Image

മധുരവുമായി ജോജു ജോര്‍ജ്

Published on 13 January, 2021
മധുരവുമായി ജോജു ജോര്‍ജ്

ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രമായെത്തുന്ന മധുരം ഒരുങ്ങുന്നു. അഹമ്മദ് കബീറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 


അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ശ്രുതി രാമചന്ദ്രന്‍ എന്നിവരോടൊപ്പം നൂറോളം മറ്റ് താരങ്ങളും അണിനിരക്കുന്നു .

ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ജിതിന്‍ സ്റ്റാനിസ്ലാസ് ആണ്. ആഷിക് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക