Image

അരിസോണ ഗ്ലോബൽ ഹിന്ദു സംഗമം, ഡിട്രോയിറ്റ് ശുഭാരംഭവും മേഖല പ്രവർത്തനോത്ഘാടനവും

Published on 17 January, 2021
അരിസോണ ഗ്ലോബൽ ഹിന്ദു സംഗമം, ഡിട്രോയിറ്റ് ശുഭാരംഭവും മേഖല പ്രവർത്തനോത്ഘാടനവും
2021 ഡിസംബർ 30 മുതൽ നാലു ദിവസം അരിസോണ ഫിനിക്സിൽ നടക്കുന്ന കെ. എച്. എൻ. എ. ഗ്ലോബൽ ഹിന്ദു സംഗമത്തിന്റെ ഡിട്രോയിറ്റ് രെജിസ്ട്രേഷൻ ശുഭാരംഭവും മേഖല പ്രവർത്തന ഉത്ഘടനവും പ്രസിഡന്റ് സതീഷ് അമ്പാടി നിർവഹിച്ചു.

കെ. എച്.എൻ. എ- മിഷിഗൺ സംഘടിപ്പിച്ച വെബ്‌നാറിൽ ഉൽഘാടന പ്രസംഗം നടത്തിയ പ്രസിഡന്റ്, പ്രകൃതി രമണീയതകൊണ്ട് അനുഗ്രഹീതമായ ഫിനിക്സിൽ അഞ്ഞൂറിൽ കുറയാത്ത കുടുംബങ്ങളെ പ്രതീക്ഷിക്കുന്ന സംഗമത്തിൽ ഹൈന്ദവ ആചാര്യ ശ്രേഷ്ഠൻമാരെയും മലയാള ചലച്ചിത്ര രംഗത്തെ മുൻനിര നടീനടന്മാരെയും സാംസ്‌കാരിക നായകന്മാരെയും  ക്ഷേത്രകലാ പ്രകടനക്കാരെയും ഒരുമിച്ചു അണിനിരത്താനുള്ള ഒരുക്കങ്ങൾ നടത്തി വരുന്നതായി അറിയിച്ചു.

ചടങ്ങിൽ ആമുഖ പ്രസംഗം നടത്തിയ കെ. എച്. എൻ.എ. മുൻപ്രസിഡന്റ് സുരേന്ദ്രൻ നായർ സനാതന ധർമ്മത്തിന്റെ വിജയ പതാകയുമായി രണ്ടു പതിറ്റാണ്ടു പൂർത്തിയാക്കി പതിനൊന്നാമത് ദൈവാർഷിക കൺവെൻഷനിലേക്കു നടന്നടുക്കുന്ന സംഘടനയുടെ ലക്ഷ്യങ്ങളെക്കുറിച്ചു വിശദീകരിച്ചു. അമേരിക്കയിൽ വളരുന്ന ഓരോ ഭാരതീയനും കരുതലായി കാത്തുസൂക്ഷിക്കേണ്ട, പൂർവികരോടുള്ള ആദരവ്, ജന്മനാടിനോടുള്ള സ്നേഹം, അചഞ്ചലമായ ആത്മവിശ്വാസം, എന്നീ ഗുണങ്ങൾക്കു മുൻ‌തൂക്കം കൊടുക്കാൻ കെ.എച്. എൻ. എ. പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് സംസാരിച്ച ട്രസ്റ്റി ബോർഡ് ചെയർമാൻ രാജേഷ് കുട്ടി, വളരെ കുറഞ്ഞ അംഗങ്ങളുമായി ആരംഭിച്ച കെ. എച്.എൻ. എ, മിഷിഗൺ എന്ന കൂട്ടായ്മയുടെ വളർച്ചയിൽ എന്നുമുണ്ടായിരുന്നു സംഘശക്തിയും പരസ്പര സഹകരണവുമാണ് അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ കുടുംബങ്ങളെ ആകർഷിച്ച ഡിട്രോയിറ്റ് കൺവെൻഷന് ആതിഥേയത്വം നൽകാൻ ആ സംഘടനയെ ശക്തമാക്കിയതെന്നു സദസ്സിനെ ഓർമ്മിപ്പിച്ചു. മുൻ കൺവെൻഷനുകളെക്കാൾ ഉയർന്ന പ്രാതിനിധ്യം ഇപ്രാവശ്യം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അരിസോണ കൺവൻഷൻ ചെയർമാൻ സുധിർ കൈതവന കൺവൻഷന്റെ ഒരുക്കങ്ങളെക്കുറിച്ചു വിശദീകരിച്ചു. 2022 ന്റെ പൊൻപുലരിയെ വരവേൽക്കുന്ന കൺവെൻഷൻ വേദിയിൽ നാളിതുവരെ കാണാത്ത അത്യാധുനിക സാങ്കേതിക മികവോടെ വിഡിയോ വാളിൽ ഒരുക്കുന്ന പുതുവർഷ പരിപാടികൾ ഉണ്ടാകുമെന്നും അതായിരിക്കും ഈ കൺവൻഷനിലെ സവിശേഷ ആകർഷകത്വമെന്നും തുടർന്ന് പറഞ്ഞു.

കെ. എച്. എൻ. എ. ജനറൽ സെക്രട്ടറി സുധിർ പ്രയാഗ, ട്രഷറർ ഗോപാലൻ നായർ, മുൻ ട്രഷറർ സുദർശന കുറുപ്പ്, രജിസ്‌ട്രേഷൻ നാഷണൽ കോർഡിനേറ്ററും ഡയറക്ടർ ബോർഡ് അംഗവുമായ വനജ നായർ, മുൻ രജിസ്‌ട്രേഷൻ ചെയർ സുനിൽ പൈങ്കോൾ , മുൻ പ്രസിഡന്റ് ടി. എൻ. നായർ, റീജിയണൽ കോർഡിനേറ്റേഴ്‌സായ രാജ് നമ്പ്യാർ(ടൊറേന്റോ),പ്രകാശ് നമ്പൂതിരി( ഒഹായിയോ) എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ശുഭാരംഭത്തിന്റെ ഭാഗമായി 18 കുടുംബങ്ങൾ രജിസ്റ്റർ ചെയ്തു.
ബിനി പണിക്കരുടെ കീർത്തനാലാപനത്തോടെ ആരംഭിച്ച യോഗ നടപടികളിൽ റീജിയണൽ വൈസ് പ്രസിഡന്റ് രാജേഷ് നായർ സ്വാഗതവും കെ. എച്. എൻ. എ, മിഷിഗൺ സെക്രട്ടറി ജയ്മുരളി നായർ നന്ദിയും പറഞ്ഞു. ബിന്ദു പണിക്കർ എം. സി. ആയിരുന്നു.

യോഗാനന്തരം മാനസ ജപലഹരിയുടെ ആഭിമുഖ്യത്തിൽ പ്രശാന്ത് വർമ്മയും സംഘവും അവതരിപ്പിച്ച ഭക്തിഗാന സദസ്സുമുണ്ടായിരുന്നു.
Join WhatsApp News
VJ Kumar 2021-01-18 16:37:01
KHNA should do humanitarian activities instead of doing extravagant conventions. Really shameless.
anweshi 2021-01-18 18:08:12
ജാതി വ്യവസ്ഥ നിലനിറുത്തുക എന്ന ലക്ഷ്യമല്ലാതെ ഒരു ഹിന്ദു സംഘടനക്ക് വിദേശത്ത് എന്ത് ചെയ്യാൻ കഴിയും. സായിപ്പിനോട് ഞങ്ങൾ ഉയര്ന്ന ജാതി / അവരൊക്കെ താഴ്ന്ന ജാതി എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടി വരുന്നതിനൊപ്പം തലമുറകളെയും ആ വർണ്ണ വ്യവസ്ഥ അംഗീകരിക്കുക എന്ന മൗനമായ ദൗത്യം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക