Image

മാസ്റ്ററിന്റെ റിലീസ്‌: വസ്‌തുതകള്‍ വെളിപ്പെടുത്തി ദിലീപും ആന്റണി പെരുമ്പാവൂരും

Published on 10 January, 2021
  മാസ്റ്ററിന്റെ റിലീസ്‌: വസ്‌തുതകള്‍ വെളിപ്പെടുത്തി ദിലീപും ആന്റണി പെരുമ്പാവൂരും

നടന്‍ വിജയ്‌ന്റെ മാസ്റ്റര്‍ എന്ന ചിത്രത്തിന്‌ എതിരേയുള്ള നീക്കമല്ല തിയേറ്ററുകള്‍ അടച്ചിടാനുള്ള തീരുമാനത്തിനു പിന്നിലെന്ന്‌ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനാ നേതാക്കളായ സിയാദ്‌ കോക്കര്‍, നിര്‍മ്മാതാവ്‌ സുരേഷ്‌ കുമാര്‍, നടന്‍ ദിലീപ്‌, ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്‌ എന്നിവര്‍ പറഞ്ഞു. 

തിയേറ്ററുകളില്‍ നിന്നും വന്‍തുക വിതരണക്കാര്‍ക്ക്‌ കിട്ടാനുണ്ട്‌. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ കിട്ടിയാല്‍ തിയേറ്ററുകാര്‍ക്ക്‌ ഈ തുക തിരിച്ചു കൊടുക്കാന്‍ എളുപ്പമാകും. തിയേറ്ററുകാര്‍ക്ക്‌ വേണ്ടി കൂടിയാണ്‌ തിങ്കളാഴ്‌ച എല്ലാവരും കൂടി മുഖ്യമന്ത്രിയുമായിചര്‍ച്ച നടത്തുന്നത്‌. തമിഴ്‌ സിനിമ റിലീസ്‌ ചെയ്യാന്‍ തീരുമാനിച്ചാല്‍ മലയാള സിനിമ മാത്രമായി തടയാനാകില്ല. 

മലയാള സിനിമയെ തകര്‍ച്ചയില്‍ നിന്നും രക്ഷപെടുത്താനുള്ള ശ്രമമാണ്‌ എല്ലാവരും ചേര്‍ന്നു നടത്തുന്നത്‌. ഇതു വളച്ചൊടിച്ച്‌ വിജയ്‌ സിനിമ റിലീസ്‌ ചെയ്യുന്നതില്‍ നിന്നും തടയുകയാണെന്നും അതിനെതിരേയുളള നീക്കമാണെന്നും വരുത്തി തീര്‍ക്കാന്‍ ചിലര്‍ മനപൂര്‍വം ശ്രമിക്കുകയാണെന്നും ഇരുവരും വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക