Image

സമീറാ ഫസ്‍ലി ഇക്കണോമിക് കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ

പി.പി.ചെറിയാൻ Published on 18 January, 2021
സമീറാ ഫസ്‍ലി ഇക്കണോമിക് കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ
ന്യുയോർക്ക് ∙ ബൈഡൻ – ഹാരിസ് അഡ്മിനിസ്ട്രേഷനിൽ ഇന്ത്യൻ കാശ്മീരി കുടുംബത്തിൽ നിന്നുള്ള സമീറാ ഫസ്‍ലിയെ നാഷനൽ ഇക്കണോമിക്  കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ നിയുക്ത പ്രസിഡന്റ് ബൈഡൻ നാമനിർദേശം ചെയ്തു. ഇതോടെ ഇന്ത്യൻ വംശജരായ ഒരു ഡസണിലധികം പേർക്ക് സുപ്രധാന തസ്തികകളിൽ നിയമനം ലഭിക്കുയോ, നോമിനേഷൻ ലഭിക്കുകയോ ചെയ്തിട്ടുണ്ട്.
സമീറാ ഇതിനു മുമ്പു ഫെഡറൽ റിസർവ് ബാങ്ക് ഓഫ് അറ്റ്ലാന്റാ എൻഗേജ്മെന്റ് ഫോർ കമ്മ്യൂണിറ്റി ആന്റ് എക്കണോമിക് ഡവലപ്പ്മെന്റിൽ ഡയറക്ടറായിരുന്നു. കാശ്മീരിൽ ജനിച്ച ഡോക്ടർമാരായ മുഹമ്മദ് യൂസഫിന്റേയും റഫിക്ക ഫസ്‍ലിയുടേയും മകളാണ് സമീറ. 1970 ലാണ് മാതാപിതാക്കൾ അമേരിക്കയിലെത്തിയത്. ബഫല്ലോയിലാണ് സമീറയുടെ ജനനം. 
യെയ്‍ൽ ലൊ സ്കൂൾ, ഹാർവാർഡ് കോളേജ് എന്നിവിടങ്ങളിലാണ് ഇവർ വിദ്യാഭ്യാസം പൂർത്തീകരിച്ചത്.
സമീറയുടെ നിയമനത്തിൽ മാതൃസഹോദരൻ റൗഫ് ഫസ്‍ലി അഭിമാനിക്കുന്നതായും, കാശ്മീരിലുള്ള കുടുംബാംഗങ്ങൾക്ക്  ഇത് സന്തോഷത്തിന്റെ അനുഭവമാണെന്നും റൗഫ് പറഞ്ഞു. കാശ്മീർ താഴ്‍വരയിൽ സന്ദർശനം നടത്തുന്നതിൽ സമീറക്ക് പ്രത്യേക താൽപര്യം ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
സമീറാ ഫസ്‍ലി ഇക്കണോമിക് കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർസമീറാ ഫസ്‍ലി ഇക്കണോമിക് കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക