Image

സംഘടനകള്‍ തോറും കൂടുമാറ്റം നടത്തുന്നവരെ തിരിച്ചറിയണം : ഫൊക്കാന വൈസ് പ്രസിഡണ്ട് തോമസ് തോമസ്

ഫ്രാന്‍സിസ് തടത്തില്‍ Published on 14 January, 2021
 സംഘടനകള്‍ തോറും കൂടുമാറ്റം നടത്തുന്നവരെ തിരിച്ചറിയണം : ഫൊക്കാന വൈസ് പ്രസിഡണ്ട് തോമസ് തോമസ്
 ന്യൂജേഴ്സി: തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനും ഡെലിഗേറ്റുമാരാകാനും ചിലര്‍ സംഘടനകള്‍ തോറും അംഗത്വമെടുത്തുകൊണ്ടിരിക്കുകയാണെന്നും ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നും ഫൊക്കാന വൈസ് പ്രസിഡണ്ട് തോമസ് തോമസ്. സ്വന്തം സംഘടനയില്‍ പുറന്തള്ളപ്പെട്ട ഇത്തരം നേതാക്കന്മാര്‍ക്ക് ഒന്നിലധികം സംഘടനകളില്‍ മുന്‍കൂട്ടി അംഗത്വം എടുക്കുന്നത് ഏതു വിധേനയും സംഘടനകളുടെ സംഘടനയായ  ഫൊക്കാന പോലുള്ള സംഘടനകളുടെ തലപ്പത്ത് എത്തിപ്പെടാന്‍ വേണ്ടിയാണെന്നും മലയാളി അസോസിഷന്‍ ഓഫ് ന്യൂജേഴ്സി(മഞ്ച്)യുടെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ഫാമിലി നൈറ്റില്‍ നടത്തിയ ആശംസ പ്രസംഗത്തില്‍ പറഞ്ഞു.

 
 
മഞ്ച് പോലുള്ള വിവേകവും ഒത്തൊരുമയുമുള്ള അംഗംങ്ങള്‍ ഉള്ള ഒരു പുതിയ അസോസിയേഷന്റെ വളര്‍ച്ചയെ 37 വര്‍ഷം പഴക്കമുള്ള മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് (മാസി) അംഗമായ തന്നെപ്പോലുള്ള നേതാക്കന്മാര്‍ ഏറെ അസൂയയോടെയാണ് വീക്ഷിക്കുന്നത്. തങ്ങള്‍ക്കില്ലാതെ പോയ ദീര്‍ഘവീക്ഷണം കൈമുതലായുള്ളതാണ് മഞ്ചിന്റെ ഏറ്റവും വലിയ നേട്ടം. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നുഴഞ്ഞുകയറ്റം നടത്തുന്ന ഇത്തരക്കാരെ  തിരിച്ചറിയാനുള്ള വിവേകം മഞ്ചിന്റെ നേതാക്കന്മാര്‍ക്കുള്ളതാണ് ഈ അസോസിയേഷന്റെ വളര്‍ച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. 
 
മാസി പോലുള്ള ആദ്യകാല സംഘടനകളുടെ വളര്‍ച്ചക്കായി നിയമാവലികളില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന വിശാലമായ കാഴ്ചപ്പാടുകള്‍ അന്ന് സ്വീകരിച്ചത് സംഘടനയുടെ വളര്‍ച്ചയ്ക്ക് വളവും വെള്ളവും നല്‍കാനായിരുന്നു. മാസിയില്‍ ട്രൈസ്റ്റേറ്റ് മേഖലയില്‍ ജീവിക്കുന്ന ആര്‍ക്കും അംഗത്വമെടുക്കാം. അന്നൊക്കെ അംഗത്വം ലഭിക്കുന്നവര്‍ സംഘടനയുടെ വളര്‍ച്ചയ്ക്കു വേണ്ടി പരിശ്രമിക്കുന്നവരായിരുന്നു. ഇന്ന് തെരെഞ്ഞടുപ്പുകള്‍ മുന്‍ നിര്‍ത്തി ഡെലിഗേറ്റ് ലിസ്റ്റിള്‍ കയറിപ്പറ്റാന്‍ വേണ്ടിയാണ് ഇത്തരക്കാര്‍ വിവിധ സംഘടനകളില്‍ മുന്‍കൂട്ടി അംഗത്വം എടുക്കുന്നത്. ഇവരില്‍ ചിലര്‍ക്കൊക്കെ ട്രൈസ്റ്റേറ്റ് മേഖലയില്‍ മൂന്നും നാലും സംഘടനകളില്‍ വരെ അംഗത്വമുള്ളവരെ തനിക്ക് വ്യക്തിപരമായി അറിയാമെന്നും തോമസ് തോമസ് വ്യക്തമാക്കി. 
 
റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ നിന്ന് 75 മൈല്‍ ദൂരെയുള്ള സ്റ്റാറ്റന്‍ ഐലന്‍ഡിലെ മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ എത്തി സംഘടനാ പ്രവര്‍ത്തനം നടത്തുന്ന ചില വിശാല മനസ്‌കരുണ്ട്. അവര്‍ക്ക് സ്വന്തം തട്ടകമായ റോക്ക് ലാന്‍ഡ് കൗണ്ടയിലെ മറ്റ് മലയാളി സംഘടനകളില്‍ സ്ഥാനമാനങ്ങള്‍ ലഭിക്കാതെ വരുമ്പോള്‍ മറ്റു സംഘടനകളിലേക്ക് തട്ടകം മാറ്റും. ഫൊക്കാനയുടെ ഡെലിഗേറ്റ് ലിസ്റ്റിലോ സ്ഥാനാര്‍ഥി പട്ടികയിലോ കയറിക്കൂടുക മാത്രമല്ല മറ്റു സംഘടനകളില്‍  തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനുമായിരിക്കും ഇത്തരക്കാരുടെ പിന്നീടുള്ള ശ്രമം. ഇത്തരം കപട സംഘടനാ പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞു വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കേണ്ട സമയമായി എന്നും ഫൊക്കാനയുടെ പ്രഥമ ട്രഷറര്‍ കൂടിയായ തോമസ് തോമസ് ചൂണ്ടിക്കാട്ടി.
 
സ്വന്തം സംഘടനയില്‍ നിന്ന് തഴയപ്പെടുന്ന ഇവര്‍ അടുത്ത കൂട്ടിലേക്ക് ചേക്കേറും. അവിടെയും രക്ഷ കിട്ടിയില്ലെങ്കില്‍ മറ്റൊരു സംഘടനയിലേക്ക്. ഇങ്ങനെ ഒന്നിലധികം സംഘടനകളില്‍ അംഗത്വമുള്ളതിനാല്‍ എവിടെനിന്നെങ്കിലും ഡെലിഗേറ്റ് ലിസ്റ്റിലും സ്ഥാനാര്‍ത്ഥി പട്ടികയിലും കടന്നു കൂടും. അങ്ങനെ സ്ഥാനാര്‍ത്ഥിയായി എങ്ങാനും വിജയിച്ചുകഴിഞ്ഞാല്‍ പിന്നെ നാട്ടിലെ ചില രാഷ്ട്രീയക്കാരെപ്പോലെയാകും. രണ്ടു വര്‍ഷം കഴിഞ്ഞ ശേഷം  വീണ്ടും സ്ഥാനാര്‍ത്ഥിയാകാന്‍ വേണ്ടിയായിരിക്കും പിന്നീടുള്ള സന്ദര്‍ശനം. ഇത്തരക്കാരെ തിരിച്ചറിഞ്ഞു തടയിടാന്‍ മഞ്ച് നേതൃത്വം കാട്ടുന്ന ആര്‍ജ്ജവം ശ്ലാഘനീയമാണെന്ന് തോമസ് തോമസ് പറഞ്ഞു.

 സംഘടനകള്‍ തോറും കൂടുമാറ്റം നടത്തുന്നവരെ തിരിച്ചറിയണം : ഫൊക്കാന വൈസ് പ്രസിഡണ്ട് തോമസ് തോമസ്
Join WhatsApp News
അമേരിക്കൻ മല്ലു 2021-01-14 15:13:30
എല്ലാം അമേരിക്കൻ മലയാളികളുടെ നന്മക്കണല്ലോ എന്നോർക്കുമ്പോളാണ് ആകെയുള്ള ഒരു സമാധാനം
Observer 2021-01-14 15:35:18
FOKKANA and FOMA must get rid off all Trump supporter.
Well Said 2021-01-14 15:38:26
Guys who have no ethics or morals always jump from one organization to another. They can’t survive without a title, Opportunists
Capt. John 2021-01-14 15:45:39
FOAMA Trustee is Trump supporter and fake Christian. He must be kicked out and FOKKANA can do it .
കരിമൂർഖൻ 2021-01-14 15:59:48
ഒരു സംഘടന വിട്ട്, സ്ഥാനമാനങ്ങൾക്കായി തിക്കി തിരക്കി വരുന്ന അവസരവാദികളെ തള്ളിയാൽ തന്നെ മാതൃ സംഘടന രക്ഷപ്പെടും
Capt. Raju 2021-01-14 16:17:50
I am making a List. I will be publishing the names of all mallus who go far and join malayalee Associations far away from home.
Malayalee 2021-01-14 21:42:48
ഒരു നേതാവ് ഇതുതന്നെയാണ് ചെയുന്നത് , അത് മുഖത്ത് നോക്കി പറയുവാൻ പാറ്റത്തതിനു വളച്ചുകെട്ടി സംസാരിക്കുകയാണ്. നേരെ നോക്കി പറയുവാൻ ഉള്ള തന്റേടം വേണം തോമസ് .
vaayanakkaran 2021-01-15 00:55:54
റോക്ക് ലാൻഡ് കൗണ്ടയിലുള്ള സണ്ണി, ഗോപി, ഗോപാലൻ, ലൈസി മോൾ, മാണി, ബാവച്ച, എന്നിവരെ കുറിച്ച് മാത്രം എഴുതിയതാണ് എന്ന് തോന്നുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക