Image

വിജയ് യുടെ 'മാസ്റ്റര്‍' സിനിമക്കായി താനും വെയ്റ്റിങിലാണെന്ന് ദിലീപ്

Published on 09 January, 2021
വിജയ് യുടെ 'മാസ്റ്റര്‍' സിനിമക്കായി താനും  വെയ്റ്റിങിലാണെന്ന് ദിലീപ്
ളപതി വിജയ് യുടെ മാസ്റ്റര്‍ സിനിമക്കായി താനും കട്ട വെയ്റ്റിങിലാണെന്ന് നടന്‍ ദിലീപ്. തമിഴ് സിനിമകളുടെ റിലീസിനെതിരെ ദീലീപ് എന്ന രൂപത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളിയായിരുന്നു പ്രതികരണം.  

വിജയ് തന്റെ അടുത്ത സുഹൃത്താണെന്നും വിജയ് ആരാധകരെ പ്രകോപിപ്പിക്കാന്‍ അണിയറയില്‍ ദുഷ്ട ശക്തികളാണ് പ്രവര്‍ത്തിക്കുന്നതെന്നുമാണ് ദിലീപ് അഭിപ്രായപ്പെട്ടത്. ഭാഷകളുടെ അതിര്‍വരമ്ബുകളില്ലാതെ എല്ലാ സിനിമകളെയും പ്രോത്സാഹിപ്പിക്കണമെന്ന നിലപാടാണ് ദിലീപ് പ്രകടിപ്പിച്ചിരിക്കുന്നത്.

സിനിമ തീയേ‌റ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടന ഫിയോക്കും നിര്‍മ്മാതാക്കളും, വിതരണക്കാരും തീരുമാനിച്ചതായ വാര്‍ത്തയിലാണ്, ദിലീപ്, 'മാസ്റ്റര്‍ 'സിനിമക്കെതിരായ നിലപാട് സ്വീകരിച്ചതെന്ന തരത്തില്‍  പ്രചരണം വന്നത്. 

ഈ സംഘടനകളുടെ ഇന്ന് നടന്ന ജനറല്‍ ബോഡിയിലാണ് ഈ തീരുമാനമെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, തീയേ‌റ്റര്‍ ഉടമകളില്‍ ബഹുഭൂരിഭാഗവും തീയേ‌റ്ററുകള്‍ തുറക്കണമെന്ന നിലപാടില്‍ തന്നെ ഉറച്ച്‌ നില്‍ക്കുകയാണ്. 

ഇക്കാര്യത്തില്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം വിജയ് ആരാധകരും ഉന്നയിച്ചിട്ടുണ്ട്. ദളപതി വിജയ് യുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്റര്‍ 13 ന് ആണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. '
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക