കാര്‍ഷിക നിയമഭേദഗതികള്‍ക്കെതിരെ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണയുമായി നവയുഗം 'സമരജ്വാല' തെളിയിച്ചു.
GULF
12-Jan-2021
GULF
12-Jan-2021

അല്‍ഹസ്സ: നരേന്ദ്രമോഡി സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമഭേദഗതികള്‍ക്കെതിരെ ഇന്ത്യയിലെ കര്‍ഷകര്‍ ഡല്‍ഹിയില്‍ നടത്തുന്ന കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ട്, നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതീകാത്മകമായി 'സമര ജ്വാല' തെളിയിച്ചു.
അല്‍ഹസ്സ നവയുഗം മേഖല ഓഫിസില്‍, നവയുഗം മേഖല പ്രസിഡന്റ് ഉണ്ണി മാധവത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച്, മേഖല സെക്രട്ടറി സുശീല്‍ കുമാര്‍ പരിപാടി ഉത്ഘാടനം ചെയ്തു. ഇന്ത്യന്‍ ജനതയ്ക്ക് ആവശ്യമായ ഭക്ഷണം ഉല്‍പ്പാദിപ്പിയ്ക്കുന്ന കര്‍ഷകരെ ചൂഷണം ചെയ്തു കോടികള്‍ ലാഭമുണ്ടാക്കാന്‍, കേന്ദ്രസര്‍ക്കാരിന്റെ പിണിയാളുകളായ അംബാനിയും, അദാനിയും പോലുള്ള വന്‍കിട കുത്തകകള്‍ക്ക് അവസരം ഒരുക്കുവാന്‍ വേണ്ടിയാണ്, ഫെഡറല്‍ നിയമങ്ങളെപ്പോലും ലംഘിച്ച് ബിജെപി സര്‍ക്കാര്‍ കാര്‍ഷിക നിയമ ഭേദഗതികള്‍ കൊണ്ടുവന്നതെന്ന് അദ്ദേഹം ആരോപിച്ചു.
നവയുഗം അല്‍ഹസ്സ ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുള്‍ലത്തീഫ് മൈനാഗപ്പള്ളി, നവയുഗം കേന്ദ്രകമ്മിറ്റി അംഗങ്ങളായ രതീഷ് രാമചന്ദ്രന്‍, സിയാദ് എന്നിവര്‍ സംസാരിച്ചു.
'സമരജ്വാല' പരിപാടിയ്ക്ക് നവയുഗം അല്‍ഹസ്സ മേഖല നേതാക്കളായ അഖില്‍, നിസ്സാം പുതുശ്ശേരി, മുരളി, ബദര്‍, ഷിബു, ഷാജി പുള്ളി, അന്‍സാരി, നൗഷാദ്, എന്നിവര്‍ നേതൃത്വം നല്‍കി.
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments