Image

മൂന്നു നോമ്പിനോടനുബന്ധിച്ചുള്ള ധ്യാനം

ഫാ ജോണ്‍സണ്‍ പുഞ്ചക്കോണം Published on 18 January, 2021
മൂന്നു നോമ്പിനോടനുബന്ധിച്ചുള്ള ധ്യാനം
ഹൂസ്റ്റണ്‍: സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ മൂന്നു നോമ്പിനോടനുബന്ധിച്ച് 2021 ജനുവരി  24, 25, 26 (ഞായര്‍,തിങ്കള്‍, ചൊവ്വ ) തീയ്യതികളില്‍ (St.Mary's Malankara Orthodox Church   9915 Belknap Rd, Sugar Land, TX 77498)  വൈകിട്ട് 6 മാണി മുതല്‍ റിട്രീറ്റ്   നടത്തപ്പെടുന്നു.

സൗത്ത് വെസ്റ്റ് അമേരിക്കന്‍ സഹായ മെത്രാപോലീത്ത അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം, ഓര്‍ത്തോഡോക്‌സ് വൈദീക സെമിനാരി പ്രൊഫസര്‍ ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍, പ്രശസ്ത കണ്‍വന്‍ഷന്‍ പ്രാസംഗികന്‍ ഫാ. ജോസഫ് ശാമുവേല്‍ കറുകയില്‍ (തിരുവനന്തപുരം)  എന്നിവരാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.

സുറിയാനി സഭകള്‍ പിന്തുടരുന്ന അനന്യമായ പാരമ്പര്യമാണ് മൂന്ന് നോമ്പ്. വലിയ നോമ്പാരംഭത്തിന് 18 ദിവസം മുമ്പുള്ള തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് മൂന്നു നോമ്പ് ആചരിക്കുക. ഈ നോമ്പ് പതിനെട്ടാമിടം എന്നുകൂടി പേരുണ്ട്.  
 
യോനാപ്രവാചകന്‍ ദൈവകല്‍പ്പന അനുസരിച്ച് നിനവേ നഗരത്തില്‍ മാനസാന്തരത്തിനുള്ള ആഹ്വാനം നടത്തിയപ്പോള്‍ നിനവേയിലെ ജനം ചാക്കുടുത്ത് ചാരം പൂശി അനുതപിച്ചു എന്നതാണ് 'നിനവേ നോമ്പ്' നല്‍കുന്ന സന്ദേശം. ലോകം മുഴുവന്‍ കൊറോണ ഭീഷണിയുടെ നടുവില്‍ നില്‍ക്കുമ്പോള്‍ നോമ്പോടും പ്രാര്‍ത്ഥനയോടും ഉപവാസത്തോടും പ്രപഞ്ചസൃഷ്ടാവായ  ദൈവത്തോട് കൂടുതല്‍ അടുക്കുവാനുള്ള അവസരമായി ഈ ദിനങ്ങള്‍ മാറ്റിവെക്കാം.  മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ ധ്യാനം ബുധനാഴ്ച വൈകിട്ട് 6 മണിക്ക് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടുകൂടി സമാപിക്കും.  

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി)770-310-9050
റിജോഷ് ജോണ്‍ (ട്രസ്റ്റി)832-600-3415
ഷാജി പുളിമൂട്ടില്‍ (സെക്രട്ടറി) 832-775-5366

Join WhatsApp News
Rev.George 2021-01-18 14:52:35
പാവം നമ്മുടെ യോനാച്ചൻറ്റെ ഒരു ഗതികേട്!; നമ്മുടെ ഒക്കെ ചെറുപ്പ കാലത്തു, പറഞ്ഞാൽ കേൾക്കാത്ത പിള്ളേരെ ചില തള്ളമാർ ഓടിച്ചിട്ട് അടിക്കുമായിരുന്നു. അതുപോലെയാണ് പാവം യോനയെ ദൈവം പുറകെ പോയി അടിക്കുന്നത്. ബി സി ഇ എട്ടാം നൂറ്റാണ്ടിൽ ആരോ എഴുതി. നിനവെയിലേക്കു പോകാൻ പറഞ്ഞിട്ടും യോനാച്ചൻ നേരെ തർ സീസിലേക്കു, ദൈവം വിടുമോ; സർവ വ്യപിയായ ദൈവത്തിൽ നിന്നും എങ്ങോട്ട് ഓടാൻ. പിന്നെ അവർ യോനയെ എടുത്തു സമുദ്രത്തിൽ ഇട്ടുകളകയും സമുദ്രത്തിന്റെ കോപം അടങ്ങുകയും ചെയ്തു. യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.- തിമിംഗലമോ സ്രാവോ ആയിരിക്കണം ഇ വലിയ മൽസ്യം. മൂന്ന് ദിവസം ദഹിക്കാതെ, ശ്വാസം പിടിച്ചു യോനാ. 'എങ്കിലും ഞാൻ നിന്റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാൻ പറഞ്ഞു' യോനായുടെ കാലത്തു വിശുദ്ധ മന്ദിരം എവിടെയാണോ. കടലിൻ അടിയിൽ മൽസ്യത്തിൻറ്റെ വയറ്റിൽ കിടക്കുന്ന യോനാ, വി. മന്ദിരത്തിലേക്കു നോക്കണമെങ്കിൽ ജി പി സ് പോരാ, അതിലും വലിയ ടെക്‌നോളജി വേണം. '10 എന്നാൽ യഹോവ മത്സ്യത്തോടു കല്പിച്ചിട്ടു അതു യോനയെ കരെക്കു ഛർദ്ദിച്ചുകളഞ്ഞു' -മൽസ്യം പോലും ദൈവം പറഞ്ഞാൽ കേൾക്കും എന്നാൽ ദൈവത്തിൻറ്റെ പുരുഷൻമ്മാർ കേൾക്കില്ല. കുറേക്കാലമായി ട്രംപിനെ ആരാധിക്കുന്നവർ നിനവേ ക്കാർക്ക് തുല്ല്യമാണ്. നിങ്ങൾ ആരാധിച്ചതു ഒരു ഭീകരനെയാണ് എന്ന് ഇനിയെങ്കിലും മനസ്സിൽ ആക്കി, ദൈവത്തിങ്കലേക്കു തിരിയുക. '10 അവർ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോൾ താൻ അവർക്കു വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു ദൈവം അനുതപിച്ചു അതു വരുത്തിയതുമില്ല.'- നിങ്ങൾ മറ്റു മനുഷരെ വെറുക്കുന്നത് നിർത്തുക. മറ്റുള്ളവരെ സ്നേഹിക്കുക. നിങ്ങൾക്ക് സുബോധം ഉണ്ടായി ദൈവത്തിനു വേണ്ട നല്ല പ്രവർത്തികൾ ചെയ്യുക. കറമ്പരെ സ്നേഹിക്കുക. വർണ്ണ വർഗീയ തീവ്ര വാദികളെ വർജിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക