഭാ സ്പീക്കർ നാൻസി പെലോസി, സെനറ്റ് ഡെമോക്രാറ്റ് നേതാവ് ചക്ക് ഷുർ തുടങ്ങിയവരും പങ്കെടുത്തു 

“ഈ അത്ഭുതകരമായ ദിവസത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും  ഞങ്ങൾ സ്വയം ശാന്തരായും  വിനയപൂർവവും നിലയുറപ്പിന്നു,” പുരോഹിതൻ പ്രസംഗത്തിൽ  പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക