Image

ചിക്കാഗോ ഗീതാമണ്ഡലത്തില്‍ മണ്ഡല-മകരവിളക്ക് പൂജകള്‍ക്ക് പരിസമാപ്തി

ജയ് ചന്ദ്രന്‍ Published on 18 January, 2021
ചിക്കാഗോ ഗീതാമണ്ഡലത്തില്‍ മണ്ഡല-മകരവിളക്ക് പൂജകള്‍ക്ക് പരിസമാപ്തി
ചിക്കാഗോ. : മനസ്സിനും ശരീരത്തിനും സത്ചിദാനന്ദ സൗഭാഗ്യം പകര്‍ന്ന് നല്‍കികൊണ്ട് ചിക്കാഗോ ഗീതാമണ്ഡലത്തില്‍ മണ്ഡല-മകരവിളക്ക് പൂജകള്‍ക്ക് പരിസമാപ്തി.

നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ അഹന്തയുടെ തമോസാന്നിധ്യങ്ങള്‍ കഴുകി കളഞ്ഞ്, ആത്മചൈതന്യം അനുഭവിക്കുവാന്‍ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ഗീതാമണ്ഡലം വെര്‍ച്യുല്‍ ആയി സംഘടിപ്പിച്ച ഈ വര്‍ഷത്തെ അയ്യപ്പ പൂജയില്‍ പങ്കെടുത്തത്. ഓരോ മണ്ഡല-മകരവിളക്ക് കാലവും അയ്യപ്പ ഭക്തര്‍ക്ക് അവനവനിലെ ദൈവികതയെ സ്ഫുടം ചെയ്‌തെടുത്ത്, അതിലൂടെ തന്റെ തന്നെ ആത്മസത്വത്തെ  തിരിച്ചറിയുവാനുള്ള യജ്ഞത്തിന്റെ കാലഘട്ടമായിരുന്നു എന്ന് അനുഗ്രഹപ്രഭാഷണം നല്‍കി കൊണ്ട് ശബരിമല മുന്‍ മേല്‍ശാന്തി ബ്രഹ്മശ്രീ എ. വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു.

പ്രധാന പുരോഹിതനായ ശ്രീ ബിജു കൃഷ്ണന്‍ ചെങ്ങണാപറമ്പില്‍, ഈ വര്‍ഷത്തെ മകരവിളക്ക് പൂജകള്‍ ആരംഭിച്ചത് സര്‍വ്വ വിഘ്‌ന നിവാരകനായ കന്നിമൂല മഹാഗണപതിക്ക് വിശേഷാല്‍ പൂജകള്‍ അര്‍പ്പിച്ചശേഷമായിരുന്നു, തുടര്‍ന്ന് മകരവിളക്ക് പൂജകള്‍ക്കായി  ശരണാഘോഷങ്ങളാലും, വേദമന്ത്രധ്വനികളാലും ധന്യമായ ശുഭ മുഹൃത്തത്തില്‍, സഹസ്രനാമ പാരായണത്തോടെ കലിയുഗവരദന്റെ തിരുസന്നിധാനം തുറന്ന് ദീപാരാധന നടത്തി. അതിനുശേഷം നെയ്യ് അഭിഷേകവും, കളഭാഭിഷേകവും, പുഷ്പാഭിഷേകവും, ഭസ്മാഭിഷേകവും, കലശപൂജയും നടത്തി അലങ്കാരങ്ങള്‍ക്കായി നട അടക്കുകയും ചെയ്തു. തുടര്‍ന്ന് നടതുറന്ന് ശാസ്താ കവചമന്ത്രം, പടിപൂജ, അഷ്ടോത്തര അര്‍ച്ചന, ദീപാരാധന, നമസ്‌കാരമന്ത്രം, മന്ത്രപുഷ്പം, സാമവേദ പാരായണം, മംഗള ആരതി, തുടര്‍ന്ന് ഹരിവരാസനം പാടി നട അടച്ചത്തോടെ ഈവര്ഷത്തെ മകരവിളക്ക് മഹോത്സവ പൂജക്ക് മംഗളകരമായ പരിസമാപ്തിയായി.

ജീവനുള്ളവയും, ഇല്ലാത്തവയുമായ സമസ്തത്തിനും ഉദ്ഭവസ്ഥാനവും, ലയസ്ഥാനവും ആയിരിക്കുന്ന, സത്യമായ ചൈതന്യമാണ് പരമാത്മാവ്. ഈ പരമാത്മാവ് തന്നെയാണ് എല്ലാ ജീവികളിലും 'ഞാന്' എന്ന ബോധത്തോടെ പ്രകാശിക്കുന്ന ജീവാത്മാവ് . ഈ പരമാത്മാവിന്റെ, ചൈതന്യം തന്നെയാണ് പ്രപഞ്ചത്തില്‍ എങ്ങും നിറഞ്ഞു നില്‍ക്കുന്നത്. ഈ പരമമായ സത്യം തിരിച്ചറിയുവാനുള്ള അവസരം ഓരോ മണ്ഡല മകരവിളക്ക് കാലവും എന്ന് ചിക്കാഗോ ഗീതാമണ്ഡലം അധ്യക്ഷന്‍ ശ്രീ. ജയ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി ശ്രീ.ബൈജു എസ് മേനോന്‍  അനുഗ്രഹപ്രഭാഷണം നല്‍കിയ ശബരിമല മുന്‍ മേല്‍ശാന്തി ബ്രഹ്മശ്രീ എ. വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്കും, മഹാമാരിയുടെ പശ്ചാത്തലത്തില്‍ വെര്‍ച്യുല്‍ ആയി സംഘടിപ്പിച്ച ഈവര്‍ഷത്തെ അയ്യപ്പ പൂജകളില്‍ പങ്കെടുത്ത എല്ലാ ഭക്തജനങ്ങള്‍ക്കും, പൂജകള്‍ വന്‍ വിജയമാക്കാന്‍ സഹായിച്ച ശ്രീ ആനന്ദ് പ്രഭാകറിനും, പ്രധാന പുരോഹിതന്‍ ശ്രീ ബിജു കൃഷ്ണന്‍ ചെങ്ങണാപറമ്പിലിനും, പി ആര്‍ ഒ ശ്രീമതി രശ്മി മേനോനും നന്ദി അറിയിച്ചു.

ചിക്കാഗോ ഗീതാമണ്ഡലത്തില്‍ മണ്ഡല-മകരവിളക്ക് പൂജകള്‍ക്ക് പരിസമാപ്തിചിക്കാഗോ ഗീതാമണ്ഡലത്തില്‍ മണ്ഡല-മകരവിളക്ക് പൂജകള്‍ക്ക് പരിസമാപ്തിചിക്കാഗോ ഗീതാമണ്ഡലത്തില്‍ മണ്ഡല-മകരവിളക്ക് പൂജകള്‍ക്ക് പരിസമാപ്തിചിക്കാഗോ ഗീതാമണ്ഡലത്തില്‍ മണ്ഡല-മകരവിളക്ക് പൂജകള്‍ക്ക് പരിസമാപ്തിചിക്കാഗോ ഗീതാമണ്ഡലത്തില്‍ മണ്ഡല-മകരവിളക്ക് പൂജകള്‍ക്ക് പരിസമാപ്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക