Image

വൈറ്റ്ഹൗസിൽ ഭാരതീയ ദിവസ്, കമലക്കു പുറമെ മലയാളി പ്രമീളയും, ബുഷിനുകൂട്ടു വർക്കി കല്ലറക്കൽ (കുര്യൻ പാമ്പാടി)

Published on 08 January, 2021
വൈറ്റ്ഹൗസിൽ ഭാരതീയ ദിവസ്, കമലക്കു പുറമെ മലയാളി പ്രമീളയും, ബുഷിനുകൂട്ടു വർക്കി കല്ലറക്കൽ (കുര്യൻ പാമ്പാടി)
ടൈം മാഗസിനിൽ പ്രസിഡന്റ് ബുഷ് പ്രഭാത സവാരിക്കിടയിൽ അയൽക്കാരൻ വർക്കി കല്ലറക്കലിനു നമസ്തേ പറഞ്ഞു  എന്നു വായിച്ച് ഉടനെ കാഞ്ഞിരപള്ളിക്കു വച്ചു പിടിച്ച ആളാണ് ഞാൻ. അവധിക്കു വന്നിരുന്ന യുഎസ് നേവൽ ഒബ്‌സർവേറ്ററി അസ്‌ട്രോണമർ വർക്കിയെ, കല്ലറക്കൽ തറവാട്ടിൽ ഞാൻ കണ്ടുമുട്ടി.

കയ്യുള്ള ബനിയനും കരയുള്ള മുണ്ടും ധരിച്ച് മാതൃഭൂമി വാരിക  വായിക്കുന്ന യുഎസ്എൻഒ   ചീഫിനെ കണ്ടു ഞാൻ വിസ്മയം പൂണ്ടു.  "വരണം വരണം. ഞാൻ ഇവിടുണ്ടെന്നു എങ്ങിനെ കണ്ടു പിടിച്ചു?"

ഈ ആഴ്ച (1992 ഒക്ടോബർ) ഇറങ്ങിയ ടൈം മാഗസിനിൽ ഹ്യൂ സൈഡി എന്ന പ്രശസ്തനായ വൈറ്റ് ഹൌസ് ലേഖകന്റെ 'ദി പ്രസിഡൻസി' എന്ന പ്രതിവാര പംക്തി തുടങ്ങുന്നത് തന്നെ "പ്രസിഡന്റ് ബുഷ് അയൽക്കാരനായ വർക്കി കല്ലറക്കലിന് നമസ്തേ പറഞ്ഞു," എന്നു പറഞ്ഞു കൊണ്ടാണ്".

(അമ്പത് വർഷം വൈറ്റ് ഹൌസ് ലേഖകൻ ആയിരുന്ന സൈഡി ചരിത്രം സൃഷ്ട്ടിച്ച ജേർണലിസ്റ്റ്  ആയിരുന്നു. ഒരുപാട് പ്രസിഡന്റ്മാരെ കണ്ടു. ഡാളസിൽ കെന്നഡി വെടിയേറ്റ് മരിക്കുമ്പോൾ കൂടെയുണ്ടായിരുന്നു. നിക്സനോടൊപ്പം ചൈന സന്ദർശിച്ചു. 2005ൽ പാരിസിൽ അന്തരിച്ചു.)  

"ഉവ്വോ . അത് കാണുന്നതിന് മുമ്പ് തന്നെ ഞാൻ നാട്ടിലേക്കു പോന്നു. ഹ്യൂ സൈഡിയുടെ സെക്രട്ടറി പെൺകുട്ടി എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ പംക്തിയിൽ താങ്കളുടെ പേരു പരാമര്ശിക്കുന്നതിൽ വിരോധമുണ്ടോ എന്ന് ചോദിയ്ക്കാൻ. ഒരു വിരോധവും ഇല്ലെന്നു ഞാൻ മറുപടി നൽകി," വർക്കി ചിരിച്ചു.

"ബുഷിനെ അത്രകണ്ടു പരിചയമുണ്ടോ?"

"പിന്നില്ലേ. റെയ്ഗന്റെ വൈസ് പ്രസിഡണ്ട് ആയിരിക്കുമ്പോൾ നാലുവർഷം എന്റെ ഓഫീസിനു അടുത്തുള്ള ഔദ്യോഗിക വസതിയിലാണ് ബുഷും ഭാര്യ ബാർബറായും താമസിച്ചിരുന്നത്. അദ്ദേഹത്തിന് പണ്ട് മുതലേ ഓട്ടവും ചാട്ടവും ഇഷ്ടമായിരുന്നു കൊണ്ട് എന്നും രാവിലെ ജോഗിംഗിന് പോകുന്നത് ഞാൻ  നോക്കി നിൽക്കുമായിരുന്നു."

അമേരിക്കയുടെ 41ആം പ്രസിഡന്റ് ആയിരുന്നു ജോർജ് ഹെർബെർട് വാക്കർ ബുഷ് എന്ന സീനിയർ ബുഷ്. മകൻ ജോർജ് ഡബ്ലിയു ബുഷ് 43 ആം പ്രസിഡന്റ്. രണ്ടുപേരും ടെക്സസ്സിലെ കോടിശ്വരൻമാർ. ഉറച്ച റിപബ്ലിക്കൻ  പക്ഷക്കാർ. 6'4" പൊക്കമുള്ള സീനിയർ ബുഷ് . 80 വയസ് ഉള്ളപ്പോൾ പാരച്യൂട്ടിൽ ചാടി. രണ്ടാം ലോകമഹായുദ്ധകാലത്ത് നേവി പൈലറ്റ്  ആയിരുന്നു. ടെന്നിസും ബേസ്‌ബോളും കളിക്കും, സ്പീഡ്ബോട്ട് സ്കീപ്പറും ആയിരുന്നു.

തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്സിൽ മാത്‍സ് ഡിഗ്രി കഴിഞ്ഞു ഉടുമ്പുംചോലയിലെ ഏലത്തോട്ടം നോക്കിനടത്തിയിരുന്ന വർക്കി 1959ൽ 29ആം വയസിൽ കപ്പലിൽ അമേരിക്കക്കു പോയ ആളാണ്.  ജോർജ് വാഷിങ്ടൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അസ്ട്രോണമിയിൽ മാസ്റ്റർ ബിരുദം നേടി നേവിയുടെ ഒബ്സര്വേറ്ററിയിൽ ജോലിയിൽ പ്രവേശിച്ചു.1999ൽ റിട്ടയർ ചെയ്തു. ഏപ്രിൽ 28നു 91 തികയും.
   
ജോണ് എഫ്.കെന്നഡി പ്രസിഡന്റ്  ആയിരുന്ന കാലത്ത് ഒരു ഔദ്യോഗിക സന്ദർശനത്തിനായി അരിസോണക്കു നടത്തിയ കാർ യാത്ര  അദ്ദേഹത്തിന് മറക്കാനൊക്കില്ല. ഒഹായോയിലെ കൊളംബസിൽ  ഭക്ഷണം കഴിക്കാൻ കയറി. പക്ഷെ  വെള്ളക്കാരനല്ലാത്ത ഒരാൾക്ക് ഭക്ഷണം വിളമ്പാൻ റെസ്റ്റോറന്റ് വിസമ്മതിച്ചു.

കെന്നഡിക്കു പരാതി നൽകി. ക്ഷമ ചോദിച്ചുകൊണ്ട് ഗവർമെന്റിൽ നിന്ന് രണ്ടുമൂന്ന്  കത്തുകൾ കിട്ടി. കെന്നഡി ഒബ്‌സർവേറ്ററി കാണാൻ രണ്ടുതവണ വന്നപ്പോൾ കൂടെ നടന്നു  കാണിച്ചു. വൈസ് പ്രസിഡണ്ട് ആയിരിക്കുമ്പോൾ അൽ ഗോർ എപ്പോഴും പട്ടിയുമായാണ് നടക്കാൻ വരിക. ആ ഉശിരൻ നായ എന്നെ കണ്ടപ്പോൾ കുരച്ചു ചാടി.  "വാട്ട് ദി ഹെൽ ആർ യു ഡൂയിങ്‌?"എന്ന് അൽഗോർ പറഞ്ഞതും അവൻ ശാന്തനായി.

ഇംഗ്ലീഷിൽ കവിത എഴുതുന്ന ആളാണ് വർക്കി കല്ലറക്കൽ. നാല് വരി എന്നെ പാടികേൾപ്പിക്കുകയും ചെയ്തു. വാഷിംഗ്ടൺ കേരള അസോസിയേഷന്റെ ഒരു സുവനീറിൽ എന്റെ ഒരു ഇംഗ്ലീഷ് കവിതയും ഭാര്യ റോസമ്മയുടെ ഒരു മലയാളം കവിതയും അച്ചടിച്ച് വന്നിട്ടുണ്ട്.

ഏപ്രിൽ മാസം 91 തികയും. ആഘോഷങ്ങൾ ഒന്നുമില്ല. കേക്ക് കഴിക്കാൻ പറ്റില്ല. അല്പം ഡയബെറ്റിസ് ഉണ്ട്. വൈറ്റ് ഹൗസിൽ നിന്ന് മുക്കാൽ മണിക്കൂർ അകലെ വെർജീനിയയിൽ ഭാര്യയുമായി താമസം. ഇടയ്ക്കിടെ കാറോടിച്ച് ഷോപ്പിംഗിനു പോകും. നടക്കുമ്പോൾ ഒരു വടി കരുതും.. മക്കൾ വിവിറ്റോയും മെരിഷയും വരാറുണ്ട്. . കോവിഡ് കാരണം പുറത്ത് നിന്നിട്ടു മടങ്ങുകയാണ് പതിവ്, അനുജൻ ജേക്കബും ഭാര്യ റോസമ്മയും 20 മിനിറ്റ്  അടുത്തുണ്ട് .  

വരണവിവേചണവും കറുത്തവരോടുള്ള വിരോധവും ഭരണകൂടത്തിന്റെ നയം അല്ലെങ്കിലും വെള്ളക്കാരുടെ ഉള്ളിന്റെ ഉള്ളിൽ ആ വിദ്വേഷം അണഞ്ഞിട്ടില്ലെന്നതിന്റെ തെളിവാണല്ലോ 'ബ്ലാക് ലൈവ്സ് മാറ്റർ' പ്രസ്ഥാനത്തിന്റെ ആളിക്കത്തൽ.

"അമേരിക്ക തന്നെ കുടിയേറ്റക്കാരുടെ നാടാണല്ലോ. ഇൻഡ്യാക്കാരും ആഫ്രിക്കക്കാരും മെക്സിക്കരും സൗത്തമേരിക്കരും ചൈനക്കാരും എല്ലാം കുടിയേറി അമേരിക്കയിൽ കൂടുതൽ ആഗോളീകൃതമായ ഒരു സംസ്കാരം വളർന്നു വരുന്ന കാലവുമാണ്. എണ്ണത്തിലുള്ള കുറവ് വിദ്യാഭ്യാസം കൊണ്ടും സാമ്പത്തിക വളർച്ച കൊണ്ടും നികത്താൻ  ഇൻഡ്യാക്കാർക്കു കഴിയുന്നു," തിരുവനന്തപുരത്തെ ഇന്സ്ടിട്യൂട് ഓഫ് ഇന്റർനാഷണൽ മൈഗ്രേഷൻ ആൻഡ് ഡവലപ്മെന്റിന്റെ ഡയറക്ടർ പ്രൊഫ. കെ വി ജോസഫ് പറയുന്നു.  

പഞ്ചാബിലെ അമൃത‌സരസ്സിൽ നിന്ന് കാലിഫോർണിയയിൽ പഠിക്കാനെത്തിയ ദലീപ് സിംഗ് സൗന്ദ് 1957-63  കാലത്ത് അമേരിക്കൻ കോൺഗ്രസിലെ ആദ്യത്തെ ഏഷ്യക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ് ഇന്ത്യൻ അമേരിക്കൻ ചരിത്രത്തിലെ ഒരു നാഴികക്കല്ല്. പ്രസിഡണ്ട് ജോൺ എഫ് കെന്നഡിയുടെ ഭരണകാലം. കോൺഗ്രസ് ആസ്ഥാനത്ത് ദലീപിന്റെ ഒരു ചിത്രം 2007 ൽ അനാച്ചാദനം ചെയ്യുകയുണ്ടായി.

ഇന്ത്യയുടെ നാലിരട്ടി വലിപ്പവും നാലിലൊന്നു ജനവുമാണ് അമേരിക്കക്കുള്ളത്ത്. 331 മില്യൺ ജനം. അതിൽ ഇൻഡ്യാക്കാർ 4.16  മില്യൺ ആണെന്ന് 2020ലെ കണക്കുകൾ വ്യകതമാക്കുന്നു.  8,15,946 പേരുള്ള കാലിഫോർണിയയിലാണ് ഏറ്റവും കൂടുതൽ. ടെക്‌സാസ്‌ (4,74,690), ന്യൂജേഴ്‌സി (3,87,424), ന്യുയോർക്ക്   (3,79,439) തൊട്ടു പിന്നാലെ. ഇല്ലിനോയി, ഫ്ലോറിഡ, പെൻസിൽവേനിയ  വെർജീനിയഎന്നിവിടങ്ങളിലും ധാരാളം പേർ. മലയാളികൾ 4.5 ലക്ഷമുണ്ട്.

ഹൈന്ദവരാണ് ഏറ്റവും കൂടുതൽ-54 ശതമാനം. ക്രൈസ്തവർ 18, മുസ്ലിംകൾ 12, സിക്കുകാർ 5  ശതമാനം, കേരളത്തിൽ നിന്നുള്ള ക്രിസ്ത്യാനികൾക്ക് പള്ളികളും മെത്രാസനങ്ങളും ഉണ്ട്. സീറോ മലബാർ കത്തോലിക്കർക്ക് ചിക്കാഗോ സ്ഥാനമാക്കി രൂപതയുമുണ്ട്.

ഹൈന്ദവർ ഇന്ത്യയിൽ നിന്ന് മാത്രമല്ല, ഇന്ത്യക്കാർ ലോകത്തിൽ എവിടൊക്കെ കുടിയേറിയിട്ടുണ്ടോ അവിടെനിന്നെല്ലാം അമേരിക്കയിൽ വന്നെത്തിയിട്ടുണ്ടെന്നു ന്യുയോർക്കിലെ സിറാക്യൂസ് യൂണിവേഴ്സിറ്റിയിൽ ഇൻഡ്യാപഠനത്തിന്റെ ചുക്കാൻ പിടിക്കുന്ന പ്രൊഫ. പ്രേമ കുര്യൻ ചൂണ്ടിക്കാണിക്കുന്നു. പ്രേമയുടെ ഡോക്ടറൽ ഗവേഷണം തന്നെ ഇൻഡ്യാക്കാരുടെ ആഗോള പ്രയാണത്തെക്കുറിച്ചാണ്.

പ്രധാനമന്ത്രി മോഡി അമേരിക്കയിലെ ഭാരതീയരെ ഒരു കുടകീഴിൽ അണിനിരത്താൻ നടത്തിയ യത്നങ്ങൾ ഒരു പരിധി വരെ അവരുടെ ദേശിയ ബോധവും സാംസ്കാരിക പൈതൃകത്തെകുറിച്ചുള്ള അഭിമാനവും ഉദ്ദീപിപ്പിച്ചിട്ടുണ്ടെന്നാണ് ഡോ. പ്രേമയുടെ കണ്ടെത്തൽ. ഈ വിഷയത്തെക്കുറിച്ച് പ്രേമ എഴുതിയ പുസ്‌തകങ്ങൾ ഭാരതീയർക്കിടയാൽ വലിയ പ്രചാരം നേടി.     

ലൂസിയാനയിൽ ബോബി ജിൻഡാലും സൗത്ത് കരോളിനയിൽ നിക്കി ഹേലിയും ഗവർണർമാരായി. അതിനെല്ലാം മകുടം ചാർത്തിക്കൊണ്ടു കാലിഫോർണിയയിൽ നിന്നുള്ള സെനറ്റർ കമല ഹാരിസ് വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അമി ബേര, റോ ഖന്ന, രാജ കൃഷ്ണമൂർത്തി, മലയാളിയായ പ്രമീള ജയപാൽ എന്നിവർ അമേരിക്കൻ പ്രതിനിധിസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന പ്രതിനിധിസഭകളിലും ഇന്ത്യക്കാർ എത്തിയിട്ടുണ്ട്.          

ഇന്ത്യ സ്വതന്ത്രയായ 1947ൽ 2407 ഇന്ത്യക്കാർ മാത്രമാണ് അമേരിക്കയിൽ ഉണ്ടായിരുന്നതെന്ന് കുടിയേറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഒരു ഡസനോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള എക്കണോമിക്‌സ് പ്രൊഫസർ ഡോ. കെവി ജോസഫ് ചൂണ്ടിക്കാട്ടുന്നു. ('കേരളൈറ്റ്സ് ഓൺ ദി മൂവ്' ആണ് മൈഗ്രെഷനെക്കുറിച്ചുള്ള ആദ്യ പുസ്തകം). പത്തൊമ്പതാം നൂറ്റാണ്ടിൽ ആരംഭിച്ച കുടിയേറ്റത്തിന്റെ ആദ്യഘട്ടത്തിൽ   എത്തിയ 3.6  കോടിയിൽ 90 ശതമാനവും യൂറോപ്യൻ വെള്ളക്കാരായിരുന്നു.

ഏഷ്യക്കാരെ പ്രവേശിപ്പിക്കരുത്, വസ്തു വാങ്ങാൻ അനുവദിക്കരുത്, വെള്ളക്കാരുമായുള്ള വിവാഹം പാടില്ല പൗരത്വം നൽകരുത് തുടങ്ങിയ ചട്ടങ്ങൾ 1946ൽ വന്ന പൗരത്വ നിയമത്തിലൂടെ ഇല്ലാതായി. എങ്കിലും പ്രതിവർഷം നൂറു പേർക്ക്  പൗരത്വം എന്ന നിബന്ധനയുണ്ടായിരുന്നു.

ആദ്യം കുടിയേറിയ ഒരു മലയാളി ചങ്ങനാശ്ശേരിയിലെ ജെസ്വിറ് വൈദികനായ ഫാ. മാത്യു തെക്കേക്കര എന്ന  ശാസ്ത്രജ്ഞൻ ആയിരുന്നു, നാസയുടെ ഉപദേശകനായി സേവനം ചെയ്തു. ഇന്ത്യയുടെ യുഎൻ സംഘത്തിൽ അംഗമായിരുന്ന എംഇ ചാക്കോ ആണ് ആദ്യകാലത്ത് പൗരത്വം നേടിയ മറ്റൊരു മലയാളി.

കമലാഹാരിസിന്റെ വേരുകൾ തമിഴ്‌നാട്ടിൽ ആണെങ്കിൽ പ്രമീള ജയപാലിന്റെ അച്ഛനമ്മമാർ ജയപാലമേനോനും മായയും പാലക്കാട്ടുകാരാണ്. ഇപ്പോൾ ബാംഗളൂരിൽ താമസം.

പ്രമീള (55) ചെന്നൈയിലാണ് ജനിച്ചതെങ്കിലും അഞ്ചാം വയസിൽ ഇന്ത്യ വിട്ടു.  ഇന്തോനേഷ്യയിലും സിംഗപ്പൂരിലുമാണ് പഠിച്ചു വളർന്നു. ഇരുപതാം വയസിൽ ഉപരിപഠനത്തിനായി അമേരിക്കയിൽ എത്തി. കേല്ലോഗ് സ്‌കൂൾഓഫ് മാനേജ്‌മെന്റിൽ നിന്ന് എംബിഎ എടുത്ത് വാൾ സ്ട്രീറ്റിൽ ഫൈനാൻഷ്യൽ അനലിസ്റ് ആയി.

ന്യുയോർക്കിലെ ജോലി വേണ്ടെന്നു വച്ച് സിയാറ്റിലിലേക്കു മടങ്ങിയ പ്രമീള സാമൂഹ്യ സേവന രംഗത്ത് പ്രവേശിച്ചു. അമേരിക്കക്കാരനായ ഭർത്താവും മകനും പിന്തുണക്കാനുണ്ടായിരുന്നു. കുടിയേറി വന്നവരുടെ പ്രശനങ്ങൾ കൈകാര്യം ചെയ്‌തുകൊണ്ടായിരുന്നു തുടക്കം. അങ്ങിനെ ജനപ്രിയ നായികയായി.

ഇരുപത്തൊന്നാം നൂറ്റാണ്ടു പിറക്കുന്നതിന് തൊട്ടു മുമ്പ് 1996ൽ ജന്മനാട്‌ ചുറ്റിക്കാണാനായി ഇന്ത്യയിലെത്തി. രണ്ടുവർഷം കൊണ്ട് അഞ്ചു സംസ്ഥാനങ്ങളിൽ എൺപതു ഗ്രാമങ്ങൾ സന്ദർശിച്ചു. ആ അനുഭവങ്ങൾ ക്രോഡീകരിച്ച് സിയാറ്റിലിൽ പ്രസിദ്ധീകരിച്ച പുസ്തകം "പിൽഗ്രിമേജ് വൺ ഉമൻസ് റിട്ടേൺ ടു എ ചേഞ്ചിങ് ഇന്ത്യ ഇൻ 2000" നന്നായിവിറ്റഴിഞ്ഞു.

കാലിഫോർണിയയിലെ വാഷിംഗ്ടൺ സ്റ്റേറ്റിന്റെ ഏഴാം ഡിസ്ട്രിക്ടിൽ നിന്നാണ് പ്രമീള യുഎസ് പ്രതിനിധി സഭയിലേക്കു തെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വോട്ടർമാരിൽ സോഫ്ട്‍വെയർ  എൻജിനീയർ മാരായി ജോലി ചെയ്യുന്ന ധാരാളം മലയാളികൾ ഉണ്ടായിരുന്നു. അമേരിക്കൻ കോൺഗ്രസിൽ എത്തുന്ന ആദ്യത്തെ ഇന്ത്യൻ വനിത.

പ്രമീള ഉൾപ്പെടെ രണ്ടു ഡസൻ  ഭാരതതീയർ എങ്കിലും ബൈഡൻ ഭരണത്തിൽ  നിർണായക സ്വാധീനം ചെലുത്തതാൻ  ഉണ്ടാവും എന്ന് ഉറപ്പായി കഴിഞ്ഞു. 

'കോൺഗ്രഷനൽ പ്രോഗ്രസിവ് കോക്കസ്' എന്ന സുപ്രധാന സമിതിയുടെ അധ്യക്ഷയായി പ്രമീള തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കറുത്തവരും വെളുത്തവരും ഹിസ്പാനിക്സും എല്ലാം ഈ സമിതിയിൽ ഉണ്ട്. റോ ഖന്ന കോൺഗ്രസിൽ ഡെപ്യുട്ടി വിപ് ആയും റഷീദ താലിബ് മെമ്പർ സർവീസസ് വൈസ് ചെയർ ആയും സേവനം ചെയ്യും.

അമേരിക്കൻ അക്കാദമിക് രംഗത്ത് വിദ്യാസമ്പന്നരായ ഇന്ത്യക്കാരുടെ അതിപ്രസരം തന്നെ ഉണ്ടായിട്ടുണ്ടെന്നു ഇന്ത്യൻ ഡയസ്പോറയെപ്പറ്റി ഡോക്ടറൽ ഗവേഷണം നടത്തിയ തിരുവനന്തപുരം യുണിവേഴ്‌സിറ്റി കോളജ് അധ്യാപിക സന്ധ്യ എസ് നായർ സമർത്ഥിക്കുന്നു . മെഡിക്കൽ എൻജിനീയറിങ്,  ടെക്‌നോളജി, മാനേജ്‌മെന്റ്, കോവിഡിനോട് ബന്ധപ്പെട്ട എപിഡെമിയോളജി എന്നിങ്ങനെ എല്ലാ സൂപ്പർ സ്പെഷ്യാലിറ്റി മേഖലകളിലും ഇന്ത്യക്കാർ വ്യാപരിച്ചിട്ടുണ്ട്.

കുടിയേറ്റ നിയമം വന്നശേഷവും ഐറ്റി ബൂം ഉണ്ടായ ശേഷവും ഇന്ത്യക്കാരുടെ വൻതോതിലുള്ള കുടിയേറ്റം ഉണ്ടായി. മറ്റു രാജ്യക്കാരേക്കാൾ വിദ്യാസമ്പന്നായിരുന്ന അവർക്കു മെച്ചപ്പെട്ട ജോലികളും അങ്ങിനെ കൂടുതൽ വരുമാനവും ഉണ്ടായി. എന്നാൽ ആ മികവ് രാഷ്ട്രീയ രംഗത്ത് പയറ്റാൻ അവർ തയ്യാറായില്ല. അടുത്ത കാലത്താണ് അതിൽ മാറ്റങ്ങൾ ദൃശ്യമാകുന്നത്.

അയേഷ  നരിമാൻ (ഡെമോ), വിജി പവൻ (ഡെമോ), സയീദ് മുഹമ്മദ് (റിപ), സ്റ്റുവട്ട ജോൺസൻ (റിപ) എന്നെ നാലുപേർ 2000ൽ കോൺഗ്രസിലേക്ക് മത്സരിച്ചു. 2004ൽ ബോബി ജിൻഡാലും സിൽവസ്റ്റർ ഫെര്ണാണ്ടസും  റിപ. ടിക്കറ്റിൽ മത്സരിച്ചു. ജിൻഡാൽ   ജയിച്ചു. 2012ൽ ഡോ. അമി ബേര പ്രതിനിധി സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.  രാജ കൃഷ്ണമൂർത്തി, റോ ഖന്ന, പ്രമീള ജയപാൽ എന്നീ നീ ഡെമോക്രറ്റുകൾ പിറകെ എത്തി.

ബൈഡൻ ഭരണത്തിൽ വൈറ്റ് ഹൗസിൽ  എത്തുന്ന ഭാരതീയർ നിരവധിയുണ്ട്. നീര ടണ്ഠൻ, വിവേക് മൂർത്തി, രോഹിണി കൊസോഗ്‌ലു , അലി സൈദി, ഭരത് രാമമൂർത്തി, വേദാന്ത്  പട്ടേൽ, വിനയ് റെഡ്‌ഡി, ഗൗതം രാഘവൻ, എന്നിങ്ങനെ നീണ്ടു പോകുന്നു പട്ടികയെന്നു ഡോ. സന്ധ്യ ചൂണ്ടിക്കാട്ടുന്നു.    

അധികാര ശ്റേ  ണിയിൽ എത്തിയ ഭാരതീയരിൽ ഈക്വൽ എംപ്ലോയ്‌മെന്റ് ഓപ്പർച്യുണിറ്റി കമ്മീഷ്ണർ സ്ഥാനം  വഹിച്ച കൊച്ചിക്കാരൻ  ഡോ. ജോയ് ചെറിയാനെ മറക്കാൻ ആവില്ല. 1987ൽ സീനിയർ ബുഷിന്റെ കീഴിലായിരുന്നു സേവനം.  

സ്റ്റാൻഫോർഡിലെ പ്രശസ്ത ഡോക്ടറും എഴുത്തുകാരനുമായ എബ്രഹാം വർഗീസ്, ഹാർവാർഡ് ബിസിനസ് സ്‌കൂൾ ഡീൻ നിധിൻ നോഹ്രിയ, ഒഹായോ സ്റ്റേറ്റ് യുണിവേഴ്സിറ്റി കെമിസ്ട്രി പ്രൊഫസർ രാജൻ ബാബു എന്നിങ്ങനെ എണ്ണിയാൽ തീരാത്തവർ ബൗദ്ധിക രംഗത്ത് കഴിവ് തെളിയിച്ചവരാണ്.

"എന്നെ ഞാൻ ആക്കിയത് ജെഎൻയു ആണെ"ന്ന് ആവർത്തിച്ചു പറയുന്ന ഒരാളാണ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ സാന്റാക്രൂസ്‌ കാമ്പസിലെ  ആന്ത്രോപോളജി അധ്യാപിക ഡോ. അന്നപൂർണാ ദേവി പാണ്ഡെ. ജെഎൻയുവിൽ കൂടെ പഠിച്ച ആളാണ് അവിടെ സോഷ്യോളജി പഠിപ്പിക്കുന്ന  ഡോ. സൂസൻ വിശ്വനാഥൻ എന്ന് അവർ ഉദ്‌ഘോഷിക്കുന്നു. സൂസൻ മലയാളിയാണ്.

ആറാംതീയതി കാപിറ്റോളിൽ അക്രമം അഴിഞ്ഞാടിയ പ്രകടനത്തിൽ  ത്രിവർണ പതാക പാറിച്ച ഒരാളെക്കൂടി പരിചയപെടാനുണ്ട്. എറണാകുളത്തെ വിൻസൻ സേവ്യർ പാലത്തിങ്കൽ. "ഒരു മില്യൺ പേർ പങ്കെടുത്ത പ്രകടനത്തിൽ പതിനായിരം ഇന്ത്യക്കാരെങ്കിലും ഉണ്ടായിരുന്നു. ഞങ്ങൾ അഞ്ചു മലയാളികളും. ഞങ്ങൾ എല്ലാം റിപ്പബ്ലിക്കൻ പാർട്ടിക്കാരാണ്. ട്രംപിന്റെ പ്രചാരണകമ്മിറ്റിയിൽ അംഗങ്ങൾ. കുഴപ്പം ഉണ്ടാക്കിയത് ഞങ്ങൾ അല്ല, ഒരുപക്ഷെ നുഴഞ്ഞു കയറിയ ഡെമോക്രറ്റുകൾ ആവാം," എറണാകുളം ചമ്പക്കര സ്വദേശി വിൻസൻ  അറിയിച്ചു.

ശനിയാഴ്ച്ച പതിനാറാമത് പ്രവാസി ദിവസ് ആണ്.  20നു ബൈഡൻ-കമല ടീമിന്റെ വൈറ്റ്ഹൌസ് കുടിയേറ്റം കഴിഞ്ഞാലും ഇനി എന്തെല്ലാം കാണാനിരിക്കുന്നു!  
വൈറ്റ്ഹൗസിൽ ഭാരതീയ ദിവസ്, കമലക്കു പുറമെ മലയാളി പ്രമീളയും, ബുഷിനുകൂട്ടു വർക്കി കല്ലറക്കൽ (കുര്യൻ പാമ്പാടി)വൈറ്റ്ഹൗസിൽ ഭാരതീയ ദിവസ്, കമലക്കു പുറമെ മലയാളി പ്രമീളയും, ബുഷിനുകൂട്ടു വർക്കി കല്ലറക്കൽ (കുര്യൻ പാമ്പാടി)വൈറ്റ്ഹൗസിൽ ഭാരതീയ ദിവസ്, കമലക്കു പുറമെ മലയാളി പ്രമീളയും, ബുഷിനുകൂട്ടു വർക്കി കല്ലറക്കൽ (കുര്യൻ പാമ്പാടി)വൈറ്റ്ഹൗസിൽ ഭാരതീയ ദിവസ്, കമലക്കു പുറമെ മലയാളി പ്രമീളയും, ബുഷിനുകൂട്ടു വർക്കി കല്ലറക്കൽ (കുര്യൻ പാമ്പാടി)വൈറ്റ്ഹൗസിൽ ഭാരതീയ ദിവസ്, കമലക്കു പുറമെ മലയാളി പ്രമീളയും, ബുഷിനുകൂട്ടു വർക്കി കല്ലറക്കൽ (കുര്യൻ പാമ്പാടി)വൈറ്റ്ഹൗസിൽ ഭാരതീയ ദിവസ്, കമലക്കു പുറമെ മലയാളി പ്രമീളയും, ബുഷിനുകൂട്ടു വർക്കി കല്ലറക്കൽ (കുര്യൻ പാമ്പാടി)വൈറ്റ്ഹൗസിൽ ഭാരതീയ ദിവസ്, കമലക്കു പുറമെ മലയാളി പ്രമീളയും, ബുഷിനുകൂട്ടു വർക്കി കല്ലറക്കൽ (കുര്യൻ പാമ്പാടി)വൈറ്റ്ഹൗസിൽ ഭാരതീയ ദിവസ്, കമലക്കു പുറമെ മലയാളി പ്രമീളയും, ബുഷിനുകൂട്ടു വർക്കി കല്ലറക്കൽ (കുര്യൻ പാമ്പാടി)വൈറ്റ്ഹൗസിൽ ഭാരതീയ ദിവസ്, കമലക്കു പുറമെ മലയാളി പ്രമീളയും, ബുഷിനുകൂട്ടു വർക്കി കല്ലറക്കൽ (കുര്യൻ പാമ്പാടി)വൈറ്റ്ഹൗസിൽ ഭാരതീയ ദിവസ്, കമലക്കു പുറമെ മലയാളി പ്രമീളയും, ബുഷിനുകൂട്ടു വർക്കി കല്ലറക്കൽ (കുര്യൻ പാമ്പാടി)വൈറ്റ്ഹൗസിൽ ഭാരതീയ ദിവസ്, കമലക്കു പുറമെ മലയാളി പ്രമീളയും, ബുഷിനുകൂട്ടു വർക്കി കല്ലറക്കൽ (കുര്യൻ പാമ്പാടി)വൈറ്റ്ഹൗസിൽ ഭാരതീയ ദിവസ്, കമലക്കു പുറമെ മലയാളി പ്രമീളയും, ബുഷിനുകൂട്ടു വർക്കി കല്ലറക്കൽ (കുര്യൻ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക