Image

തരിയോട് ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക്‌ സെഷൻസിലേയ്‌ക്ക് തിരഞ്ഞെടുത്തു

സെബാസ്റ്റ്യൻ ആൻ്റണി Published on 09 January, 2021
തരിയോട് ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക്‌ സെഷൻസിലേയ്‌ക്ക് തിരഞ്ഞെടുത്തു
നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്‌ത ‘തരിയോട്’ എന്ന ഡോക്യുമെന്ററി ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ്‌വർക്ക്‌ സെഷൻസ് എന്ന ചലച്ചിത്ര മേളയിലേയ്‌ക്ക് തിരഞ്ഞെടുത്തു. മേളയിലെ ഷോർട്ട് ഡോക്യുമെന്ററി എന്ന വിഭാഗത്തിലേയ്‌ക്കാണ് ചിത്രം തിരഞ്ഞെടുത്തത്‌. ഇംഗ്ലണ്ടിലെ പൈൻവുഡ്‌ സ്റ്റുഡിയോയിൽ ജനുവരി 18 നാണ്‌ മേള തുടങ്ങുന്നത്.

പത്തോമ്പതാം നൂറ്റാണ്ടില്‍ തരിയോടും മലബാറിലെ മറ്റു ചില പ്രദേശങ്ങളിലും നടത്തിയിരുന്ന സ്വര്‍ണ ഖനനത്തിന്റെ ചരിത്രവും, ഖനനത്തിന്റെ ഇന്നത്തെ സാധ്യതകളും ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ പ്രശസ്ത ചരിത്രകാരനായ കെ. കെ. എൻ. കുറുപ്പ്, സീനിയർ ജേർണലിസ്റ്റും എഴുത്തുകാരനുമായ ഓ. കെ. ജോണി, കൂടാതെ ചില മുതിർന്ന നാട്ടുകാരുടെ അഭിമുഖങ്ങങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചിത്രം മുൻപ് യൂറോപ്പിലെ സ്ലോവാക്യയില്‍ നടന്ന കൊഷിറ്റ്‌സെ ഇന്റര്‍നാഷണല്‍ മന്ത്ലി ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തെരഞ്ഞടുക്കപ്പെടുകയും ബെസ്റ്റ് ട്രൈലെർ കാറ്റഗറിയിൽ ഫൈനലിസ്റ്റ് ആവുകയും ചെയ്‌തിരുന്നു.

കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിർമ്മിച്ച ഈ ചരിത്ര ഡോക്യൂമെന്ററി ഫിലിമിന്റെ ദൈർഘ്യം നാൽപ്പത് മിനിറ്റാണ്. ബ്രിട്ടീഷ് സംഗീത സംവിധായകൻ ഒവൈൻ ഹോസ്‌കിൻസ് പശ്ചാത്തല സംഗീതമൊരുക്കിയ ഡോക്യുമെന്ററിയുടെ വിവരണം ദേശീയ അവാർഡ് ജേതാവായ അലിയാറാണ്. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് സംവിധായകൻ കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്കിലൂടെ പങ്കിട്ടിരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാത്യു എം. തോമസ്, ഫാ. ബിജു മാവറ, ഛായാഗ്രഹണം: മിഥുന്‍ ഇരവില്‍, നിർമൽ ബേബി വര്‍ഗീസ്. അഡിഷണൽ ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്, അശ്വിന്‍ ശ്രീനിവാസന്‍, ഷാല്‍വിന്‍ കെ പോള്‍. 

സംവിധാന സഹായികള്‍: വി. നിഷാദ്, അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ. വിവരണം: പ്രൊഫ. അലിയാര്‍, കലാസംവിധാനം: സനിത എ. ടി, നറേഷൻ റെക്കോര്‍ഡിങ്‌ ആൻഡ് ഫൈനൽ മിക്സിങ്ങ്: രാജീവ് വിശ്വംഭരന്‍, ട്രാന്‍സ്‌ലേഷന്‍ ആന്‍ഡ് സബ്‌ടൈറ്റില്‍സ്: നന്ദലാൽ ആർ, സെൻസർ സ്ക്രിപ്റ്റ്: സി. എസ്. അജിത്ത്.

ഇതേ പശ്ചാത്തലത്തില്‍ മറ്റൊരു ബിഗ് ബജറ്റ് സിനിമ കൂടി ഒരുക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഡോക്യൂമെന്ററിയുടെ സംവിധായകന്‍ നിര്‍മല്‍ ബേബി വര്‍ഗീസ് തന്നെ സംവിധാനം ചെയ്യുന്ന തരിയോട്: ദി ലോസ്റ്റ് സിറ്റി’ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നടക്കമുള്ള പ്രമുഖരും ഭാഗമാകുന്നുണ്ട്.

 Thariode തരിയോട് 2020 Official Trailer:  https://youtu.be/8V7KbZwmYrs




Thariode selected to Lift-Off Global Network Sessions, UK


A documentary film "Thariode" directed by Wayanad based filmmaker Nirmal Baby Varghese has been selected for the official streaming on Lift-Off Sessions festival of the United Kingdom.

The festival is a Global Network that selects the films/Short films all across the world for their competition. The annual Live screening of the winning films will be held at the Pinewood Studios in the United Kingdom.

This documentary film tells the story of gold mining in Thariode, one of the most ancient cities of Malabar region, a long, narrow coastline on the southwestern shore line of the mainland Indian subcontinent. Film also charts the history of gold mining in Thariode and other areas of Malabar in the 19th century.

The film was an entry at the Košice International Monthly Film Festival in Košice (Slovak Republic) and was a finalist in the best trailer category. The film is produced by Baby Chaithanya under the banner of Casablanca Film Factory. Mathew M Thomas and Fr. Biju Mavara are the executive producers. Director of Photography: Midhun Eravil, Nirmal Baby Varghese. Second unit director of photography: Aswin Sreenivasan, Shalvin K Paul, Shobin Francis. Production designer: Sanitha A T. Editing: Nirmal Baby. Final mixing: Rajeev Viswambharan. Associate directors: V Nishad, Arun Kumar Panayal, Saran Kumar Bare. Voice over: Aliyar. Translation and subtitles: Nandalal R.

Currently, Nirmal is working on the post-production stage of his feature film titled Vazhiye. It is the first found-footage movie in Malayalam. All the actors are debutants and Hollywood music director Evan Evans is the composer for this film.

 Thariode തരിയോട് 2020 Official Trailer:  https://youtu.be/8V7KbZwmYrs
Sebastian Antony 

തരിയോട് ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക്‌ സെഷൻസിലേയ്‌ക്ക് തിരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക