Image

'ജോജി'പൂര്‍ത്തിയായി

Published on 13 January, 2021
'ജോജി'പൂര്‍ത്തിയായി

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന 'ജോജി' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ദിലീഷ് പോത്തന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.


 അണിയറപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള പാക്കപ്പ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തീകരിച്ച വിവരം ദിലീഷ് പങ്കുവെച്ചത്.


2021-ല്‍ പുതിയ ചിത്രവുമായി എത്തുമെന്ന് ദിലീഷ് പോത്തന്‍ പ്രഖ്യാപിച്ചിരുന്നു. കോട്ടയം, എരുമേലി ഭാഗങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ. ഷമ്മി തിലകന്‍, ബാബുരാജ്, ഉണ്ണിമായ തുടങ്ങിയവര്‍ക്കൊപ്പം പുതുമുഖ താരങ്ങളെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. 


ഭാവന സ്റ്റുഡിയോസ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഹീറോസ് തുടങ്ങിയ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക