Image

തമിഴ് നടി ആനന്ദി വിവാഹിതയായി; വരന്‍ സഹസംവിധായകന്‍ സോക്രട്ടീസ്

Published on 08 January, 2021
തമിഴ് നടി ആനന്ദി വിവാഹിതയായി; വരന്‍ സഹസംവിധായകന്‍ സോക്രട്ടീസ്
തമിഴ് നടി ആനന്ദി വിവാഹിതയായി. സഹസംവിധായകനായ സോക്രട്ടീസ് ആണ് വരന്‍. വാറങ്കല്ലില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത് . കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കൊണ്ട് നടത്തിയ വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സംവിധായകന്‍ നവീനിന്‍റെ സഹോദരന്‍ കൂടിയാണ് സോക്രട്ടീസ്. ഹിന്ദു ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. 

തെലുങ്ക് ചിത്രമായ ബസ് സ്റ്റോപ്പിലൂടെ അഭിനയരം​ഗത്തേക്ക് എത്തിയ രക്ഷിത എന്ന ആനന്ദി. പ്രഭു സോളമന്‍ സംവിധാനം ചെയ്ത കയല്‍ എന്ന ചിത്രത്തിലൂടെയാണ് ആനന്ദി ശ്രദ്ധേയയായത്. മാരി സെല്‍വരാജിന്റെ പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലെ ആനന്ദിയുടെ നായിക വേഷവും ഏറെ പ്രശംസകളും അംഗീകാരവും നേടിയിരുന്നു. 

ടൈറ്റാനിക് കാതലും കവുന്ത് പോകും, എങ്കേ അന്ത വാന്‍, അലാവുദ്ദീന്‍ അര്‍പ്പുദ ക്യാമറ, ഏയ്ഞ്ചല്‍, രാവണ കൂട്ടം, സോമ്ബി റെഡ്ഡി തുടങ്ങിയവയാണ് ആനന്ദിയുടേതായി പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക