Image

കെ ജി എഫ് ചാപ്റ്റർ 2 ടീസറിന് ലഭിച്ച പ്രതികരണം ആവേശഭരിതരാക്കിയെന്ന് രവീന ടണ്ടനും സഞ്ജയ് ദത്തും

Published on 12 January, 2021
 കെ ജി എഫ് ചാപ്റ്റർ 2 ടീസറിന് ലഭിച്ച പ്രതികരണം ആവേശഭരിതരാക്കിയെന്ന് രവീന ടണ്ടനും  സഞ്ജയ് ദത്തും

മുംബൈ;  കെ‌ജി‌എഫിന്റെ ചാപ്റ്റർ 2 ടീസറിനു ലഭിച്ച ആവേശം നിറഞ്ഞ  പ്രതികരണം ആവേശഭരിതരാക്കിഎന്ന്  അഭിനേതാക്കളായ രവീന ടണ്ടനും  സഞ്ജയ് ദത്തും . കന്നഡ സൂപ്പർ സ്റ്റാർ യാഷിനെ റോക്കിയായി തിരിച്ചുകൊണ്ടുവരുന്ന ചിത്രത്തിന്റെ ടീസർ ജനുവരി 7 ന് റിലീസ് ചെയ്തതിന് ശേഷം 67,41,517 വ്യൂകളും 52 ലക്ഷത്തോളം  ലൈക്കുകളും യൂട്യൂബിൽ ലഭിച്ചു.

ടീസറിൽ അധികാരത്തിലിരിക്കുന്ന സ്ത്രീയായി കാണിച്ചിരിക്കുന്ന രവീന, ടീസറിന് ലോകമെമ്പാടും ലഭിച്ച വലിയ പ്രതികരണത്തി ൽ കാ ണികളോട് നന്ദി പറഞ്ഞു. ടീസറിനോട് പ്രേക്ഷകർ നല്ലതുപോലെ  പ്രതികരിച്ചുവെന്നും,ടീസർ എല്ലാ റെക്കോർഡുകളും തകർത്തുവെന്നും അവർ കൂട്ടിച്ചേർത്തു.

കെ‌ജി‌എഫ്: 2018 ൽ പുറത്തിറങ്ങിയ ചാപ്റ്റർ 1,   2019 ൽ രണ്ട് ദേശീയ അവാർഡുകൾ നേടി.

ചിത്രത്തിൽ അദീര എന്ന വില്ലനായി അഭിനയിക്കുന്ന നടൻ സഞ്ജയ് ദത്തും ടീസർ പ്രതികരണത്തിൽ സന്തോഷവാനാണ്. കെ‌ജി‌എഫ് ചാപ്റ്റർ 2 ന്റെ ടീസറിനായി ആരാധകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും  ലഭിച്ച സ്നേഹം സിനിമ പ്രവർത്തകരെ  അതിശയിപ്പിക്കുന്നു എന്നും സഞ്ജയ് കൂട്ടിച്ചേർത്തു 
.
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക