Image

സെൻറ് മേരീസ് ജാക്ക്സൺ ഹൈട്സ് ദേവാലയത്തിൽ മൂന്നു നോമ്പിനോടനുബന്ധിച്ചുള്ള ധ്യാനം

Published on 18 January, 2021
സെൻറ് മേരീസ് ജാക്ക്സൺ ഹൈട്സ് ദേവാലയത്തിൽ  മൂന്നു നോമ്പിനോടനുബന്ധിച്ചുള്ള ധ്യാനം
 ന്യൂ യോർക് : സെൻറ് മേരീസ് ജാക്ക്സൺ ഹൈട്സ് ദേവാലയത്തിൽ മൂന്നു നോമ്പിനോടനുബന്ധിച്ച് 2021 ജനുവരി  24, 25, 26 (ഞായര്‍,തിങ്കൾ, ചൊവ്വ ) തീയ്യതികളില്‍   വൈകിട്ട്  7 മണി മുതൽ virtual (on line) റിട്രീറ്റ്   നടത്തപ്പെടുന്നു.ഫാ. John Thomas Alummoottil,  ഫാ. Varghese Kunjukunju, പ്രശസ്ത കൺവൻഷൻ പ്രസംഗികൻ (തിരുവനന്തപുരം),  എന്നിവരാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.

സുറിയാനി സഭകൾ പിന്തുടരുന്ന അനന്യമായ പാരമ്പര്യമാണ് മൂന്ന് നോമ്പ്. വലിയ നോമ്പാരംഭത്തിന് 18 ദിവസം മുമ്പുള്ള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് മൂന്നു നോമ്പ് ആചരിക്കുക. ഈ നോമ്പ് പതിനെട്ടാമിടം എന്നുകൂടി പേരുണ്ട്.  
 
യോനാപ്രവാചകൻ ദൈവകൽപ്പന അനുസരിച്ച് നിനവേ നഗരത്തിൽ മാനസാന്തരത്തിനുള്ള ആഹ്വാനം നടത്തിയപ്പോൾ നിനവേയിലെ ജനം ചാക്കുടുത്ത് ചാരം പൂശി അനുതപിച്ചു എന്നതാണ് ‘നിനവേ നോമ്പ്’ നൽകുന്ന സന്ദേശം. ലോകം മുഴുവൻ കൊറോണ ഭീഷണിയുടെ നടുവിൽ നിൽക്കുമ്പോൾ നോമ്പോടും പ്രാർത്ഥനയോടും ഉപവാസത്തോടും പ്രപഞ്ചസൃഷ്ടാവായ  ദൈവത്തോട് കൂടുതൽ അടുക്കുവാനുള്ള അവസരമായി ഈ ദിനങ്ങൾ മാറ്റിവെക്കാം.  മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ ധ്യാനം ബുധനാഴ്ച വൈകിട്ട് 6:30 മണിക്ക് ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടുകൂടി സമാപിക്കും.  
കൂടുതൽ വിവരങ്ങൾക്ക് : ഫാ ജോൺ തോമസ് (Vicar) 516 996 4887. മോൻസി മാണി (secretary )   917 597 9912,  ഗീവർഗീസ് 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക