ചങ്കിൽ കുടുങ്ങി മരിച്ച വാക്ക് (കവിത-അശ്വതി ജോഷി)
SAHITHYAM
08-Jan-2021
SAHITHYAM
08-Jan-2021

പറയാൻ തീർച്ചപ്പെടുത്തി ഇന്നു
വീണ്ടും ആ വാക്കുകളെ
മനസ്സിൽ പലവട്ടം ഉരുവിട്ടു.
ആദ്യമായി പറയാൻ
ഒരുങ്ങിയപ്പോൾ കാട്ടിയ അതെ
വെപ്രാളം,
ഒട്ടും കനമില്ലാത്ത വെയിലിലും
എന്നിൽ വിയർപ്പു പൊടിയുന്നുണ്ട്.
കൈവിരലുകളിൽ ഒരു
മരവിപ്പുണ്ട്
സാരിത്തലപ്പിൽ പലതവണ
ഞെരിഞ്ഞമർന്നു കഴിഞ്ഞ
കൈത്തലങ്ങൾ.
താളം തെറ്റാതിരിക്കാൻ
ശ്വാസത്തെ ആവർത്തിച്ചു
ക്രമപ്പെടുത്തികൊണ്ടിരുന്നു.
മറ്റാരിൽനിന്നോ പറിച്ചെടുത്തപ്പോലെ
എന്റെ ഹൃദയം
എന്നോട് മെരുങ്ങുന്നില്ല.
ഇന്നത് പറഞ്ഞ് തീർക്കണം
ശരിയാണ് ഞാൻ
അതിനൊരുങ്ങിയിരിക്കുന്നു.
എന്റെ മുന്നിൽ അയാളുണ്ട്
മുഖവുരകൾ ഇല്ലാതെ
ഇന്നതിറക്കിവെക്കണം.
ചിരിച്ചുകൊണ്ട് എനിക്കുനേരെ
തിരിഞ്ഞ മുഖത്ത്
ഒരു ചങ്ങാത്തതിന്റെ
വിശ്വാസതയിലേക്ക് നീണ്ട
കണ്ണുകളെയാണ്
ആദ്യം കണ്ടത്.
ഉള്ളിൽ ഒരു മഞ്ഞുപാളി
അലിഞ്ഞു തീരുന്നത്
ഞാൻ അറിയുന്നുണ്ട്
അസാധാരണതകൾ ഒന്നും
ഇല്ലാതെ
പൊടുന്നനെ എന്റെ ശരീരം
എന്നോട് പൊരുത്തപ്പെടുന്നു.
അനുവാദം വേണ്ടെന്ന മട്ടിൽ
കയറിവന്ന ഒരു പുഞ്ചിരിയുടെ
മറവിൽ
പലതവണ ഒരുങ്ങിയിറങ്ങിയ
ഒരു വാക്ക്
ചങ്കിനുള്ളിൽ കുടുങ്ങി മരിക്കുന്നത്
ഞാൻ മാത്രം അറിഞ്ഞു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments