Image

കങ്കണക്ക് ഇറോ​ട്ടോ മാനിയ'യെന്ന്​ അര്‍ണബ്

Published on 17 January, 2021
കങ്കണക്ക് ഇറോ​ട്ടോ മാനിയ'യെന്ന്​ അര്‍ണബ്

പ്രമുഖ മാധ്യമ – ടി.വി അവതാരകന്‍ അര്‍ണബ്​ ഗോസ്വാമിയും ടെലിവിഷന്‍ റേറ്റിങ്​ കമ്ബനിയായ ബാര്‍ക്​ സി.ഇ.ഒയും തമ്മിലുള്ള വാട്​സ്​ആപ്പ്​ ചാറ്റുകളില്‍ ബോളിവുഡ്​ നടി കങ്കണ റണാവത്തിനെകുറിച്ചും പരാമര്‍ശങ്ങള്‍.


കങ്കണക്ക്​ ‘ഇറോ​ട്ടോ മാനിയ’ ആണെന്നാണ്​ അര്‍ണബ് ചാറ്റുകളിലൂടെ ​ പറയുന്നത്​​. ബോളിവുഡ്​ നടന്‍ ഹൃതിക്​ റോഷനുമായുള്ള കങ്കണയുടെ പ്രശ്നങ്ങള്‍ നടക്കുന്ന സമയത്തെ ചാറ്റുകളിലാണ്​ കങ്കണയും വിഷയമാകുന്നത് .’കങ്കണ പരിധിവിടുകയാണെന്നും’ ‘ആളുകള്‍ക്ക്​ അവളെ പേടിയാണെന്നും’ അര്‍ണബ്​ പറയുന്നു.


‘ഇറോ​ട്ടോ മാനിയ’ –

ഒരു വ്യക്​തി തന്നെ ആരെങ്കിലും സ്​നേഹിക്കുന്നുണ്ടെന്ന്​ ഉറച്ച്‌​ വിശ്വസിക്കുകയും അയാള്‍ അത്​ അറിയാതിരിക്കുകയും ചെയ്യുന്ന അവസ്​ഥയാണ്​ ‘ഇറോ​ട്ടോ മാനിയ’. ചിലപ്പോള്‍ നാം ഒരിക്കലും കണ്ടിട്ടില്ലാത്ത ആളായിരിക്കും നമ്മെ സ്​നേഹിക്കുന്നതായി നാം വിശ്വസിച്ചിരിക്കുക. രോഗം ബാധിച്ചയാള്‍ ഒരു പ്രത്യേക വ്യക്​തിയുമായി ഒരു ബന്ധത്തിലാണെന്ന് സ്വയം കരുതുന്നു. അതേപറ്റി അയാള്‍ക്ക്​ വളരെ ഉറപ്പുണ്ടായിരിക്കുകയും ചെയ്യും.അതെ സമയം അങ്ങിനെയല്ല എന്ന്​ തെളിയിക്കുന്ന വസ്​തുതകള്‍ രോഗി ഒരിക്കലും അംഗീകരിക്കുകയുമില്ല.


അതേസമയം പുല്‍വാമയില്‍ നടന്ന രാജ്യത്തിനെതിരായ ഭീകരാക്രമണത്തില്‍ ​ ബാര്‍ക് മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പാര്‍ത്തോ ദാസ് ഗുപ്തയുമായി നടത്തിയ ചാറ്റുകളില്‍ വലിയ സന്തോഷമാണ് അര്‍ണബ്​ പ്രകടിപ്പിക്കുന്നത്​. പുല്‍വാമ ഭീകരാക്രമണത്തെകുറിച്ച്‌​ ‘വലിയ വിജയം’ എന്നാണ്​ അര്‍ണബ്​ പറയുന്നത്​. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക