Image

ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 19: തെക്കേമുറി)

Published on 13 January, 2021
ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 19: തെക്കേമുറി)
അദ്ധ്യായം  പത്തൊന്‍പത്

 അന്നൊരു വെള്ളിയാഴ്ചയായിരുന്നു. അന്ഭൂതികളാളിപ്പടരുന്നു കത്തുന്നദിനം  എല്ലാതുറയിലും പെട്ട മന്ഷ്യര്‍ ശീഘ്രം പായുന്ന ദിവസം. ഒരാഴ്ചത്തെ ജോലി കഴിഞ്ഞിട്ട് കിട്ടുന്ന ശമ്പളവുമായി നിത്യോപയോഗ സാധനങ്ങള്‍ തുടങ്ങി നിതാന്ത വന്ദ്യ അന്തിക്കൂട്ട്‌വരെ സംഘടിപ്പിക്കപ്പെടുന്ന ഉല്ലാസദിനം. പണവും ഇണയും തുണയും എല്ലാം സാധാരണക്കാരന്റെ കൈകളില്‍ പോലും വന്നെത്തുന്ന മഹാദിനം.
ക്രൈസ്തവരാഷ്ട്രമായ അമേരിക്കയില്‍ മദ്യഷാപ്പുകളുടെ മുമ്പില്‍ പോലീസുകാര്‍ നിന്ന് ട്രാഫിക് നിയന്ത്രിക്കുന്ന ദിവസം. ടോപ്പ്‌ലസ്സ് ക്ലബ്ബിന്റെ മുമ്പില്‍ ഹൗസ് ഫുള്‍ ബോര്‍ഡ് തൂങ്ങുന്ന ദിവസം.  വീഡിയോ ക്ലബ്ബുകളുടെ ഷെല്‍ഫ് കാലിയാക്കപ്പെടുന്ന ദിവസം. ഇങ്ങനെ വീക്കെന്റ് എന്നാ മഹാദിനം ജീവിതത്തിന്റെ അന്ത്യനിമിഷംപോലെ കരുതി ഉല്ലസിക്കുന്ന ജനതതി. കയ്പും മധുരവും മോന്തിക്കുടിച്ച് തിങ്കളാഴ്ച രാവിലെ വീണ്ട ും ഉദ്യോഗം എന്ന ന്കത്തിനടിയിലേക്ക് ചുമല്‍ വയ്ക്കുമ്പോഴും ജീവിതം ഒരു യാഥാര്‍ത്ഥ്യമെന്നു ഗ്രഹിക്കുന്നില്ല.
 വെള്ളിയാഴ്ചയുടെ സായംസന്ധ്യ ശോഭയുടെ ശരീരാത്മദേഹികളില്‍ ആസ്വാദനത്തിന്റെ ആവേശം കൊള്ളിച്ചു. വില്‍ഭിയുടെ വടിവൊത്ത ശരീരവും അമേരിക്കന്‍ ലൈംഗികശാസ്ത്രത്തിന്റെ കാതലായ ഭാഗങ്ങളും ഓര്‍മ്മകളില്‍കൂടി ഇക്കിളിയുണര്‍ത്തി. ടെലിഫോണിന്റെ സഹായത്തോടെ കണ്ടെ ത്താമെന്നു നിനച്ചു. പക്ഷേ ആ അന്വേഷണം വൃഥാവിലായി. വീക്കെന്റിന്റെ വിശാല വിഹായസ്സില്‍ വാനമ്പാടിയെപ്പോലെ തേനൂറ്റി വില്‍ഭി അകലങ്ങളിലേക്ക് പറന്നിരിക്കുന്നു.
ചവച്ചപ്പ് തുപ്പുന്ന കരിമ്പിന്‍ ചണ്ട ിപോലെയാണ് അമേരിക്കന്‍ സ്ത്രീത്വം എന്ന സത്യം ശോഭയും അംഗീകരിച്ചു.
യൗവ്വനം നിലനില്‍ക്കുന്നിടത്തോളം മാത്രം പ്രേമബന്ധങ്ങള്‍ സ്ഥാപിക്കാന്ം ചുരുക്കം ചില ദിവസങ്ങളോളം മാത്രം നീണ്ട ുനില്‍ക്കുന്ന സല്ലാപങ്ങളും  ആസ്വാദനങ്ങളും  പങ്കിടാന്ം ആള്‍ക്കാരുണ്ട ാകും. വാനോളം പുകഴ്ത്തി കൂടെ കിടക്കയും അതുകഴിഞ്ഞാല്‍ പാതാളത്തോളം ചവിട്ടിതാഴ്ത്തി സ്ഥലം വിടുകയും ചെയ്യുന്ന പുരുഷത്വം. കോടീശ്വരന്ം ലക്ഷാധിപതിയും പണംകൊണ്ട ും സാധാരണക്കാരന്‍ ശക്തികൊണ്ട ും സൗന്ദര്യംകൊണ്ട ും കാറുകള്‍ മാറുംപോലെ പുതിയ പുതിയ മോഡലുകള്‍  കരസ്ഥമാക്കി പതിനാറുകാരികളോടൊപ്പം മാത്രം അന്തിയുറങ്ങുന്നു. ഭാര്യയായി, ഗേള്‍ഫ്രണ്ട ായി ഇങ്ങനെ എല്ലാ ലേബലിലും , ഒരന്തിക്കായി മാത്രംപോലും വിലപറഞ്ഞും കൈമാറ്റം നടത്തുന്നു. അമേരിക്കന്‍ തത്വശാസ്ത്രങ്ങളില്‍ സ്ത്രീയോട് പുരുഷന്് യാതൊരു കടപ്പാടുമില്ല.  സമത്വമുള്ളതിനാല്‍ സ്വയമായി പിടിച്ചുനിന്നുകൊള്ളുക.  സ്വാര്‍ത്ഥതയ്ക്കുവേണ്ട ി തീര്‍ത്ഥ സ്വാതന്ത്ര്യത്തിന്റെ കരാളഹസ്തങ്ങളാല്‍ തഴുകിതഴുകി തഴമ്പുവീണ മേനിയുമായി, പരിചയിച്ച പാതിവൃതത്തിന്റെ പകര്‍ച്ചയിലൂടെ കാലം കഴിക്കേണ്ട ിവരുന്ന ഹതഭാഗ്യര്‍ അമേരിക്കന്‍ സ്ത്രീകള്‍.
ശോഭയുടെ ചിന്തകള്‍ കേരളത്തിന്റെ പച്ചക്കാടുകളിലേക്ക് അല്‍പ്പനേരത്തേക്ക് എത്തിനോക്കി. ഓര്‍മ്മകളുടെ വിഹായുസ്സില്‍, സ്ത്രീത്വത്തെ കാംഷിച്ച് ആരാധിച്ച് സ്‌നേഹിച്ച് കാവലിരിക്കുന്ന പുരുഷത്വം. കുടുഃബത്തിന്റെ ഉത്തരവാദിത്വം തലയില്‍ ചുമക്കുന്ന ആണത്വം. ചിന്തകളീവിധം കാടുകയറുമ്പോള്‍ ടെലിഫോണ്‍ ശബ്ദിച്ചു. എത്തിവലിഞ്ഞ് ടെലിഫോണ്‍ കൈകളിലേന്തിയ ശോഭ ഇടക്കാലാശ്വാസം ലഭിച്ച സര്‍ക്കാര്‍ ജീവനക്കാരനെപ്പോലെ  ഉല്ലാസവതിയായി.
“”ഹലോ ഇതു ജോസാണ്’’
“”ഇങ്ങോട്ട് വരുന്നില്ലേ? ശോഭ ചോദിച്ചു. “”വരാം ഇന്നു വെള്ളിയാഴ്ചയല്ലേ, ഗോപിനാഥ് എപ്പോളെത്തും?
“”ഗോപിനാഥിന്് അന്തിയുറങ്ങുവാന്‍ അനേകം സ്ഥലങ്ങളുണ്ട ാകും താങ്കള്‍ അതേപ്പറ്റി വ്യാകുലപ്പെടേണ്ട .
“”ഞാന്‍ വരാന്‍ അല്‍പ്പം വൈകും. ടെലിഫോണ്‍ ക്രാഡിലേക്ക് വച്ച ജോസ് സുനന്ദയെ തുറിച്ചുനോക്കി.
കാര്‍മേഘാവൃതമായ ജീവിതത്തിന്റെ ശോകാകുലമായ ഹേമയാമിനിയില്‍ അവളുടെ മുഖം തീര്‍ത്തും വികൃതമായിരുന്നു. ഉറക്കച്ചടവും ഭക്ഷണത്തോടുള്ള വെറുപ്പും ഉന്തിവീര്‍ത്തു വരുന്ന വയറും ആകപ്പാടെ സുനന്ദയിലെ സ്ത്രീസൗന്ദര്യം ഒരുതരം കരിവാളിപ്പിന്റെ വിഭൂതിയില്‍ ആയിരുന്നു.
എല്ലാ പൊല്ലാപ്പിന്ം കൂട്ടുനില്‍ക്കുന്ന അല്‍പ്പം മദ്യം അകത്തു ചെന്നെങ്കിലല്ലേ ജീവിതത്തിന്റെ അന്ഭൂതികള്‍ അയവിറക്കാനാവൂ. മദ്യഷാപ്പ് ലക്ഷ്യമാക്കി ജോസ് കുതിച്ചു. വെള്ളിയാഴ്ചയുടെ സന്ധ്യായാമം അമേരിക്കന്‍ തെരുവീഥികളില്‍പ്പോലും ഒരുതരം ഉത്സവത്തിന്റെ പ്രതീതി നിലനിര്‍ത്തുന്നതിനാല്‍ കാലതാമസം നേരിട്ടു ലക്ഷ്യസ്ഥാനത്തെത്തുവാന്‍.
 സോഫായില്‍ മലര്‍ന്നു കിടന്നു കേബിള്‍ ടി. വി യിലെ പ്രോഗ്രാമുകള്‍ ആസ്വദിക്കുന്നതിനോടൊപ്പം ഹോസ്പിറ്റല്‍ ജീവിതത്തിന്റെ മുരടിച്ച വശങ്ങളെ അയവിറക്കുകയായിരുന്നു ശോഭ.
തങ്കമ്മ! യെന്ന നാടന്‍ പേരില്‍ അറിയപ്പെട്ട് അമേരിക്കയില്‍ വന്നെത്തിയപ്പോള്‍ ഏതോ വിഡഢിയാന്‍ ആ പേര് ചുരുക്കി “തങ്കം’ എന്ന ഓമനപ്പേര്‍ നല്‍കിയ സുനന്ദയുടെ ജേഷ്ഠത്തി  . അവര്‍ പറഞ്ഞ വാക്കുകള്‍ “”ഭര്‍ത്താവ് അറിയാതെയും സ്ത്രീകള്‍ ഗര്‍ഭിണിയാകുമല്ലോ’’ ആ വാക്കുകളില്‍ സുനന്ദയുടെ ഗര്‍ഭം അന്യപാപംപോലെ നിഴലിച്ച് നിന്നു. തെളിവില്ലാത്ത കേസ്സിന്് തുമ്പുണ്ട ാക്കുവാന്‍  ബദ്ധപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥന്റെ സങ്കല്‍പ്പബുദ്ധിയായിരുന്നു ശോഭയ്ക്ക്. യാഥാര്‍ത്ഥ്യത്തിന്റെ പൊരുളിലേക്ക് കടക്കാന്‍ കപട മനസ്സുകള്‍ക്ക് സാദ്ധ്യമല്ലല്ലോ. ഏകോദര സഹോദരങ്ങളെ രണ്ട ായി വിഭജിച്ച് കൊലകൊമ്പന്മാരെപ്പോലെ കലിതുള്ളിച്ച് എപ്പോഴും ചീറിയടുത്തു എതിരിടാന്‍ നില്‍ക്കുന്ന നാഗസര്‍പ്പങ്ങളായി രൂപപ്പെടുത്തി കുടുഃബചിദ്രം വരുത്തുന്നതിന്റെ കാരണക്കാരും ഈ സ്ത്രീകളല്ലാതെ മറ്റാരുമല്ലല്ലോ!
തങ്കത്തിന്റെ മനസ്സില്‍ വലിയ സ്വപ്നങ്ങളായിരുന്നു. സ്വന്ത അന്ജന്റെ “”ബുദ്ധിഭ്രമം’’  മുതലെടുക്കുവാന്‍ കഴിഞ്ഞാല്‍ താനൊരു ലക്ഷാധിപതിയാകുവാന്‍ നിമിഷനേരമേ വേണ്ട ൂ. ഏതായാലും അവന്‍ തകര്‍ന്നു.  ഇനിയും രണ്ട ിലൊന്നു തീര്‍ന്നുകിട്ടിയാല്‍ ഒരു ലക്ഷം ഡോളര്‍ ലൈഫ് ഇന്‍ഷുറന്‍സ് വകയില്‍ തന്റെ കൈകളില്‍ . രണ്ട ിലൊന്നു തീര്‍ന്നു കിട്ടണമെങ്കില്‍  കൊലപാതകം നടക്കണം. കൊലപാതകത്തിന് ഏറ്റം എളുപ്പം വഴിയൊരുക്കുന്ന ഘടകം ജാരശങ്ക വളര്‍ത്തുകയാണെന്നതുതന്നെ. സ്വന്തഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ വളരുന്നത് അന്യന്റെ ബീജം ആണെന്ന് ഓതിയാല്‍ ഏതു ഭര്‍ത്താവും സുബോധം നഷ്ടപ്പെട്ടവനാകും. കൊലപാതകം അവിടെ താനേ ഉണ്ട ാകും.
    ശോഭയുടെ രഹസ്യ വേഴ്ചയുടെ കരിഞ്ഞമണം കാതുകളില്‍ നിന്ന് കാതുകളിലേക്ക് ഒരു പുകപടലമായി രൂപപ്പെട്ടപ്പോള്‍ തങ്കത്തിന്റെ വിസ്ത്രിതിയുള്ള കാതിലും അതുതട്ടി.
ഹോസ്പിറ്റലിന്റെ കാഫറ്റീരിയായില്‍ വച്ചു തങ്കം ആ സത്യം പറഞ്ഞു.
“”ശോഭ തന്നെപ്പറ്റി ഈ തോന്ന്യാസം പറഞ്ഞത് സുനന്ദ തന്നെയാണ്’’  പൊതുജനശ്രദ്ധയില്‍ നഗ്‌നസത്യമായി ശോഭയെപ്പറ്റി നിലനിന്നിരുന്നതെല്ലാം തങ്കം എന്ന ബുദ്ധിരാക്ഷസി സുനന്ദ എന്ന പാവത്തിന്റെ തലയില്‍ നിമിഷം നേരംകൊണ്ട ് കെട്ടിവച്ചു.
ഉല്ലാസവതിയായി ഹോസ്പിറ്റലിന്റെ പടിയിറങ്ങിയ ശോഭയുടെ മനസ്സില്‍ പല രൂപത്തിലും ഭാവത്തിലും പ്രതികാരം വലയം ചെയ്തു. ഒരുവെടിയ്ക്ക് രണ്ട ്പക്ഷി, ഗോപിനാഥ് അടിയറവ് പറയും. സുനന്ദ ദുഃഖത്തിന്റെ കയ്പ്പുനീര്‍ ന്കരേണ്ട ിവരും. ഇതിന്്  കാരണക്കാരനാകേണ്ട വന്‍ തന്റെ കൈകളില്‍ ഇന്ന് ഏതുവിധവും അമ്മാനമാടത്തക്കവണ്ണം. ജോസ്.
മദ്യപിച്ചു ലക്കുകെട്ട ജോസ് ശോഭയുടെ പാദപീഠം അണഞ്ഞപ്പോള്‍ രാവേറേ കഴിഞ്ഞിരുന്നു. നന്ത്തപ്രേമത്തിന്റെ കാളിന്ദിയായി സിരകളിലെ ചൂടുരക്തത്തിന്റെ പ്രണയോന്മാദത്തോടെ ശോഭയെ വാരിപ്പുണര്‍ന്ന് ഡണ്‍ലെപ്പിന്റെ മുകളില്‍ സ്വിമ്മിംഗ് പൂളിലെന്നവണ്ണം തകൃതിയായി നീന്തിത്തുടിക്കുമ്പോള്‍ ഈരേഴുപതിനാലു ലോകവും കാലുകള്‍ക്കിടയില്‍ കീഴ്‌പെട്ടതുപോലെ തോന്നി.
പൊടിച്ചുവന്ന സ്വേദകണങ്ങള്‍ ആറിത്തണുത്തപ്പോള്‍ വികാരങ്ങള്‍ പൊലിഞ്ഞപ്പോള്‍ കാതുകളുടെ കേഴ്‌വിയും കണ്ണിന്റെ കാഴ്ചയും സാധാരണഗതിയിലെത്തിയപ്പോള്‍ ശോഭ ജോസിന്റെ കാതുകളില്‍ ആ രഹസ്യം അമൃതം കണക്കേ ചൊരിഞ്ഞു.
“”ജോസ് സുനന്ദയുടെ ഗര്‍ഭത്തില്‍ വളരുന്ന കുഞ്ഞിന്റെ അപ്പന്‍ ആരാണ്?’’
“”അതു ഞാന്‍ തന്നേ!
“”തനിക്കെങ്ങനെ അറിയാം?  
ഗോപേട്ടന്മായുള്ള സുനന്ദയുടെ ബന്ധം കാലങ്ങള്‍ക്കു മുമ്പേയുള്ളതാണ്. എന്റെ സ്വന്തകണ്ണില്‍ കണ്ട ിട്ടുള്ള പലതും ഉണ്ട ്. അന്ന് അത് കൂട്ടുകാരിയുടെ ബാല്യചാപല്യമായി ഞാാന്‍ കണക്കാക്കി. എന്നാല്‍ ഇവിടെ എല്ലാത്തിന്ം സ്വാതന്ത്യമുള്ള ഈ നാട്ടില്‍ മറ്റു പലതുമായി രൂപപ്പെട്ടിരിക്കുന്നു. സുനന്ദയുടെ ഗര്‍ഭത്തില്‍ വളരുന്ന കുട്ടി ഗോപിയേട്ടന്റെയാണ്.”
സാദ്ധ്യതകളേറെയുള്ള നഗ്‌നസത്യത്തിന്റെ മുമ്പില്‍ ജോസിന്റെ മസ്തിക്ഷം മരവിച്ചു. മുകളിലാകാശം താഴേ ഭൂമി. അയാള്‍ പടികളിറങ്ങി. സര്‍വ്വവും നഷ്ടപ്പെട്ടവനേപ്പോലെ പാര്‍ക്കിംഗ് ലോട്ടിലേക്ക് നടക്കുമ്പോള്‍ കണ്‍മുമ്പില്‍ ഡോ. ഗോപിനാഥ്.
രണ്ട ുവിധ വികാരങ്ങളുടെ എരിയുന്ന തീച്ചൂളകള്‍. സ്വന്ത ഭാര്യയുടെ രഹസ്യകാമുകനെ കണ്‍മുമ്പില്‍ കണ്ട  വാശിയില്‍ ഡോ. ഗോപിനാഥ് . സ്വന്ത ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍  വളരുന്ന കുഞ്ഞിന്റെ അച്ഛനായവനെ നേരിടുന്ന പ്രതികാരബുദ്ധിയില്‍ ജോസ്. കഴിഞ്ഞ കാലങ്ങളില്‍ ഒന്നിച്ചാസ്വദിച്ച സ്‌നേഹബന്ധങ്ങളുടെ ഓര്‍മ്മകള്‍ ഇതിനിടയില്‍. മദ്യത്തിന്റെ മാസ്മരശക്തിയില്‍ ശേഷി നഷ്ടപ്പെട്ട കരങ്ങളുടെ ബലഹീനത മനസ്സില്‍.  
തമ്മില്‍ തമ്മില്‍ ഒന്നും ഉരിയാടാതെ  ക ണ്ണുകള്‍ തമ്മില്‍ യുദ്ധം ചെയ്ത് ഇരുവരും പിരിഞ്ഞു.
അപ്പാര്‍ട്ടുമെന്റിലേക്ക് കയറിയ ഗോപിനാഥിന്റെ ഹസ്ത താഡനമേറ്റ് ശോഭ നിലം പതിച്ചു. നന്ത്ത കവിളില്‍ ചുവന്ന പാടുകള്‍ തെളിഞ്ഞു. താലോലിച്ച കൈകള്‍ തന്നെ ആ സൗന്ദര്യഗോപുരത്തെ തല്ലിയുടച്ചു. വാതില് തുറന്ന് വെളിയിലേക്ക് ഇറങ്ങിയ ശോഭ ജോസിന്റെ കൈകളില്‍ സുരക്ഷിതയായതുപോലെ തോന്നി.
രണ്ട ് ഭൂഖണ്ഡങ്ങള്‍  തമ്മിലുള്ള ഒരു ലോക മഹായുദ്ധം അരങ്ങേറി. ഗോപിനാഥും ജോസും തമ്മില്‍ ഗോഥായില്‍ ഇറങ്ങി. പ്രതികാരബുദ്ധിയില്‍ ഇരുഭാഗത്തുനിന്നും വാശിയേറിയ ആക്രമണങ്ങള്‍ ഉണ്ട ായി. കഴുത്തില്‍ താലി ചാര്‍ത്തിയ ഭര്‍ത്താവും മനസ്സില്‍ കുടിയിരിക്കുന്ന കാമുകനും  തമ്മില്‍ പൊതിരെ തല്ലുന്നതും നോക്കി ശോഭ നിന്നു. ആരുതോറ്റാലും ജയിക്കുന്നവന്‍ തന്നോടൊപ്പമുണ്ട ാകുമെന്ന ചിന്തയായിരുന്നു ശോഭയില്‍.
കനകംമൂലം കാമിനിമൂലം
കലഹം പലവിധമുലകില്‍ സുലഭം”
കരങ്ങള്‍ കുഴഞ്ഞു കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടു. പ്രതികാരം ശമിച്ചു. കുഴഞ്ഞ കാലുകളോടെ നിശബ്ദവേദനയോടെ ഇരുവരും പിരിഞ്ഞു. ഗോപിനാഥ്  അപ്പാര്‍ട്ടുമെന്റിന്റെ കാര്‍പറ്റില്‍ അന്ത്യവിശ്രമംപോലെ ചുരുണ്ട ുകൂടി.
ജോസ് വിറയുന്ന അധരങ്ങളോട് കുഴഞ്ഞ കാലുകളോടെ അപ്പാര്‍ട്ടുമെന്റില്‍ കടന്ന് കറിപ്പിച്ചാത്തിയുടെ മൂര്‍ച്ച കൂട്ടുന്നതില്‍ ജാഗരൂപനായി. നിദ്രയില്‍ തീരാദുഃഖങ്ങളെ മറന്ന് പുഞ്ചിരിക്കുന്ന മുഖവുമായി സുനന്ദ അപ്പോഴും പാതിരാവിന്റെ നിശബ്ദതയില്‍ ഉറങ്ങുകയായിരുന്നു.
“സ്ത്രീ അപലയാണ് ചപലയാണ്. ചഞ്ചലചിത്തയാണ്. ഡോ. ഗോപിനാഥിന്റെ കൈകള്‍ ഈ മേനിയെ ഇനിയും തലോടരുത്.’’ ശ്വാസനാളത്തിന്റെ കണ്ണികള്‍ വേര്‍പെടുവോളം ആ കത്തി സുനന്ദയുടെ കഴുത്തില്‍ ആഴ്ന്നിറങ്ങി.
സുഖനിദ്രയില്‍ വേദനയറിയാതെ ഒരു ആത്മാവുകൂടി നിത്യതയുടെ തീരങ്ങളിലേക്ക് പറന്നു. ബോംബെ പട്ടണത്തില്‍വച്ച് സ്റ്റൗവ് പെട്ടിത്തെറിച്ചു മരിച്ചവരുടെ ആത്മാക്കളോടുകൂടെ അമേരിക്കയില്‍ വീട്ടില്‍ തീപിടിച്ചു വെന്തുമരിച്ച ആത്മാക്കളോടുകൂടെ, കേരളക്കരയില്‍ ജനിച്ച് അന്യനാടുകളില്‍ വച്ച് ആരാരുമില്ലാതെ പ്രാണപ്രിയന്റെ കരാളഹസ്തങ്ങളാല്‍ നീചമാംവിധം കൊലചെയ്തപ്പെട്ടവരുടെ ആത്മാക്കളോടുകൂടെ സുനന്ദയുടെ ആത്മാവും ചേര്‍ന്നു.

 എവിടെ മനതാരിലഴകറ്റ മാരിവില്ലൊരുക്കിയ മധുര സങ്കല്‍പ്പങ്ങള്‍? കിനാവിലെ മുന്തിരിവള്ളിപ്പടര്‍പ്പുകളെവിടെ? ആത്മാവില്‍ തഴുകി തഴുകി രോമഹര്‍ഷങ്ങളുണര്‍ത്തുന്ന മധുര സ്വപ്നങ്ങളെവിടെ?  
(തുടരും)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക